ചുംബനം ജീവിതത്തിന്റെ ഭാഗമാണ്: കമല്‍ ഹസന്‍

By Aswathi

കമല്‍ ഹസന്‍ ചിത്രങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തതുപോലെയാണ് ചുംബന രംഗങ്ങള്‍. കേരളത്തില്‍ ചുംബന രംഗങ്ങള്‍ നിറഞ്ഞാടിയപ്പോഴും തമിഴ് നാട്ടില്‍ അതിനെ പിന്തുണച്ച് കമല്‍ ഹസനുണ്ടായിരുന്നു. എന്താണ് കമല്‍ ഹസന്‍ ചിത്രങ്ങളില്‍ ചുംബന രംഗങ്ങള്‍ക്ക് ഇത്രയേറെ പ്രാധാന്യം നല്‍കാന്‍ കാരണം.?

ചുംബന ജീവിതത്തിന്റെ ഭാഗമാണെന്നാണ് കമല്‍ ഹസന്‍ പറയുന്നത്. ചെറുപ്പകാലത്ത് അമ്മയില്‍ നിന്ന് ചുംബനം വാങ്ങാതെ പുറത്തേക്ക് പോകാറില്ല. അത് എനിക്കവഖാശപ്പെട്ടതാണെന്നാണ് തോന്നിയിട്ടുള്ളത്. അതിനാല്‍ തന്നെ ചുംബനം ജീവിതത്തിന്റെ ഭാഗമാണെന്നും അത് സിനിമയില്‍ വരുന്നത് സ്വാഭാവികമാണെന്നുമാണ് കമല്‍ ഹസന്റെ വാദം.

kamal-hassan

ഇത്തരം രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് എതിരു നില്‍ക്കുന്നത് ശരിയല്ലെന്നും അത് സിനിമയെ നശിപ്പിയ്ക്കുമെന്നും കമല്‍ ഹസന്‍ അഭിപ്രായപ്പെട്ടു. തന്റെ പുതിയ ചിത്രമായ ഉത്തമ വില്ലന്റെ പ്രമോഷന്‍ പരിപാടിയോട് അനുബന്ധിച്ച് ചെന്നൈയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉലകനായകന്‍.

സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചുള്ള കോടതി വിധിയെ കമല്‍ സ്വാഗതം ചെയ്തു. ഉത്തമ വില്ലനിലെ കഥാപാത്രത്തെ കുറിച്ചുള്ള ചോദ്യത്തിന്, ചിത്രത്തിലെ നായകനും വില്ലനും താന്‍ തന്നെയാണെന്നായിരുന്നു നടന്റെ പ്രതികരണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X