For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയുടെ റൊമാന്റിക് സീനുകൾ കാണുമ്പോൾ വല്ലാതാകും!! ഖുശ്ബുവിന്റെ സിനിമകൾ കാണാത്തതിനെ കുറിച്ച് മകൾ

  |

  സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഖുശ്ബു. ചെന്നൈയിൽ സ്ഥിരതാമസക്കാരിയായ ഖുശ്ബു കോളിവുഡിൽ മത്രമല്ല മലയാളി പ്രേക്ഷകരുടെ ഇടയിലും സ്ഥിര സാന്നിധ്യമാണ്. മലയാളത്തിലും ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.

  kusboo

  ഞാനും പൃഥ്വിയും ഓരേ പ്രായക്കാർ!! എന്നാൽ ഞാൻ ആളുടെ അമ്മയായി, വെളിപ്പെടുത്തി ലെന

  ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് തെന്നിന്ത്യൻ സിനിമകളിലും സീരിയലുകളിലും സജീവമാകുകയായിരുന്നു. സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് രാഷ്ട്രീയത്തിലെത്തി. എന്നാൽ ഇപ്പോൾ വീണ്ടും തിരികെ എത്തിയിരിക്കുകയണ്. തെന്നിന്ത്യയിൽ തന്നെ ഇത്രയും അധികം ഫാൻസുളള ഖുശ്ബുവിന്റെ സിനിമകൾ ഇളയ മകൾ അനന്ദിത കാണില്ലത്രേ. അമ്മ കഥാപാത്രമായി മാറുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് താരപുത്രി പറയുന്നത്. ദേശീയ മാധ്യമമായ ഇന്ത്യൻ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് ആനന്ദിത ഇക്കാര്യം വ്യക്തമാക്കിയത്.

  പേരക്കുട്ടികൾക്കൊപ്പം ആടിപ്പാടി രജനി!!താരപുത്രിയുടെ വിവാഹാഘോഷ വീഡിയോ വൈറൽ, കാണൂ

   എല്ലാവരും ചീത്ത പറയാറുണ്ട്

  എല്ലാവരും ചീത്ത പറയാറുണ്ട്

  അമ്മ അഭിനയിക്കുന്ന ചിത്രങ്ങൾ കണ്ടിട്ടില്ലേ എന്ന് എല്ലാവരും ചോദിക്കാറുണ്ട്. എന്നാൽ ഇല്ലെന്ന് പറയുമ്പോൾ എല്ലാവരും എന്നെ ചീത്ത പറയാറാണ് പതിവ്. നടി എന്നതിലുപരി അവർ എനിയ്ക്ക് അമ്മയാണ്. അതിനാൽ തന്നെ സിനിമയിലെ അഭിനയം തനിയ്ക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും അനന്ദിത സുന്ദർ വ്യക്തമാക്കി. നടനും സംവിധായകനുമായ സുന്ദറിന്റേയും ഖുശ്ബുവിന്റേയും ഇളയമകളാണ് അനന്ദിത.

   ഖുശ്ബുവിന്റേയും കമൽഹാസന്റേയും റൊമാൻസ്

  ഖുശ്ബുവിന്റേയും കമൽഹാസന്റേയും റൊമാൻസ്

  അമ്മ അഭിനയിച്ച ചിത്രങ്ങളായ മുറൈമാമൻ, മൈക്കിൾ മദന കാമരാജൻ എന്നീ ചിത്രങ്ങള‍ താൻ കണ്ടിട്ടുണ്ട്. മൈക്കിൾ മദനനിൽ അമ്മയും കമൽഹാസനുമായിട്ടുളള റൊമാന്റിക് രംഗമുണ്ട്. അതു കാണുമ്പോൾ വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. താൻ അങ്കിൾ എന്ന് വിളിക്കുന്ന ആളല്ലേ അത്. തനിയ്ക്ക് ഇതൊന്നും കാണാൻ കഴിയില്ലെന്ന് പറഞ്ഞ് അവിടെ നിന്ന് എഴുന്നേറ്റ് പോകുകയും ചെയ്യും.

  എന്നാൽ അച്ഛന്റെ കാര്യം അങ്ങനെയല്ല

  എന്നാൽ അച്ഛന്റെ കാര്യം അങ്ങനെയല്ല

  എന്നാൽ അച്ഛന്റേ കാര്യത്തിൽ തനിയ്ക്ക് അങ്ങനെയല്ലെന്നും അനന്ദിത പറഞ്ഞു. അച്ഛൻ അഭിനയിക്കുമ്പോൾ അത് കേവലം ഒരു കഥാപാത്രം മാത്രമാണ്. എന്നാൽ അമ്മയുടെ കാര്യത്തിൽ അങ്ങനെ ചിന്തിക്കാൻ കഴിയില്ലെന്നും താരപുത്രി പറഞ്ഞു. അമ്മ ഏതെങ്കിലും സീരിയലിലോ മറ്റോ തെറ്റായ എന്തെങ്കിലും പറയുകയോ ദേഷ്യപ്പെടുകയോ ചെയ്താൽ അത് തെയ്യുന്നത് അമ്മയായിട്ടേ എനിയ്ക്ക് തോന്നുകയുളളൂ. അതു കൊണ്ട് തന്നെ അമ്മയുടെ സിനിമയും സീരിയലുകളും കാണാറില്ല.

   കേൾക്കേണ്ടി വരുന്ന വിമർശനം

  കേൾക്കേണ്ടി വരുന്ന വിമർശനം

  താരപുത്രിയായതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും അനന്ദിത പറഞ്ഞു. താൻ പുറത്തു പോകുമ്പോൾ ആളുകൾ വന്നു പറയാറുണ്ട് ഞാൻ നിങ്ങളുടെ അമ്മയുടെ വലിയ ഫാനാണ്, ഒരു ഫോട്ടോ എടുത്തോട്ടെ എന്നൊക്കെ ചോദിക്കാറുണ്ട്. എന്നോട് സമ്മതം ചോദിച്ചിട്ട് ചിത്രം എടുക്കുന്നതിൽ തനിയ്ക്ക് ഒരു തരത്തിലുമുള്ള പ്രശ്നവുമില്ല. പക്ഷെ ഞാൻ അറിയാതെ ചിത്രമെടുക്കുന്നത് തനിയ്ക്ക് ഇഷ്ടമല്ലെന്നും താര പുത്രി പറഞ്ഞു.

   തന്റെ ജീവിതം

  തന്റെ ജീവിതം

  ഫോട്ടോ എടുക്കാൻ അനുവാദം തന്നാൽ മാത്രം എടുക്കുക. ഇല്ലെങ്കിൽ വിട്ട് കളയുക. കാരണം തനിയ്ക്കും ഒരു ജീവിതമുണ്ട്. തന്നോട് അനുവാദം ചോദിക്കാതെ ഫേട്ടോ എടുക്കുമ്പോൾ താൻ വേണ്ടെന്ന് പറഞ്ഞാൽ, നിന്റെ അമ്മയും അച്ഛനും ഇന്ന് ഈ നിലയിൽ എത്തിയത് ഞങ്ങൾ ഫാൻസ് ഉള്ളതു കൊണ്ട് മാത്രമാണ്, എന്നിട്ടാണോ ഇവൾ ഇങ്ങനെ ചെയ്യുന്നത് എന്ന് പറഞ്ഞ് വിമർശിക്കാറുണ്ട്. അത് ശരിയായ ഒരു പ്രവണത അല്ലെന്നും അനന്ദിത പറയുന്നു.

  English summary
  i don't see mother movie khusboo daughter anandita
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X