»   » അവളെ സന്തോഷിപ്പിക്കാന്‍ വേണ്ടി നല്‍കിയ ചുംബനം.. ചീത്തപ്പേരുണ്ടായതിനെക്കുറിച്ച് തുറന്നുപറച്ചില്‍!

അവളെ സന്തോഷിപ്പിക്കാന്‍ വേണ്ടി നല്‍കിയ ചുംബനം.. ചീത്തപ്പേരുണ്ടായതിനെക്കുറിച്ച് തുറന്നുപറച്ചില്‍!

By: Nihara
Subscribe to Filmibeat Malayalam

ഉലകനായകന്‍ കമല്‍ഹസന്‍ അവതാരകനായി എത്തിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. പരിപാടിയുടെ ആദ്യ സീസണ്‍ അവസാനിച്ചുവെങ്കിലും മത്സരാര്‍ത്ഥികളെ പ്രേക്ഷകര്‍ മറന്നിട്ടില്ല. ഓവിയയും ആരവും തമ്മിലുണ്ടായ പ്രണയവും വിവാദവുമൊന്നും ആരാധകര്‍ മറന്നിട്ടില്ല. വിവാദങ്ങള്‍ക്കൊടുവില്‍ ആരവാണ് പരിപാടിയുടെ വിജയി ആയത്. 50 സിനിമകള്‍ ചെയ്യുന്നതിനും അപ്പുറത്തെ സ്വീകാര്യതയാണ് തനിക്ക് ഈ പരിപാടി നല്‍കിയതെന്ന് വിജയി കൂടിയായ ആരവ് പറയുന്നു.

സന്തോഷക്കണ്ണീരുമായി കാവ്യയും മീനാക്ഷിയും.. പത്മസരോവരത്തില്‍ ആഘോഷം!

കെട്ടിപ്പിടിച്ചും കഥ പറഞ്ഞും ചങ്ക്‌സ്.. നിറപുഞ്ചിരിയോടെ കാവ്യയും മീനൂട്ടിയും!

പരിപാടികള്‍ റദ്ദാക്കി മഞ്ജു വാര്യര്‍ പെട്ടെന്ന് മടങ്ങിയതിന് പിന്നിലെ കാരണം? ഇനി അവനൊപ്പമോ?

ആരവുമായി പ്രണയത്തിലാണെന്ന് ഓവിയ തന്നെയാണ് വെളിപ്പെടുത്തിയത്. പൃഥ്വിരാജ് ചിത്രമായ കങ്കാരുവിലൂടെയാണ് ഓവിയ അഭിനയത്തില്‍ തുടക്കം കുറിച്ചത്. മലയാളത്തില്‍ നിന്നും തമിഴിലേക്ക് ചേക്കേറിയ താരത്തിനെ തേടി മികച്ച അവസരങ്ങളൊന്നും എത്തിയിരുന്നില്ല. എന്നാല്‍ ഈ റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെ പ്രശസ്തയായി മാറിയിരിക്കുകയാണ് താരം. താരത്തോടുള്ള ഇഷ്ടം കാരണമാണ് ഓവിയ ആര്‍മി രൂപം കൊണ്ടത്.

ഓവിയയെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നില്ല

മികച്ച വ്യക്തിത്വത്തിനുടമയാണ് ഓവിയ. മറ്റുള്ളവരെ അധിക്ഷേപിക്കുന്ന രീതിയില്‍ താരം പെരുമാറാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നും ആരവ് പറയുന്നു. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ആരവ് കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആരാധകരെക്കുറിച്ച് മനസ്സിലായത്

ഓവിയയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റമാണ് പരിപാടിയില്‍ നിന്നും പുറത്താക്കുന്നതിലേക്ക് വഴി തെളിയിച്ചത്. ഓവിയ പുറത്തായപ്പോഴാണ് അവരുടെ ആരാധകരെക്കുറിച്ച് മനസ്സിലാക്കിയതെന്നും ആരവ് പറയുന്നു.

ബഹളത്തിന് കാരണം

തന്നെച്ചൊല്ലിയാണ് ബഹളങ്ങളുണ്ടായത്. എത്രയും പെട്ടെന്ന് പരിപാടിയില്‍ നിന്നും പുറത്തുപോയാല്‍ മതിയെന്ന ആഗ്രഹത്തിലായിരുന്നു അന്ന്. തന്നെച്ചൊല്ലിയുള്ള വാഗ്വാദങ്ങള്‍ ഏറെ അസ്വസ്ഥനാക്കിയിരുന്നു.

ചുംബനത്തിലൂടെ ലഭിച്ച ചീത്തപ്പേര്

അവളെ സന്തോഷിപ്പിക്കാന്‍ വേണ്ടി നല്‍കിയ ചുംബനത്തിലൂടെയാണ് തനിക്ക് ചീത്തപ്പേര് ലഭിച്ചത്. അതില്‍ പ്രശ്‌നമൊന്നും തോന്നുന്നില്ലെന്നും ആരവ് പറയുന്നു. അവളുടെ സന്തോഷത്തിനായിരുന്നു പ്രാധാന്യം നല്‍കിയത്.

വിജയിച്ചതിന് കാരണം

ഓവിയ കാരണമാണ് താന്‍ വിജയിച്ചതെന്ന തരത്തില്‍ ചിലര്‍ പ്രസ്താവന ഇറക്കിയത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ അത് തന്നെ സന്തോഷിപ്പിക്കുന്നു. വിമര്‍ശനങ്ങളെ പോസിറ്റീവായാണ് സമീപിക്കുന്നത്.

ആരവിനോടുള്ള പ്രണയം

ആരവുമായി പ്രണയത്തിലാണെന്നും ആ ഇഷ്ടം നിയന്ത്രിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ പരിപാടിയില്‍ നിന്നും പിന്‍വാങ്ങുന്നതെന്നും ഓവിയ വ്യക്തമാക്കിയിരുന്നു.

മലയാള നടി ഓവിയ ഒരു പരസ്യത്തിന് വാങ്ങിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും | Filmibeat Malayalam

മലയാളത്തിലൂടെ തുടക്കം

2007 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം കങ്കാരുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഓവിയ അഞ്ചോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ 14 ചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു. അപൂര്‍വ, പുതിയ മുഖം, മനുഷ്യമൃഗം എന്നിവയിലും വേഷമിട്ടെങ്കിലുംമലയാളത്തില്‍ വേണ്ടത്ര ശ്രദ്ധ നേടാനായില്ല.

English summary
I don't think i should have avoided Oviya said by Arav.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam