»   » സോഷ്യല്‍ മീഡിയ ട്രോളിനു നേരെ മുഖം തിരിച്ച് പ്രമുഖ തമിഴ് നടന്‍, ട്രോളുകളെ പേടിയാണത്രേ!!

സോഷ്യല്‍ മീഡിയ ട്രോളിനു നേരെ മുഖം തിരിച്ച് പ്രമുഖ തമിഴ് നടന്‍, ട്രോളുകളെ പേടിയാണത്രേ!!

Posted By: Nihara
Subscribe to Filmibeat Malayalam

മേജര്‍ രവി ചിത്രമായ കീര്‍ത്തിചക്രയിലൂടെയാണ് ജീവ മലയാളത്തില്‍ അരങ്ങേറിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ്സിലേക്ക് ഇടിച്ചു കയറിയ ജീവയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് പ്രേക്ഷകര്‍ക്ക്. തമിഴകത്തിന്റെ സ്വന്തം താരമാണെങ്കിലും കേരളക്കരയിലും ജീവയ്ക്ക് നിരവധി ആരാധകരുണ്ട്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ജീവ പുതിയ ചിത്രവുമായി എത്തുകയാണ്. ഹൊറര്‍ സിനിമയുമായാണ് ഇത്തവണ ജീവയുടെ വരവ്.

സംവിധായകന്‍ അറ്റ്‌ലീയാണ് സംഗിലി ബംഗ്ലിയുടെ കഥ കേള്‍ക്കുന്നതിന് തന്നോട് ആവശ്യപ്പെട്ടത്. സ്‌ക്രിപ്റ്റ് റൈറ്ററാണ് ചിത്രത്തിന്റെ കഥ പറഞ്ഞത്. സീരിയസ് ചിത്രമാണ് ഇതെന്നായിരുന്നു ആദ്യം താന്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീടാണ് ചിത്രത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞത്. ആദ്യമായി ഹൊറര്‍ ചിത്രത്തില്‍ അഭിനയിച്ചതിന്റെ ത്രില്ലിലാണ് ജീവ ഇപ്പോള്‍.

സോഷ്യല്‍ മീഡിയ ട്രോളിനെക്കുറിച്ച് ആശങ്ക

സോഷ്യല്‍ മീഡിയ ട്രോളിനെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ഈ താരത്തിനുള്ളത്. യുവതലമുറ ഇത്തരം ട്രോളുകള്‍ കണ്ട് സോഷ്യല്‍ മീഡിയയെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നതിന് കാരണക്കാരാകുമെന്നും താരം പറയുന്നു. ഇന്റര്‍നെറ്റിലൂടെ തന്റെ സിനിമകള്‍ കാണുന്നത് വളരെക്കുറച്ച് ആള്‍ക്കാരാണെന്നും അത്തരത്തിലുള്ള പബ്ലിസിറ്റിയില്‍ തനിക്ക് വിശ്വാസമില്ലെന്നും ജീവ വ്യക്തമാക്കി.

ഹൊറര്‍ ചിത്രം സ്വീകരിച്ചതിനു പിന്നില്‍

സിറ്റിയിലെ ജനങ്ങളെ ലക്ഷ്യം വെച്ച് ഇറക്കിയ ചിത്രമായിരുന്നു കാവലെയ് വേണ്ടം. അടുത്ത ചിത്രം എല്ലാ തരം പ്രേക്ഷകര്‍ക്കും കാണാന്‍ കഴിയുന്നതാവണമെന്ന് അന്നേ കരുതിയിരുന്നുവെന്നും ജീവ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്.

സീരിയസ് ചിത്രങ്ങള്‍ ഒഴിവാക്കി സെലക്റ്റീവാകുന്നതിന് പിന്നില്‍

സീരിയസ് ചിത്രങ്ങളെ ഒഴിവാക്കി മുന്നേറുന്നതിനെക്കുറിച്ച് ജീവ പറയുന്നത് ഇങ്ങനെയാണ് സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചും ചിന്തിക്കുന്നതിനാല്‍ ഇത്തരം സിനിമകളേ ചെയ്യൂവെന്ന് ഒരു അഭിനേതാവിന് ഒരിക്കലും നിര്‍ബന്ധം പിടിക്കാന്‍ കഴിയില്ല.

മകനോടൊപ്പം സമയം ചെലവഴിക്കണം

ലോകം മൊത്തം സഞ്ചരിക്കണം. സ്വയം മനസ്സിലാക്കി വിലയിരുത്തി മുന്നേറാന്‍ കഴിയുന്നത് അത്തരത്തിലുള്ള യാത്രകളിലൂടെയാണ്. എപ്പോഴും സിനിമ ചെയ്യാന്‍ കഴിയില്ല. സിനിമയ്ക്കുമപ്പുറത്ത് മകനോടും കുടുംബത്തിനോടുമൊപ്പം സമയം ചെലവഴിക്കണം. കുടുംബത്തോടൊപ്പമുള്ള കാര്യങ്ങളും മിസ്സാവാതെ കൊണ്ടുപോകാനാണ് തന്റെ ശ്രമമെന്നും ജീവ പറഞ്ഞു.

English summary
I don't want to be trolled on social media. I don't want my son to have any misconceptions about social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam