അഭിനയം മടുത്തു, ധനുഷിന്റെ ഗ്ലാമര്‍ നായിക അഞ്ച് വര്‍ഷമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണം
അഭിനയിക്കുന്തോറും ലഹരി കൂടുന്ന മേഖലയാണ് സിനിമ എന്ന് ചിലര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. പേരും പ്രശസ്തിയും പണവും വരുമ്പോള്‍ വീണ്ടും വീണ്ടും സിനിമകള്‍ ചെയ്യാന്‍ തോന്നും. അങ്ങനെ വാരി വലിച്ച് സിനിമകള്‍ ചെയ്ത്, പൊട്ടിപ്പൊളിയുമ്പോള്‍ താനേ ഇന്റസ്ട്രിയില്‍ നിന്ന് ഔട്ടാകും.. അതാണ് മിക്കവരുടെയും ഗതി.
എന്നാല്‍ ഈ ഭാഗ്യ പരീക്ഷണങ്ങള്‍ക്കും മത്സരത്തിനും ഒന്നും റിച്ച ഇല്ല. അഞ്ച് വര്‍ഷമായി തെന്നിന്ത്യന്‍ ഗ്ലാമര്‍ നായിക റിച്ച സിനിമാഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. എന്താണ് കാര്യം?

റിച്ച സിനിമയില്‍
ലീഡര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് റിച്ചയുടെ അരങ്ങേറ്റം. മയക്കം എന്ന എന്ന ചിത്രത്തിലൂടെ ധനുഷിന്റെ നായികയായി തമിഴില്‍ എത്തിയതിലൂടെയാണ് റിച്ച ശ്രദ്ധിക്കുപ്പെട്ടത്. ചിത്രത്തിലെ അഭിനയത്തിന് ഒത്തിരി പുരസ്‌കാരങ്ങളും ലഭിച്ചു. തുടര്‍ന്ന് ചിമ്പുവിനൊപ്പം ഒസ്തി എന്ന ചിത്രത്തിലും അഭിനയിച്ചു.

കാണാനില്ല..
രണ്ടേ രണ്ട് തമിഴ് ചിത്രത്തിന് ശേഷം റിച്ച വീണ്ടും തെലുങ്കിലേക്ക് മടങ്ങി. ഇടയ്ക്ക് ഒരു ബംഗാളി ചിത്രത്തിലും സാന്നിധ്യം അറിയിച്ചു. 2013 ല്‍ പുറത്തിറങ്ങിയ മിര്‍ച്ചി എന്ന പ്രഭാസ് ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ റിച്ച അഭിനയിച്ചത്.

ആളുകള്‍ ചോദിക്കുന്നു
2013 മുതല്‍ ഇപ്പോഴും ആളുകള്‍ എന്നോട് ഏതാണ് അടുത്ത ചിത്രം എന്ന് ചോദിച്ചുകൊണ്ടിരിയ്ക്കുന്നു. ഇനി അഭിനയിക്കുന്നില്ല എന്നാണ് ഞാനവരോടൊക്കെ മറുപടി പറയാറുള്ളത്.

അത് സത്യമാണ്..
അതെ അത് സത്യമാണ്.. എനിക്കിനി അഭിനയിക്കാന്‍ താത്പര്യമില്ല. അഭിനയിക്കാന്‍ ഇഷ്ടമില്ല എന്ന് പറഞ്ഞാലും, ഞാന്‍ ഇനിയും അഭിനയിക്കും എന്ന് ചിലര്‍ കരുതുന്നു. സത്യസന്ധമായി പറഞ്ഞാല്‍ അഭിനയിത്തിലുള്ള താത്പര്യം നഷ്ടപ്പെട്ടു - റിച്ച വ്യക്തമാക്കി.

പഠിക്കുകയാണ്
ഇപ്പോള്‍ പഠനത്തിലാണ് റിച്ചയുടെ ശ്രദ്ധ. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒലിന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ എംബിഎ ചെയിതുകൊണ്ടിരിയ്ക്കുകയാണ് ഇപ്പോള്‍ താരം.


Click it and Unblock the Notifications











