»   » കൂടെ കിടക്കാന്‍ വിളിച്ച സംവിധായകന് ആശംസ അറിയിച്ച നടി, 55 ദിവസം നേരിട്ട പീഡനങ്ങള്‍ പറയുന്നു

കൂടെ കിടക്കാന്‍ വിളിച്ച സംവിധായകന് ആശംസ അറിയിച്ച നടി, 55 ദിവസം നേരിട്ട പീഡനങ്ങള്‍ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയ്ക്ക് പിന്നിലുള്ള പീഡനങ്ങളെ കുറിച്ച് പല നായികമാരും വെളിപ്പടുത്തിയരുന്നു. അവസരങ്ങള്‍ക്ക് വേണ്ടി പലര്‍ക്കും സംവിധായകരുടെയും നായകന്മാരുടെയും ഇംഗിതങ്ങള്‍ക്ക് വേണ്ടി വഴങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ പല നടിമാരും ശക്തമായി തന്നെ അത്തരം അവസ്ഥകളോട് പ്രതികരിച്ചു.

ബാഹുബലിയ്ക്ക് പാരയായ അനുഷ്‌കയുടെ തടി, ചികിത്സിച്ചിട്ടും കുറയ്ക്കാന്‍ പറ്റാത്തതിന്റെ കാരണം ?

അത്തരത്തില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെ കുറിച്ച് തെലുങ്ക് - തമിഴ് നടി മാധവി ലത വെളിപ്പെടുത്തുകയുണ്ടായി. വളരെ ക്രൂരമായ പീഡനങ്ങളാണ് സംവിധായകനില്‍ നിന്ന് നമിക്ക് നേരിടേണ്ടി വന്നത് എന്ന് മാധവി പറയുന്നു.

വീടു വിട്ടിറങ്ങി

ഒരു നടിയാകണം എന്ന് ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു. എന്നാല്‍ വീട്ടുകാരെല്ലാം എന്റെ ആഗ്രഹത്തെ എതിര്‍ത്തു. അങ്ങനെ സിനിമാ നടിയാകണം എന്ന ആഗ്രഹവുമായി വീടുവിട്ടിറങ്ങി, ഒറ്റയ്ക്ക് ഹൈദരാബാദിലെത്തി.

ആദ്യ സിനിമയില്‍

രണ്ട് വര്‍ഷത്തെ പ്രയത്‌നത്തിന് ശേഷം ഒരു സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. തുടക്കത്തില്‍ സംവിധായകനും നിര്‍മാതാവും സഹതാരങ്ങളുമെല്ലാം നല്ല രീതിയിലാണ് എന്നോട് പെരുമാറിയത്.

സംവിധായകന്റെ ചോദ്യം

ഒരു ദിവസം സംവിധായകന്‍ എന്നോട് നമുക്ക് നല്ല സുഹൃത്തുക്കളാകാം എന്ന് വന്ന് ചോദിച്ചു. എനിക്കതിന്റെ അര്‍ത്ഥം മനസ്സിലായില്ല. നമ്മള്‍ ഇപ്പോള്‍ തന്നെ നല്ല സുഹൃത്തുക്കളാണല്ലോ എന്ന് ഞാന്‍ ചോദിച്ചു. അതല്ല, ഞാന്‍ ചോദിച്ചതിനെ കുറിച്ച് നന്നായി ചിന്തിയ്ക്കൂ എന്ന് അയാള്‍ പറഞ്ഞു. പിന്നീടാണ് എനിക്കതിന്റെ അര്‍ത്ഥം മനസ്സിലായത്. പറ്റില്ല എന്ന് അപ്പോള്‍ തന്നെ പറഞ്ഞു.

55 ദിവസം നേരിട്ട പീഡനങ്ങള്‍

അതിന് ശേഷം എനിക്ക് വളരെ ദാരുണമായ അനുഭവങ്ങളാണ് സെറ്റിലുണ്ടായത്. കാരവാനില്‍ നിന്നും താമസിച്ചുകൊണ്ടിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്നും എന്നെ പുറത്താക്കി. മരത്തിന്റെ ചുവട്ടിലൊക്കെ ഇരുന്നാണ് മേക്കപ്പ് ഇട്ടത്. അമ്മയെ എനിക്കൊപ്പം സെറ്റില്‍ കൊണ്ടുവരാന്‍ അനുവദിച്ചില്ല. സഹസംവിധായകര്‍ പോലും വളരെ മോശമായി പെരുമാറി. സെറ്റിലുണ്ടായിരുന്ന 55 ദിവസവും മാനസികമായി എന്നെ പീഡിപ്പിച്ചു.

സംസാരിക്കുന്നത് പോലും

സെറ്റില്‍ ആരെയും എന്നോട് സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. അച്ഛന്റെ വേഷം ചെയ്യുന്ന നടന് മാത്രമായിരുന്നു എന്നോട് സംസാരിക്കാനുള്ള അനുവാദം. അദ്ദേഹം വളരെ മോശമായിട്ടുള്ള വാക്കുകളാണ് സംസാരിക്കുമ്പോള്‍ ഉപയോഗിച്ചുകൊണ്ടിരുന്നത്.

അധ്യാപക ദിനത്തില്‍

അങ്ങനെ അധ്യാപക ദിനം വന്നു. ഞാന്‍ ആ സംവിധായകന് ആശംസകള്‍ അറിയിച്ചുകൊണ്ട് സന്ദേശമയച്ചു. ഇത്രയൊക്കെ പീഡിപ്പിച്ചിട്ടും നീ എന്നെ ബഹുമാനിക്കുന്നുണ്ടോ എന്നായിരുന്നു അയാള്‍ എന്നോട് ചോദിച്ചത്. അതെ സര്‍, നിങ്ങളാണ് എന്റെ ഗുരു എന്ന് ഞാന്‍ പറഞ്ഞു. അന്ന് അദ്ദേഹത്തിന്റെ സഹ സംവിധായകന്‍ എന്നെ വിളിച്ച് പറഞ്ഞു, സംവിധായകനെ വിളിച്ച് ഒരു സോറി പറഞ്ഞാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം മുന്നിലെത്തും എന്ന്. പക്ഷെ അതിന് ഞാന്‍ തയ്യാറല്ലായിരുന്നു - മാധവി ലത പറഞ്ഞു.

English summary
Actress Madhavi Latha opened up on the harassment she faced while shooting for her launch pad in Telugu Film Industry.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam