തന്റെ മനസ് രജനി സാറിനു അറിയാമായിരുന്നു! അദ്ദേഹം ചിരിച്ചു, ആ സംഭവം വെളിപ്പെടുത്തി ഈശ്വരി റാവു
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കറുപ്പണിഞ്ഞ് കരികാലന്‍ അവതാരമായിട്ടാണ് രജനി എത്തുന്നത്
ലോക സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു സ്റ്റൈൽ മന്നൻ രജികാന്തിന്റെ കാല. ഇന്ന് എല്ലാവരു കേൾക്കാൻ ആഗ്രഹിക്കുന്നതും കാലയെ കുറിച്ചു അതിലെ ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ചുമായിരിക്കും. കബാലി എന്ന സൂപ്പർ ഡ്യപ്പർ രജനി ചിത്രത്തിനു ശേഷം പുറത്തിറങ്ങുന്ന സ്റ്റൈൽ മന്നന്റെ മാസ് ക്ലാസ് ചിത്രമാണ് കാല. ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ ഒരു വെടിക്കെട്ടാണ് പ്രേക്ഷകർ മനസിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതിന് മേലെയാണ് പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നതെന്ന് ആദ്യ ഫലത്തിൽ നിന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
കാലയിൽ ഒരു മത്സരഭിനയമാണ് ഒരേ അഭിനേതാക്കളും കാഴ്ചവെച്ചിരിക്കുന്നത്. രജനിയോടൊപ്പം കട്ടയ്ക്ക് പിടിച്ചു നിൽക്കാൻ ബാക്കി താരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നിശംസയം പറയാം. ഇപ്പോഴിത കാലയെ കുറിച്ച് നടി ഈശ്വരി റാവൂ പറയുന്നത് കേൾക്കാം. ചിത്രത്തിൽ രജനിയുടെ നായികയായിട്ടാണ് ഇവർ പ്രത്യക്ഷപ്പെടുന്നത്. ഫസ്റ്റ് പോസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് താരം സിനിമയെ കുറിച്ച് വെളിപ്പെടുത്തിയത്.

കഥാപാത്രത്തെ കുറിച്ച് അറിയില്ലായിരുന്നു
സംവിധായകൻ പ രഞ്ജിത്ത് വഴിയാണ് താൻ കാലയിൽ എത്തിയത്. അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് തന്നെ വിളിയ്ക്കുകയായിരുന്നു. ഇങ്ങനെയൊരു ചിത്രമുണ്ടെന്നും അഭിനയിക്കാൻ തയ്യാറാണോയെന്നും അവർ തന്നോട് ചോദിച്ചിരുന്നു. എന്നാൽ തന്റെ കഥാപാത്രത്തിനെ കുറിച്ച് തന്നോട് പറഞ്ഞിരുന്നില്ല. രജനീകാന്ത് ചിത്രമാണെന്ന് മാത്രമാണ് പറഞ്ഞിരുന്നത്. രജനി സാറാണ് നായകനെന്ന് അറിഞ്ഞപ്പോൾ തന്നെ സമ്മതം മൂളുകയായിരുന്നു.

രജനിയുടെ അമ്മ വേഷം
ചിത്രത്തിനായി മൂന്ന് മാസത്തെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. കാലയിൽ രജനിയുടെ അമ്മ വേഷമാണ് തനിയ്ക്കെന്നാണ് വിചാരിച്ചിരുന്നത്. തന്റെ കഥാപാത്രത്തെ കുറിച്ചറിയാൻ ഏറെ വൈകിയിരുന്നു. തന്റെ ഉള്ളിലിരുപ്പ് രജനിസാറിന് അറിയാമായിരുന്നു. എന്നിട്ടും അദ്ദേഹം അത് മാറ്റി പറയാൻ തയ്യാറായിരുന്നില്ല. എന്റെ മനസിലിരുപ്പ് അറിഞ്ഞ് അദ്ദേഹം ചിരികേകുകയായിരുന്നു. പിന്നീടാണ് താൻ അദ്ദേഹത്തിന്റെ ഭാര്യയായിട്ടാണ് സിനിമയിൽ എത്തുന്നതെന്ന് മനസിലായത്. ആദ്യം തനിയ്ക്ക് അത് വിശ്വസിക്കാനായിരുന്നില്ല.

ആരോടും പറഞ്ഞില്ല
രജനിയുടെ സിനിമയിൽ അഭിനയിക്കുന്നുവെന്ന് അല്ലാതെ തന്റെ കഥാപാത്രത്തെപ്പറ്റി ആരോടും പറഞ്ഞിരുന്നില്ല. തന്റെ വീട്ടുകാരോടും മക്കളോടു പോലു രജനിയുടെ ഭാര്യ വേഷമാണ് തനിയ്ക്കെന്ന് പറഞ്ഞിരുന്നില്ല. കാരണം അവർ എന്നെ വിശ്വസിക്കുമോ എന്നൊരു സംശയമായിരുന്നു. പിന്നീടാണ് എല്ലാവരും വിവരം അറിയുന്നത്. ഷൂട്ടിംഗ് ഇന്‍വിറ്റേഷനില്‍ രജനിസാറിന്റെ പേരിനടിയില്‍ എന്റെ പേര് കണ്ടപ്പോൾ തനിയ്ക്ക് സമാധാനമായിയെന്ന് ഈശ്വരി റാവൂ കൂട്ടിച്ചേർത്തു.

സെൽവി തകർത്തു
കാലയിൽ മികച്ച അഭിനയമായിരുന്നു താരം കാഴ്ചവെച്ചത്. സ്റ്റൈൽ മന്നൻ രജനികാന്തിനോടൊപ്പം കട്ടയ്ക്ക് പിടിച്ചു നിൽക്കാൻ ഈശ്വരി റാവൂവിന് കഴിഞ്ഞിരുന്നു. കാലയൊരു രജനികാന്ത് ചിത്രം മാത്രമല്ല. അതിലെ ഒരേ കഥാപാത്രത്തിനു ചിത്രത്തിൽ പ്രത്യേക പരിഗണന നൽകുന്നുണ്ട്. ചിത്രത്തിൽ ഭാര്യയുടെ ലേബൽ മാത്രമല്ല ഈശ്വരി റാവുവിനുള്ളത്. മികച്ച പ്രകടനം കാഴ്ച വെയ്ക്കാനുള്ള ഒരു പ്ലാറ്റ് ഫോം തന്നെയായിരുന്നു സെൽവി. അത് താരം മികച്ച രീതിയിൽ തന്നെ ഉപയോഗിച്ചിട്ടുമുണ്ട്.

സോൾട്ട് ആന്റ് പെപ്പർ ലുക്ക്
രജനിയുടെ എല്ലാ ചിത്രങ്ങളിലേയും പോലെ വ്യത്യസ്തമായ ഗെറ്റപ്പിൽ തന്നെയാണ് കാലയിവും പ്രത്യക്ഷപ്പെടുന്നത്. സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ കറുപ്പണിഞ്ഞാണ് താരം എത്തുന്നത്. ഇക്കൂറിയും സ്റ്റൈലിന്റെ കാര്യത്തിൽ സൈറ്റൽ മന്നൻ തകർത്തിരിക്കുകയാണ്. തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി ധാരാവിയിലെ അധോലോക നേതാവായി മാറുന്ന ഒരാളുടെ ജീവിത കഥയാണ് കാലയുടെ പ്രമേയം. കബാലി, മദ്രാസ് ,ആട്ടക്കത്തി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ നെഞ്ചില്‍ ഇടം നേടിയ പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാനാ പടേക്കര്‍, ഈശ്വരി ദേവി, സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവരും കാലയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മരുകനും നടനുമായ ധനുഷാണ് ചിത്രം നിർമ്മിക്കുന്നത്


Click it and Unblock the Notifications