»   » അത് ചെയ്തതില്‍ എനിക്ക് തെല്ലും മനസാക്ഷിക്കുത്തില്ല എന്ന് ഷംന കാസിം, ഈ ധൈര്യം സമ്മതിക്കണം!!

അത് ചെയ്തതില്‍ എനിക്ക് തെല്ലും മനസാക്ഷിക്കുത്തില്ല എന്ന് ഷംന കാസിം, ഈ ധൈര്യം സമ്മതിക്കണം!!

Posted By: Rohini
Subscribe to Filmibeat Malayalam

ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിന് വേണ്ടി നായികയെ കിട്ടാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. നായികയാകണമെങ്കില്‍ മുടി വെട്ടണം എന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ പലരും പിന്മാറുകയായിരുന്നു. എന്നാല്‍ ദീപ്തി സതി ധൈര്യത്തോടെ മുന്നോട്ട് വന്നു. നീന എന്ന കഥാപാത്രത്തെ ഗംഭീരമാക്കി.

മോഹന്‍ലാല്‍ നിര്‍മാതാവിന് ഉണ്ടാക്കിയ നഷ്ടം അഞ്ചര കോടി, പൃഥ്വി ഏഴ് കോടി; പൊട്ടിപ്പോയ രണ്ട് സിനിമകള്‍

ദീപ്തി സതി മുടി ബോയ്ക്കട്ട് ചെയ്തത് ധൈര്യമാണെങ്കില്‍, ഷംന കാസിം ചെയ്തതിനെ എന്ത് പറയും. അതെ, പുതിയ ചിത്രത്തിന് വേണ്ടി ഷംന കാസിം തല മൊട്ടയടിച്ചു!! അതില്‍ തനിക്കൊട്ടും മനസാക്ഷിക്കുത്തില്ല എന്നാണ് നടി പറയുന്നത്.

ഏത് സിനിമ

കൊടി വീരന്‍ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ഷംന കാസിമിന്റെ സാഹസിക പ്രവൃത്തി. കൊടിവീരന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്ന് ഷംന കാസി പറയുന്നു.

സ്‌ക്രിപ്റ്റിന് വേണ്ടി

ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയാണ് ഷംന തല മൊട്ടയടിച്ചത്. അതില്‍ തനിക്കൊട്ടും മനസാക്ഷിക്കുത്തില്ല എന്ന് നടി പറഞ്ഞു. സംവിധായകനിലും തിരക്കഥയിലും തനിക്ക് വിശ്വാസമുണ്ട് എന്നാണ് ഷംന പറയുന്നത്.

സന്തോഷത്തോടെ

മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, ശശികുമാറിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ ഉള്ള സന്തോഷവും നടി മറച്ചുവച്ചില്ല. അതുകൊണ്ട് തന്നെ കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിരുന്നുവത്രെ.

വ്യത്യസ്തമായ വേഷം

കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും എനിക്ക് പറയാന്‍ സാധിക്കില്ല. തല ഷേവ് ചെയ്ത ചില രംഗങ്ങള്‍ ചിത്രത്തിലുണ്ട്. അത് എന്തിന് വേണ്ടിയായിരുന്നു എന്നത് സസ്‌പെന്‍സാണ്. എന്നും ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് സംതൃപ്തിയാണെന്ന് നടി പറയുന്നു.

രണ്ടാമതൊന്ന് ആലോചിച്ചില്ല

തല മൊട്ടയടിയ്ക്കണം എന്ന് പറയുമ്പോള്‍ എല്ലാവരും രണ്ടാമതൊന്ന് ആലോചിയ്ക്കും. പക്ഷെ ഞാന്‍ ആലോചിച്ചത്, ഈ അടുത്ത കാലത്ത് എനിക്ക് ഡാന്‍സ് പ്രോഗ്രാമോ മറ്റോ ഉണ്ടോ എന്ന് മാത്രമാണ്- ഷംന പറഞ്ഞു.

വളരെ പ്രതീക്ഷയോടെ

വളരെ അധികം പ്രതീക്ഷയോടെയാണ് ഷംന കാസിം കൊടി വീരന്‍ എന്ന ചിത്രം ചെയ്യുന്നത്. മിഷ്‌കിന്‍ സംവിധാനം ചെയ്ത ശരവക്കത്തി എന്ന ചിത്രം ഷംന പൂര്‍ത്തിയാക്കി. ഏറെ അഭിനയ പ്രാധാന്യമുള്ള ചിത്രമാണ് ശരവക്കത്തി. സുവര്‍ണ സുന്ദരി എന്ന തെലുങ്ക് ചിത്രമാണ് ഷംനയുടെ മറ്റൊരു പുതിയ ചിത്രം

English summary
Poorna, who got her head tonsured recently for her character in Kodi Veeran, says she is gratified to be a part of a film which will bring her recognition. The actress says that she didn't have any qualms about shaving her head as she was convinced about the script and the director

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam