»   » മാപ്പ്, പരാജയപ്പെട്ട ചിത്രങ്ങളാണ് എനിക്ക് കൂടുതല്‍ എന്ന് സൂപ്പര്‍താരം, ആര്‍ക്കുണ്ട് ഈ ധൈര്യം?

മാപ്പ്, പരാജയപ്പെട്ട ചിത്രങ്ങളാണ് എനിക്ക് കൂടുതല്‍ എന്ന് സൂപ്പര്‍താരം, ആര്‍ക്കുണ്ട് ഈ ധൈര്യം?

Posted By: Rohini
Subscribe to Filmibeat Malayalam

പരാജയപ്പെട്ട ചിത്രങ്ങളും സൂപ്പര്‍ വിജയം എന്ന് പറഞ്ഞ് പബ്ലിസിറ്റി നേടുന്ന താരങ്ങളാണ് ഭൂരിഭാഗവും. അക്കൂട്ടരില്‍ വ്യത്യസ്തനാകുകയാണ് തല അജിത്ത്. ഒരു സൂപ്പര്‍താരവും തുറന്ന് പറയാന്‍ ധൈര്യം കാണിക്കാത്ത കാര്യം വളരെ നിസ്സഹായതയോട് അജിത്ത് സമ്മതിച്ചു, വിജയങ്ങളെക്കാള്‍ പരാജയങ്ങളാണ് തനിക്ക് കൂടുതല്‍ എന്ന്.

അജിത്തിന്റെ സ്റ്റൈല്‍ കോപ്പിയടിച്ചു, ശാലിനി കാണിച്ചു കൊടുത്തപ്പോള്‍ അജിത്ത് ജയറാമിനോട് പറഞ്ഞത് ?

മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അധികം പ്രത്യക്ഷപ്പെടാത്ത താരമാണ് അജിത്ത്. ബില്ല എന്ന ചിത്രത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് തന്റെ പരാജയങ്ങളെ കുറിച്ച് അജിത്ത് കുറ്റസമ്മതം നടത്തിയത്. മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിജയങ്ങളെക്കാള്‍, പരാജയങ്ങളാണ് തനിക്ക് കൂടുതല്‍ എന്ന് അജിത്ത് പറഞ്ഞു.

ajith

അത്തരം പരാജയ ചിത്രങ്ങളില്‍ അഭിനയിച്ചതിന് ആരാധകരോട് ക്ഷമ പറയാനും അജിത്ത് മറന്നില്ല. ആരാധകര്‍ക്ക് വേണ്ടി മാത്രമാണ് താന്‍ സിനിമ ചെയ്യുന്നത് എന്നും അജിത്ത് വ്യക്തമാക്കിയിരുന്നു.

ബില്ല എന്ന ചിത്രത്തിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ വിജയത്തിന് ശേഷം അജിത്ത് ഒരു പരാജയം കണ്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബില്ലയ്ക്ക് ശേഷം ചെയ്ത മങ്കാത്ത, വീരം, വേതാളം എന്നീ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടി.

ഇപ്പോള്‍ വിവേഗം എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് തല ഫാന്‍സ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിവേക് ഒബ്റോയ്, കാജല്‍ അഗര്‍വാള്‍, അക്ഷര ഹസന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു. ചിത്രം ആഗസ്റ്റ് 10 ന് റിലീസ് ചെയ്യും.

English summary
I Had The Most Number Of Flops – Ajith

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam