തനിയ്ക്ക് പ്രണയമല്ല!! അതിനുമപ്പുറം... ആരവുമായുളള ബന്ധത്തെ കുറിച്ച് ഓവിയെ തുറന്നു പറയുന്നു

ഓവിയ ആരവ് പ്രണവും പിന്നീട് അതിനെ ചുറ്റിപ്പറ്റിപ്പറ്റി നടന്ന സംഭവവികാസങ്ങളും അന്ന് ഏറെ ചർച്ച വിഷയമായിരുന്നു.

ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ക.യറി കൂടിയ താരമാണ് ഓവിയ. മലയാളിയാണെങ്കിലും ബിഗ്ബോസ് ഓവിയയെ തമിഴ് പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് അടുപ്പിക്കുകയായിരുന്നു. കഴിഞ്ഞ 10 വർഷമായി അഭിനയലോകത്ത് താരം സജീവമാണ്. എന്നാൽ അപ്പോഴെന്നും ലഭിക്കാത്ത ജനപിന്തുണ ബിഗ്ബോസിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ താരത്തിന് ലഭിക്കുകയായിരുന്നു.

ഓവിയ ആരവ് പ്രണവും പിന്നീട് അതിനെ ചുറ്റിപ്പറ്റിപ്പറ്റി നടന്ന സംഭവവികാസങ്ങളും അന്ന് ഏറെ ചർച്ച വിഷയമായിരുന്നു. ആരവിനു വേണ്ടി ഷോയിൽ തുടരാൻ കിയുല്ലെന്ന് പ്രഖ്യാപിച്ച് ഓവിയ ഷോ വിട്ട് പോകാൻ തുടങ്ങിയതൊക്കെ പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു. എന്നാൽ ബിഗ്ബോസ് ഷോ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഒരു സംശയം ഉയരുന്നുണ്ട്. ഓവിയയും ആരവും തമ്മിൽ എന്താണ്...? ഇപ്പോഴിത ഇതിനെ കുറിച്ച് തുറന്നു പറയുകയാണ് താരം . ബിഹൈൻഡ് ഗുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രണയത്തെ കുറിച്ചും ലീവിങ് റിലേഷനെ കുറിച്ചും താരം മനസ്സ് തുറന്നത്.

 ആരാവ് എന്റെ സഹയാത്രികൻ

ആരാവ് എന്റെ സഹയാത്രികൻ

ബിഗ്ബോസിലെ ഇവരുടെ സീസൺ അവസാനിച്ച് ഒരു കൊല്ലം കഴിഞ്ഞിട്ടും ഓവിയ ആരവ് പ്രണയം ഇപ്പോഴും ചർച്ച വിഷയമാണ്. ആരവുമായി പ്രണയത്തിലാണോ എന്ന് ചോദിച്ച ചോദ്യത്തിന് താരം നൽകിയ ഉത്തരം ഇങ്ങനെയായിരുന്നു. അങ്ങനെ ഒരിക്കലും പറയാൻ കഴിയില്ല. സൗഹൃദത്തിന് അപ്പുറമുള്ള ഒരു ബന്ധമാണ് തങ്ങൾക്കിടയിലുള്ളത്. അദ്ദേഹം എന്റെ സഹയാത്രികനാണ്. എന്റെ എല്ലാ കാര്യത്തിലും അദ്ദേഹം പിന്തുണയ്ക്കുന്നുണ്ട്. അതുപോലെ തന്നെയാണ് താനും. ഒരു ബന്ധത്തിനു പ്രത്യേകം ടാഗ് നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഓവിയ പറഞ്ഞു.

 ലീവിങ് ടുഗദർ

ലീവിങ് ടുഗദർ

വിവാഹത്തിനെക്കാലും ലീവിങ് റിലേഷനോടാണ് താൽപര്യമെന്നും ഓവിയ പറ‍ഞ്ഞു. ഇതിന്റെ കാരണവും താര് വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ സമൂഹം ഇതുവരെ ലീവിങ് റിലേഷൻ ഷിപ്പിനെ അംഗീകരിച്ചിട്ടില്ല. നമുക്ക് അതിനുളള താൽപര്യമുണ്ടെങ്കിൽ എതിർപ്പിനെ നോക്കേണ്ട കാര്യമില്ല. ചങ്കൂറ്റത്തോടെ മുന്നോട്ട് പോകാം. അതുപോലെ വിവാഹ ജീവിതമാണ് ഇഷ്ടമെങ്കിൽ കല്യാണം കഴിച്ച് ജീവിക്കാമെന്നും താരം പറ‍ഞ്ഞു.

 സിനിമയിലെ വസ്ത്രങ്ങൾ

സിനിമയിലെ വസ്ത്രങ്ങൾ

പ്രതിച്ഛായയെ ഭയന്ന് താനിയ്ക്ക് ഇഷ്ടമുള്ളതൊന്നും ചെയ്യാതിരുന്നിട്ടില്ലെന്ന് ഓവിയ പറഞ്ഞു. എല്ലാ കഥാപാത്രങ്ങളും തങ്ങൾക്ക് ചുരിദ്ദാർ ഇട്ട് അഭിനയിക്കാൻ സാധിക്കില്ല. കഥാപാത്രത്തിന് അനിയോജ്യമായ എതുതരത്തിലുള്ള വേഷവും ധരിച്ച് അഭിനയിക്കാൻ താൻ തയ്യാറാണെന്ന് താരം കൂട്ടിച്ചേർത്തു. ഓവിയയുടെ പുതിയ ചിത്രമായ 90എംഎസ് വലിയ ചർച്ച വിഷയമായിരുന്നു. ചിത്രത്തിന്റെ പുറത്തു വന്ന ട്രെയിലറിൽ അതീവ ഗ്ലാമറസ്സായിട്ടായിരുന്നു താരം എത്തിയത്. പ്രണയം , വിവാഹം. ലൈംഗീകത എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ ചിത്രത്തിന് എ സർട്ടിഫിക്കാറ്റാണ് ലഭിച്ചിരിക്കുന്നത്.

 മലയാളത്തിൽ നിന്ന് തമിഴിലേയ്ക്ക്

മലയാളത്തിൽ നിന്ന് തമിഴിലേയ്ക്ക്

മലയളത്തിൽ നിന്ന് തമിഴിലെത്തിയ താരമാണ് ഓവിയ. പൃഥ്വിരാജ്, കാവ്യ മാധവൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ കങ്കാരൂ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിവ്‍ എത്തിയത്. അപൂർവ്വ രാഗങ്ങ‌ൾ, പുതിയമുഖം എന്നീ ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ താരം തിളങ്ങിയിരുന്നു. പിന്നീട് തമിഴിൽ ചുവട് ഉറപ്പിക്കുകയായിരുന്നു. റിയാലിറ്റി ഷോ കൂടി കഴിഞ്ഞതോടെ താരം തമിഴിൽ സജീവമായിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X