മോഹൻലാലിനെ ഒരുപാട് ഇഷ്ടമാണ്!! വെളിപ്പെടുത്തലുമായി തെന്നിന്ത്യൻ താരസുന്ദരി....

കേരളത്തിനോടുള്ള ഇഷ്ടം കൊണ്ട് പല ഇങ്ങോട്ട് വരാൻ എപ്പോഴും ആഗ്രഹിക്കുന്നുവെന്നും താര സുന്ദരി വ്യക്തമാക്കി.

മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിൽ പോലും കാജൽ അഗർവാൾ എന്ന നടിയ്ക്ക് കേരളത്തിൽ അനേകം ഫാൻസുണ്ട്. മഹധീരം, തുപ്പാക്കി, ജില്ല എന്നിങ്ങനെ നടിയുടെ ഒട്ടുമിക്ക ചിത്രങ്ങളും മലയളത്തിൽ സൂപ്പർ ഹിറ്റാണ്. മലയാളി പ്രേക്ഷകർക്ക് തന്നോടുള്ള സ്നേഹം താരത്തിന് നല്ലതു പോലെ അറിയാം. ഫേസ്ബ്ബുക്ക് ലൈവിൽ മലയാളികൾ താരത്തിനോട് കുശലാന്വേഷണം നടത്താറുണ്ട്. ഇതു പോലെ തന്നെയാണ് കജലിനും മലയാളികളോടും മലയാള സിനിമയോടും സ്നേഹവും ബഹുമാനവും വച്ചു പുലർത്തുന്ന താരമാണ് കാജൽ. താരം തന്നെ അത് തുറന്ന പറയുകയാണ. മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. പാലാരിവട്ടത്ത് 'സ്റ്റോറീസ്' ഷോറൂം ഉദ്ഘാടനംചെയ്യാന്‍ എത്തിയതാണ് തെന്നിന്ത്യൻ താരസുന്ദരി.

mohanlal

കേരളത്തിൽവരാൻ തനിയ്ക്ക് ഏറെ ഇഷ്ടമാണ്. കേരളത്തിലെ ജനങ്ങളെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും കാജൽ പറഞ്ഞു. കേരളത്തിനോടുള്ള ഇഷ്ടം കൊണ്ട് പല തവണ വരാൻ ആഗ്രഹിക്കുന്നുവെന്നും താര സുന്ദരി വ്യക്തമാക്കി. മറ്റ് തെന്നിന്ത്യൻ സിനിമകൾ പേലെയാണ് തനിയ്ക്ക് മലയാള സിനിമയും. മലയാളം സംസാരിക്കാൻ അറിയില്ലെങ്കിലും സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും കാജൽ പറഞ്ഞു. മലയാള സിനിമയെ ശരിയ്ക്കും ഒരു അത്ഭുതമായിട്ടാണ് താൻ കാണുന്നതെന്നും താരം കൂട്ടിച്ചേർത്തു.

മലയാളത്തിൽ തനിയ്ക്ക് കൂടുതൽ ഇഷ്ടം മോഹൻലാൽ സാറിനെയാണ്. മമ്മൂട്ടി സാറിനേയും ഇഷ്ടമാണ്. അദ്ദേഹത്തെ താൻ ജിമ്മിൽ വച്ച് ഒരു തവണ കണ്ടിരുന്നുവെന്നും കാജൽ പറഞ്ഞു.കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി ഇവരെയൊക്കെ ഇഷ്ടമാണ്. ഒരുപാട് നല്ല താരങ്ങള്‍ മലയാള സിനിമയിലുണ്ടെന്നും താരം പറഞ്ഞു,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X