»   » എന്റെ സഹോദരന്റെ സ്വപ്‌നമായിരുന്നു, സന്തോഷം പങ്കു വച്ച് സൂര്യ

എന്റെ സഹോദരന്റെ സ്വപ്‌നമായിരുന്നു, സന്തോഷം പങ്കു വച്ച് സൂര്യ

Posted By:
Subscribe to Filmibeat Malayalam

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാട്രു വെളിയാതെ എന്ന ചിത്രത്തില്‍ കാര്‍ത്തിയാണ് നായകന്‍. ഈ ചിത്രം കാര്‍ത്തിയുടെ സ്വപ്‌നമായിരുന്നുവെന്ന് സഹോദരന്‍ സൂര്യ. ട്വിറ്ററിലൂടെയാണ് സഹോദരന്റെ സ്വപ്‌നം സഫലമായതിന്റെ സന്തോഷം സൂര്യ പങ്കു വച്ചത്.

2003ല്‍ പുറത്തിറങ്ങിയ ആയുധ എഴുത്ത് എന്ന മണിരത്‌നം ചിത്രത്തില്‍ കാര്‍ത്തി സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ സിനിമയില്‍ നായകനായും എത്തുന്നു. മാധവനും സിദ്ധാര്‍ത്ഥുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

surya-karthi

വിക്രം കുമാര്‍ സംവിധാനം ചെയ്ത 24ന് ശേഷം സൂര്യ പുതിയ ചിത്രം സിങ്കം ത്രിയുടെ തിരക്കിലാണ്. ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യ, അനുഷ്‌ക ഷെട്ടി, ശ്രുതി ഹാസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സ്റ്റുഡിയോ ഗ്രീന്‍സിന്റെ ബാനറില്‍ കെ ഇ ഗ്നാനവേല്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
I'm happy for Karthi's dream film with Mani Ratnam, says Suriya.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam