സിനിമയിൽ മാത്രമല്ല എല്ലായിടത്തുമുണ്ട്!! ചൂഷണത്തെ കുറിച്ച് അർജുന്റെ വെളിപ്പെടുത്തൽ, എന്റെ മകളും...
അര്‍ജുന്റെ മകള്‍ ഐശ്വര്യ സിനിമയില്‍ ഇപ്പോള്‍ അഭിനയിക്കുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി സിനിമ ലോകത്ത് നിന്ന് പുറത്തു വരുന്നത് അത്ര സുഖകരമായ വാർത്തകളല്ല. കാസ്റ്റിങ് കൗച്ചും അതു പോലെ പുതുമുഖ നടിമാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന കഥകളായിരുന്നു പുറത്തു വന്നു കൊണ്ടിരിക്കുന്നത്. നടിമാരുടെ അഭിനയം താൽപര്യം മുതലെടുക്കുന്നവരെ കുറിച്ചുളള കഥകളും ഞെട്ടലോടെയാണ് പ്രേക്ഷകരും സമൂഹവും കേട്ടിരുന്നത്. ഇത് ഒരു സിനിമ മേഖലയെ കുറിച്ചല്ല. അങ്ങ് ഹോളിവുഡിൽ നിന്നുവരെ ഇത്തരത്തിലുളള കഥകൾ കേൾക്കുന്നുണ്ട്.
സിനിമ മേഖലയിൽ നിലനിൽക്കുന്ന ഇത്തരത്തിലുളള വാർത്തകളെ കുറിച്ച് കഥകൾ പ്രചരിക്കുമ്പോഴും ഒരു കൂട്ടർ ഇതിനെ വിശ്വസിക്കാൻ തയ്യാറാകുന്നില്ല. സിനിമയിൽ മാത്രമല്ല പല മേഖലയിൽ നിന്നും സ്ത്രീകൾ ചൂഷണങ്ങൾ നേരിടുന്നുണ്ടെന്നാണ് മറ്റൊരു കൂട്ടരുടെ വാദം. ഈ വിഷയത്തെ കുറിച്ച് നടൻ അർജുൻ പറയുന്നത് ഇങ്ങനെ... അർജുന്റെ മകൾ സിനിമയിൽ സജീവമായി കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തൽ

ഭാഷ്യാഭേദമന്യേ നടിമാർ രംഗത്ത്
കാസ്റ്റിങ് കൗച്ചിനെ കുറിച്ചും അതു പോലെ സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും ഭാഷാഭേദമന്യേ നടിമാർ രംഗത്തെത്തിയിരുന്നു. മീടു ക്യാപെയ്നുകൾ മുതൽ കാസ്റ്റിങ്ങ് കൗച്ചിനെതിരെയുള്ള ഒറ്റയാൾ പോരാട്ടം വരെ നാം കണ്ടിരുന്നു. ഹോളിവുഡിൽ തുടങ്ങി മോളിവുഡിൽ വരെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കഥകളാണ് നടിമാർ വെളിപ്പെടുത്തിയത്.

ശ്രീ റെഡ്ഡി
ടോളിവുഡിലേയും കോളിവുഡിലേയും കസ്റ്റിങ്ങ് കൗച്ചിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആദ്യം രംഗത്തെത്തിയത് തെലുങ്ക് താരം ശ്രീ റെഡ്ഡിയായിരുന്നു. ഇതിനെതിരെ വസ്ത്രം ഉരിഞ്ഞ് വരെ നടി പ്രതിഷേധം അറിയിച്ചിരുന്നു. ഇത് സിനിമ ലോകത്ത് തന്നെ വൻ വിവാദം സൃഷ്ടിച്ചിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലെ താരങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ശ്രീ നടത്തിയത്.

എല്ലായിടത്തുമുണ്ട്
സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലും ചൂഷണങ്ങൾ നടക്കുന്നുണ്ട്. സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങളുണ്ട്. അതു പോലെ നല്ലതും ചീത്തയും തിരഞ്ഞെടുക്കാൻ നമ്മൾ എല്ലാവർക്കും അവസരം ലഭിക്കുന്നുണ്ടെന്നും താരം പറഞ്ഞു. അത് സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

എന്റെ മകളും സിനിമയിൽ
അർജുന്റെ മകൾ ഐശ്വര്യ സിനിമയിൽ സജീവമായി കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ എന്നത് ശ്രദ്ധേയമാണ്. എന്റെ മകളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഞാൻ ഭയപ്പെട്ടാൽ മറ്റുള്ളവർ എങ്ങനെ തന്റെ മക്കളെ സിനിമയിലേയ്ക്ക് അയക്കും.കഴിഞ്ഞ 38 വര്‍ഷമായി ഈ മേഖലയിൽ ജോലി ചെയ്യുകയാണ് തനിയ്ക്ക് ഇവിടെ ഭയമില്ലെന്നും അർജുൻ പറഞ്ഞു.


Click it and Unblock the Notifications