»   » തമിഴകത്ത് ഭാമയ്ക്കും അയിത്തം?

തമിഴകത്ത് ഭാമയ്ക്കും അയിത്തം?

Posted By:
Subscribe to Filmibeat Malayalam
Bhama
തമിഴകത്തെ നിര്‍മ്മാതാക്കള്‍ തനിക്ക് അയിത്തം കല്‍പ്പിച്ചിരിക്കുകയാണെന്ന പരാതിയുമായി നടി പത്മപ്രിയ രംഗത്തെത്തിയിട്ട് അധികനാളായില്ല. ഇപ്പോഴിതാ തമിഴകത്തെ കുറിച്ച് പരാതിയുമായി മറ്റൊരു മലയാളി നടി കൂടി രംഗത്തെത്തിയിരിക്കുകയാണ്. ഭാമയാണ് തമിഴകത്ത് തനിക്ക് അവസരം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടിരിക്കുന്നത്.

കന്നഡയില്‍ അരങ്ങേറ്റം കുറച്ചതിന് പിന്നാലെ തന്നെ ഭാമ അവിടെ താരമായി മാറുകയായിരുന്നു. കന്നയില്‍ നിന്ന് ഭാമയെ തേടി ഒട്ടേറെ അവസരങ്ങളും എത്തുന്നു. എന്നാല്‍ തമിഴകത്തെ സ്ഥിതി വ്യത്യസ്തമാണ്. ഒരുപാട് പ്രതീക്ഷകളോടെയാണ് തമിഴ് സിനിമാലോകത്ത് എത്തിയത്.

അസിന്‍, നയന്‍താര എന്നിവരെല്ലാം തമിഴകത്ത് നേടിയ വിജയം പ്രചോദനമായിരുന്നു. എന്നാല്‍ അവരെ പോലെ തനിക്ക് തമിഴില്‍ തിളങ്ങാനായില്ല. തന്റെ കരിയറില്‍ ആകെ രണ്ട് തമിഴ്ചിത്രങ്ങളാണ് ഭാമ ചെയ്തിട്ടുള്ള ഭാമയ്ക്ക് അവിടെ നിന്ന് തന്നെ തേടി മികച്ച കഥാപാത്രങ്ങള്‍ എത്താത്തതില്‍ ദുഖമുണ്ട്. ഓട്ടോ രാജ എന്ന കന്നഡ സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് ഭാമയിപ്പോള്‍.

English summary
After Padmapriya, its actress Bhama who complaints about Tamil film industry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam