»   » ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്, വ്യാജ വാര്‍ത്തയ്‌ക്കെതിരെ നടന്‍ സെന്തില്‍

ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്, വ്യാജ വാര്‍ത്തയ്‌ക്കെതിരെ നടന്‍ സെന്തില്‍

Posted By:
Subscribe to Filmibeat Malayalam

വ്യാജ വാര്‍ത്തയ്‌ക്കെതിരെ തമിഴ് ഹാസ്യ നടന്‍ സെന്തില്‍. താന്‍ മരിച്ചുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുത് താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും നടന്‍ പറഞ്ഞു. വീഡിയോ മെസേജിലൂടെയാണ് നടന്‍ വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ചത്.

വെള്ളിയാഴ്ചയാണ് 65കാരന്‍ സെന്തില്‍ മരിച്ചുവെന്ന് വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. താന്‍ പൂര്‍ണ ആരോഗ്യവാനാണ്. തന്റെ സുഹൃത്തുക്കളും ആരാധകരും ഈ വാര്‍ത്ത വിശ്വസിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചുക്കൊണ്ടായിരുന്നു നടന്റെ വീഡിയോ മെസേജ്.

senthi-02

500ഓളം തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച സെന്തില്‍ അടുത്തിടെയായി രാഷ്ട്രീയത്തിലും സജീവമാണ്. വരാനിരിക്കുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ പാര്‍ട്ടിയ്ക്ക് നടന്‍ പിന്തുണ നല്‍കിയിരുന്നു.

കരങ്ങാട്ടക്കാരന്‍, ജെന്റില്‍മാന്‍, ഉന്ന നിനച്ചേന്‍ പാട്ടു പടിച്ചേന്‍, വീര തുടങ്ങിയ ചിത്രങ്ങളാണ് സെന്തിലിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

English summary
I'm perfectly fine, says actor Senthil after death rumours.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam