'മകന്‍ വേദാന്തിനോട് അക്കാര്യത്തില്‍ എനിക്ക് വലിയ അസൂയയാണ്'; തുറന്നുപറഞ്ഞ് നടന്‍ മാധവന്‍
തെന്നിന്ത്യയുടെ മാത്രമല്ല, ബോളിവുഡിന്റെയും പ്രിയതാരമാണ് മാധവന്‍. മണിരത്‌നത്തിന്റെ അലൈപായുതേ എന്ന ചിത്രത്തിലൂടെ ചോക്ലേറ്റ് ബോയ് പരിവേഷം ലഭിച്ച മാധവന്‍ ഏറെ നാള്‍ തെന്നിന്ത്യയുടെ സൂപ്പര്‍സ്റ്റാര്‍ തന്നെയായിരുന്നു. എന്നാല്‍ അല്പകാലത്തിന് ശേഷം മാധവന്‍ തന്റെ റൊമാന്റിക് പരിവേഷം ഇറക്കിവെച്ച് അഭിനയപ്രാധാന്യമുള്ളതും ഗൗരവസ്വഭാവമുള്ളതുമായ കഥാപാത്രങ്ങളിലേക്ക് തിരിഞ്ഞു. ടു ഇഡിയറ്റ്‌സ്, വിക്രം വേദ, റോക്കട്രി എന്നീ ചിത്രങ്ങള്‍ മാധവന്റെ കരിയറിലെ നാഴികക്കല്ലായ സിനിമകളാണ്.
മാധവന്റെ സിനിമകള്‍ പോലെ തന്നെ ഏറെ കൗതുകമുള്ളതാണ് അദ്ദേഹത്തിന്റെ പ്രണയവും വിവാഹവും. ഭാര്യ സരിതയെ എട്ട് വര്‍ഷത്തോളം പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇരുവര്‍ക്കും വേദാന്ത് എന്ന് പേരുള്ള മകനാണുള്ളത്. മകന്‍ ഒരു പ്രൊഫഷണല്‍ നീന്തല്‍ താരമാണ്. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിരവധി തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് മാധവന്റെ മകന്‍ വേദാന്ത്.

ഭാര്യയ്ക്കും മകനും മാതാപിതാക്കള്‍ക്കുമൊപ്പം മുംബൈയിലാണ് മാധവന്‍ താമസിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മാധവന്‍ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മകന്റെ നേട്ടങ്ങളെക്കുറിച്ചുള്ള പോസ്റ്റുകളാണ് മാധവന്‍ പങ്കുവെക്കുന്നതിലേറെയും.
പക്ഷെ, മകന്റെ സ്വകാര്യത സംരക്ഷിക്കണമെന്ന താത്പര്യക്കാരനാണ് മാധവന്‍. മാധ്യമങ്ങള്‍ക്കു മുന്നില്‍ അഭിമുഖത്തിനായോ ഫോട്ടോ ഷൂട്ടിനായോ മാധവന്‍ മകനെ നിര്‍ബന്ധിക്കാറില്ല. വേദാന്തിന്റെ പേരന്റിങ്ങ് ടിപ്‌സിനെക്കുറിച്ച് ചോദിക്കുമ്പോള്‍ താന്‍ പലപ്പോഴും ആശങ്കപ്പെടാറുണ്ടെന്ന് തുറന്നു പറയുകയാണ് ഇപ്പോള്‍ മാധവന്‍. തനിക്കും ഭാര്യയ്ക്കും ഓരോ രക്ഷിതാവിനും ഉള്ള ഉത്കണ്ഠകള്‍ അതേപടി മകനെക്കുറിച്ച് ഉണ്ട്. കുട്ടിയുടെ ഭാവി, അവര്‍ എന്ത് പിന്തുടരണം, വിദ്യാഭ്യാസം എത്ര നല്ലതാണ്? അക്കാഡമിക്‌സ് എത്ര പ്രധാനമാണ്? അങ്ങനെ കുറേ കാര്യങ്ങളില്‍ ആശങ്ക പലപ്പോഴുമുണ്ട്.
മകനെക്കുറിച്ചുള്ള നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുമ്പോള്‍ പിന്നീട് അതില്‍ കുറ്റബോധത്തിന്റെ അംശം ഉണ്ടാകാന്‍ പാടില്ലെന്ന് ഞാനും ഭാര്യയും തീരുമാനം എടുത്തിട്ടുള്ളതാണ്. ഇതുവരെ ഞങ്ങള്‍ അത്തരം വലിയ തെറ്റുകളൊന്നും ചെയ്തിട്ടില്ല എന്നാണ് വിശ്വാസം.

മകന്റെ നേട്ടങ്ങളില്‍ തനിക്ക് അസൂയയുണ്ടെന്ന് തുറന്നു പറയുകയാണ് ഇപ്പോള്‍ മാധവന്‍. 'അവന്‍ നീന്തല്‍ മത്സരങ്ങളില്‍ വിജയിച്ച വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ നിരവധിയാണ്. അതെല്ലാം കാണുമ്പോള്‍ വലിയ സന്തോഷവും ഒപ്പം അസൂയയുമാണ് തോന്നുന്നത്. ഒരിക്കല്‍ മകനോടാപ്പം യാത്ര ചെയ്യുന്നതിനിടെ ചിലര്‍ തന്റെ അടുത്തേക്ക് വന്ന് കൈ തന്ന് പ്രശംസിച്ച ഒരു സന്ദര്‍ഭമുണ്ടായി. ഞാന്‍ വിചാരിച്ചു, റോക്കട്രി എന്ന എന്റെ സിനിമയ്ക്കുള്ള അഭിനന്ദനമായിരുക്കുമെന്ന്, പക്ഷെ, അത് എന്റെ മകനെക്കുറിച്ചായിരുന്നു അവര്‍ സംസാരിച്ചത്.' ഇത്തരം കാര്യങ്ങള്‍ എനിക്ക് വലിയ സന്തോഷമാണ് നല്‍കുന്നത്. മാധവന്‍ പറയുന്നു.


Click it and Unblock the Notifications