വിജയ്‌ക്കൊപ്പം ഐ എം വിജയനും! തമിഴ് ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങളിങ്ങനെ..
തമിഴ് സൂപ്പര്‍ താരം വിജയ് നായകനാവുന്ന ഏറ്റവും പുതിയ സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ദളപതി 63 എന്ന പേരില്‍ തീരുമാനിച്ചിരുന്ന സിനിമയ്ക്ക് ബിഗില്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഷൂട്ടിംഗ് അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന ചിത്രത്തില്‍ ഐഎം വിജയനും അഭിനയിക്കുന്നുണ്ട്.
ഫുട്‌ബോളിന്റെ പശ്ചാതലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ ചെന്നൈയിലാണ് നടക്കുന്നത്. രസകരമായ കാര്യം വിജയ് ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നു എന്നുള്ളതാണ്. ഇത് അച്ഛന്‍ മകന്‍ വേഷങ്ങളായിരിക്കുമെന്നാണ് സൂചന. അതില്‍ അച്ഛന്‍ കഥാപാത്രത്തിന്റെ സുഹൃത്തായിട്ടാണ് ഐഎം വിജയന്‍ എത്തുന്നത്.

ആറ്റ്ലിയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. വിവേക്, കതിര്‍, ഡാനിയേല്‍ ബാലാജി, ജാക്കി ഷെറഫ്, റീബ മോണിക്ക, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എജിഎസ് എന്റര്‍ടെയിന്‍മെന്റ്‌സാണ് നിര്‍മാണം. എ ആര്‍ റഹ്മാനാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്. ചിത്രത്തില്‍ വിജയ് ആലപിക്കുന്ന പാട്ടും വരുന്നുണ്ട്.


Click it and Unblock the Notifications











