»   » മുന്‍നിര നായികമാര്‍ക്കൊപ്പം സ്ഥാനമുണ്ട്, എന്നാല്‍ പ്രതിഫലമോ? ദുല്‍ഖറിന്‍റെ നായികയുടെ കദനകഥ അറിയാം

മുന്‍നിര നായികമാര്‍ക്കൊപ്പം സ്ഥാനമുണ്ട്, എന്നാല്‍ പ്രതിഫലമോ? ദുല്‍ഖറിന്‍റെ നായികയുടെ കദനകഥ അറിയാം

Posted By: Nihara
Subscribe to Filmibeat Malayalam

ദേശീയ അവാര്‍ഡ് നേടിയ കാക്കമുട്ടൈയിലൂടെ ശ്രദ്ധിക്കപ്പെട്ട ഐശ്വര്യ രാജേഷ് ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട താരമാണ്. തമിഴ്, തെലുങ്ക് സിനിമകളിലൂടെ സജീവമായ രാജേഷിന്റെ മകളായ ഐശ്വര്യ 2011 ല്‍ അവര്‍ഗളും ഇവര്‍ഗളും എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. മണികണ്ഠന്‍ സംവിധാനം ചെയ്ത കാക്കമുട്ടൈ വിജയിച്ചതോടെയാണ് നടിയുടെ കരിയര്‍ തന്നെ മാറി മറിഞ്ഞത്.

ജോമോന്റെ സുവിശേഷങ്ങള്‍ക്കു മുന്‍പേ തന്നെ താരം മലയാളത്തില്‍ എത്തിയിരുന്നു. നിവിന്‍ പോളി നായകനായ സഖാവിലൂടെ എന്നാല്‍ അതിനു മുന്‍പേ റിലീസ് ചെയ്തത് ദുല്‍ഖര്‍ ചിത്രമായ ജോമോനായിരുന്നു. തെന്നിന്ത്യന്‍ ഭാഷകള്‍ക്കു പുറമേ ബോളിവുഡിലും ഐശ്വര്യ രംഗപ്രവേശം നടത്തിയിട്ടുണ്ട്.

നടിയാവുന്നതിനും മുന്നേയുള്ള ജീവിതം

കൈ നിറയെ സിനിമകളുമായി മുന്നേറുന്ന ഈ അഭിനേത്രിയുടെ പൂര്‍വ്വകാല അനുഭവങ്ങള്‍ അത്ര മനോഹരമല്ല. സിനിമയിലെത്തിയിട്ടും മറ്റ് നായികമാര്‍ക്ക് ലഭിക്കുന്നത്ര പ്രതിഫലം പോലും ലഭിച്ചിരുന്നില്ല. സംവിധായകരുടെ കൂടെക്കിടന്നും മോശമായ വഴി സ്വീകരിച്ചും പണം ഉണ്ടാക്കാന്‍ തന്നെക്കിട്ടില്ലെന്നും ഐശ്വര്യ രാജേഷ് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അഭിനേത്രിക്കും മുന്‍പുള്ള ജീവിതത്തെക്കുറിച്ച് നടി പറയുന്നത്

അഭിനയത്തിലെത്തുന്നതിനു മുന്‍പ് കോഫി ഷോപ്പിലും മാളിലും ജോലി ചെയ്തിരുന്നു ഐശ്വര്യ. വെട്രി മാരന്റെ വടചെന്നൈയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ജീവിതത്തില്‍ ആദ്യമായി ഐശ്വര്യയ്ക്ക് ലഭിച്ച പ്രതിഫലം 225 രൂപയായിരുന്നു. സിനിമയിലെത്തുന്നതിനും മുന്‍പ് സൂപ്പര്‍ മാര്‍ക്കറ്റില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നു. മാര്‍ക്കറ്റിലെത്തുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുകയെന്നതായിരുന്നു ആദ്യത്തെ ജോലി.

പ്രൊഡക്ഷന്‍ ഹൗസുകളിലെ നിത്യ സന്ദര്‍ശക

സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലി ചെയ്യുന്നതിനിടയില്‍ തന്നെ സിനിമയിലെത്താനുള്ള ശ്രമവും താരം നടത്തിയിരുന്നു. പ്രൊഡക്ഷന്‍ ഹൗസുകളിലെ നിത്യസന്ദര്‍ശകയായിരുന്നു ഐശ്വര്യ. പങ്കെടുക്കുന്ന ഓഡിഷനിലെല്ലാം നായികയായി തിരഞ്ഞെടുത്തുവെന്നുള്ള ഉത്തരമാണ് താരത്തിന് ലഭിച്ചുകൊണ്ടിരുന്നത്. ഇക്കാര്യം മറ്റുള്ളവരോട് തുറന്നു പറഞ്ഞ് പലതവണ നാണം കെട്ടിരുന്നുവെന്നും നടി ഓര്‍ത്തെടുക്കുന്നു.

ചെറിയ ചെറിയ വേഷങ്ങളില്‍ നിന്നു തുടങ്ങി

സിനിമയില്‍ എത്തിയ ആദ്യകാലത്ത് ചെറിയ ചെറിയ റോളുകളാണ് താരത്തെ തേടിയെത്തിയിരുന്നത്. കോമഡി റോഴുകളും ലഭിച്ചിരുന്നു. അവര്‍ഗളും ഇവര്‍ഗളും എന്ന ചിത്രത്തില്‍ ചെറിയ റോള്‍ ചെയ്താണ് ഐശ്വര്യ സിനിമാഭിനയം ആരംഭിച്ചത്. തുടക്കത്തിലെ ഇത്തരം എക്‌സപീരിയന്‍സുകള്‍ തനിക്ക് പിന്നീടുള്ള ജീവിതത്തില്‍ മുതല്‍ക്കൂട്ടായിരുന്നുവെന്നും താരം വ്യക്തമാക്കി.

കാക്കമുട്ടൈയ്ക്ക് ശേഷവും റോളുകള്‍ ലഭിച്ചിരുന്നില്ല

ദേശീയ പുരസ്‌കാരം നേടിയ കാക്കമുട്ടൈയ്ക്ക് ശേഷവും അവസരങ്ങളില്ലാതെ താന്‍ വീട്ടിലിരുന്നിട്ടുണ്ട്. ഒരു വര്‍ഷത്തോളം ജോലിയൊന്നുമില്ലാതെ വീട്ടിലിരുന്നുവെന്നും നടി പറഞ്ഞു. കാക്കമുട്ടൈയ്ക്ക് ശേഷവും തന്റെ പ്രശ്‌നങ്ങളെല്ലാം ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു. നല്ല റോളിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പിന്നീട്.

മുന്‍നിര അഭിനേത്രിമാര്‍ക്കൊപ്പം താനും ഉയര്‍ന്നുവെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ അതു സംഭവിച്ചില്ലെന്നും താരം പറയുന്നു. ചെയ്യുന്ന റോളിന് അനുസരിച്ചുള്ള പ്രതിഫലം ഇതുവരെയും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് എെശ്വര്യ പറയുന്നത്.

English summary
I was not spotted in a coffee shop by any director and offered an opportunity to act in films. Neither was my debut film a blockbuster nor did I land in big-hero films and started getting huge sums. My film career hasn't been a fairy tale at all," starts Aishwarya Rajesh, while talking about her journey as an actress so far. Unlike other actresses, who say that they 'accidentally' got into films or it wasn't really their cup of tea earlier, Aishwarya says that she has always been determined about acting, despite all odds. In a chat with us, Aishwarya, who is is currently the lead heroine in Vetri Maaran's Vada Chennai and Gautham Menon's Dhruva Natchathiram, tells us about her struggles, upcoming films, Bollywood venture, her relationship status and more.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam