ആരുടെയും ഉപദേശം കേട്ടിട്ടില്ല,എല്ലാം സ്വന്തം തീരുമാനങ്ങളാണ്! തുറന്നു പറഞ്ഞ് കമല്‍ഹാസന്‍!!

By Desk

ഈ അടുത്താണ് കമല്‍ഹാസന്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്. രാഷ്ട്രീയപ്രവേശനത്തിന് മുന്നോടിയായി നടത്തിയ സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ച അന്നായിരുന്നു 'മക്കള്‍ നീതി മയ്യം' എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണവും. സിനിമയും രാഷ്ട്രീയപ്രവര്‍ത്തനങ്ങളും ബിഗ്‌ബോസ് 2വിന്റെ അവതാരകനായും കമല്‍ഹാസന്‍ സജീവമാണ്. അദ്ധേഹം നായകനായി എത്തുന്ന വിശ്വരൂപം 2 റിലീസിങ്ങിനൊരുങ്ങി നില്‍ക്കുകയാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആഗസ്ത് 10നാണ് പ്രദര്‍ശനത്തിനെത്തുന്നത്.

Kamal haasan

ജീവിതത്തില്‍ താന്‍ ആരുടെയും ഉപദേശം കേള്‍ക്കാന്‍ കൂട്ടാക്കിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ തന്റെ മക്കളെയും ഉപദേശിക്കാറില്ലെന്ന് കമല്‍ഹാസന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മക്കളായ ശ്രുതിക്കും അക്ഷരക്കും തൊഴില്‍ സംബന്ധിച്ച് ഇന്നുവരെ ഒരു ഉപദേശവും നല്‍കിയിട്ടില്ല. ബുദ്ധിമുട്ടുണ്ടാവുമ്പോള്‍ അവര്‍ സഹായം ചോദിക്കാറുണ്ട്. അപ്പോള്‍ ഞാന്‍ അത് ചെയ്തുകൊടുക്കും. ജീവിതം, തൊഴില്‍ ഇവ സംബന്ധിച്ച് എനിക്ക് ലഭിച്ച ഉപദേശങ്ങളൊന്നും ഞാന്‍ സ്വീകരിച്ചിട്ടില്ല. എന്റെ സ്വന്തം തീരുമാനങ്ങളാണ് ജീവിതത്തില്‍ നടപ്പാക്കിയത്. എന്റെ മാതാപിതാക്കള്‍ എന്നോട് ചെയ്തത് ഞാന്‍ എന്റെ മക്കളോടും ചെയ്യുന്നു. അവരെന്നെ സഹായിച്ചതും വിമര്‍ശിച്ചതുമെല്ലാം ഞാന്‍ ചോദിച്ചപ്പോള്‍ മാത്രമാണെന്നാണ് അഭിമുഖത്തിലൂടെ അദ്ധേഹം പറഞ്ഞത്‌.

kamalhassan pic

ഡബിള്‍റോളിലാണ് വിശ്വരൂപത്തിന്റെ രണ്ടാംഭാഗത്തിലും കമല്‍ഹാസന്‍ എത്തുന്നത്. ആദ്യഭാഗത്തിലേതുപോലെ രണ്ടാംഭാഗത്തിന്റെയും രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് കമല്‍ഹാസനാണ്. പൂജ കുമാര്‍, രാഹുല്‍ ബോസ്, കമല്‍ഹാസ്സന്‍, ആന്‍ഡ്രിയ, നാസര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ആദ്യഭാഗം പോലെ ആക്ഷന്‍ ക്രൈം ത്രില്ലറാണ് രണ്ടാംഭാഗവും. ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ ഷൂട്ടിംഗ് സമയത്തുതന്നെ രണ്ടാംഭാഗത്തിന്റെ അമ്പത് ശതമാനത്തിലേറെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. തായ്‌ലന്‍ഡ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. തമിഴില്‍ ചിത്രീകരിച്ച വിശ്വരൂപം തെലുങ്ക്,ഹിന്ദി തുടങ്ങിയ ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X