»   » എന്റെ പൊക്കിള്‍ ഇത്രയും പ്രശ്‌നമുണ്ടാക്കും എന്ന് ഒരിക്കലും കരുതിയില്ല; അമല പോള്‍ പറയുന്നു

എന്റെ പൊക്കിള്‍ ഇത്രയും പ്രശ്‌നമുണ്ടാക്കും എന്ന് ഒരിക്കലും കരുതിയില്ല; അമല പോള്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

വിവാഹ മോചനത്തിന് ശേഷം അമല പോള്‍ അല്പമധികം ഗ്ലാമറസ്സായി എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവും എന്ന് കരുതുന്നില്ല. എന്നാല്‍ തിരുട്ടുപയലേ 2 എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തപ്പോള്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല എന്നായിരുന്നു പൊതു അഭിപ്രായം.

അമല പോള്‍ സാരിയില്‍ അല്പമധികം ഗ്ലാമറായിട്ടാണ് പോസ്റ്റര്‍ എത്തിയത്. ആ പോസ്റ്റര്‍ വിവാദമായതിനെ കുറിച്ചും തിരുട്ടുപയലെ ടു എന്ന ചിത്രത്തെ കുറിച്ചും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അമല പോള്‍ സംസാരിച്ചു.

മോഹന്‍ലാലിനെ വിറപ്പിച്ച റാവുത്തറിന്‍റെ ഇപ്പോഴത്തെ കോലം കണ്ടോ, എവിടെയായിരുന്നു ഇത്രയും നാള്‍?

ഇതാണ് പോസ്റ്റര്‍

ഇതാണ് ആ പോസ്റ്റര്‍. സുസി ഗണേശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി സിംഹയാണ് അമല പോളിന്റെ നായകനായി എത്തുന്നത്. പ്രസന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്.

ഒരുമടിയും തോന്നിയില്ല

ഈ കഥ തിരിഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിച്ചിട്ടില്ല എന്ന് അമല പോള്‍ പറയുന്നു. കാരണം, ഒരു അഭിനേത്രി എന്ന നിലയില്‍ പൂര്‍ണമായും എനിക്ക് സംതൃപ്തി നല്‍കുന്ന കഥയും കഥാപാത്രവുമാണ്.

അതിര് വിടുമ്പോള്‍

ചെയ്യാത്തൊരു വേഷത്തില്‍ നമ്മളെ കാണുമ്പോള്‍ അംഗീകരിക്കാന്‍ ആദ്യം പ്രേക്ഷകര്‍ക്കൊരു മടിയുണ്ടാവും. തന്റെ കംഫര്‍ട്ട്‌സോണ്‍ അല്ല എന്ന് ചിന്തിച്ച് പിന്മാറുന്നതും ഒരു നല്ല അഭിനേത്രിക്ക് യോജിച്ചതല്ല. അത്രമാത്രമേ ഞാന്‍ ചെയ്തുള്ളൂ.

പോസ്റ്റര്‍ വിവാദമായത്

സത്യത്തില്‍ എന്റെ പൊക്കിള്‍ സിനിമയില്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഒരിക്കലും കരുതിയില്ല. ചില കാര്യത്തില്‍ പലതും തുറന്ന് പറയേണ്ടതും കാണിക്കേണ്ടതുമുണ്ടാവും. നമ്മള്‍ 2017 ല്‍ എത്തി. എന്തായാലും എന്റെ പൊക്കിള്‍ സെന്‍സേഷണല്‍ ആയല്ലോ

പ്രണയരംഗം ചെയ്യുമ്പോള്‍

പ്രണയ രംഗങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ പോയ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ എനിക്ക് നല്ല പുരോഗമനമുണ്ട്. ആത്മവിശ്വാസമുള്ള, ബോള്‍ഡ് ആയ സ്ത്രീ
കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഞാന്‍ അവതരിപ്പിയ്ക്കുന്നത്.

സഹതാരങ്ങളുടെ പിന്തുണ

എന്റെ സഹതാരങ്ങളായ ബോബി സിംഹയില്‍ നിന്നും പ്രസന്നയില്‍ നിന്നും നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്. പരസ്പരം മനസിലാക്കി ഒരേ ചിന്താഗതിയോടെയാണ് ഞങ്ങള്‍ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ബോബി മടിച്ചു

റൊമാന്റിക് രംഗങ്ങള്‍ ചെയ്യാന്‍ ബോബി സിംഹയ്ക്ക് അല്പം മടിയുണ്ടായിരുന്നു. പിന്നെ ഞാന്‍ മുന്‍കൈ എടുത്തു. പ്രണയത്തിന്റെ കാര്യത്തില്‍ യഥാര്‍ത്ഥ ജീവിതത്തിലായാലും ഞാന്‍ ഒരുപാട് പുരോഗമിച്ചിട്ടുണ്ട്- അമല പറഞ്ഞു

English summary
I never thought my navel would create so much buzz around the film says Amala Paul

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam