»   » എന്റെ മകള്‍ക്ക് ഞാനേ ഉള്ളൂ എന്ന് അപ്പോള്‍ മനസ്സിലായി; കമലുമായുള്ള വേര്‍പിരിയലിനെ കുറിച്ച് ഗൗതമി

എന്റെ മകള്‍ക്ക് ഞാനേ ഉള്ളൂ എന്ന് അപ്പോള്‍ മനസ്സിലായി; കമലുമായുള്ള വേര്‍പിരിയലിനെ കുറിച്ച് ഗൗതമി

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ ലോകത്ത് ഇത് വേര്‍പിരിയലിന്റെ വര്‍ഷമായിരുന്നു. വര്‍ഷങ്ങളോളം പ്രണയിച്ചവരും ഒന്നിച്ച് ജീവിച്ചവരും വേര്‍പിരിഞ്ഞു. എന്തിനേറെ വിവാഹ നിശ്ചയത്തിന് ശേഷം വേര്‍പിരിഞ്ഞ ജോഡികള്‍ വരെ ഉണ്ടായി. വര്‍ഷങ്ങളുടെ നീണ്ട പ്രണയത്തിന് ശേഷം വേര്‍പിരിഞ്ഞ കമല്‍ ഹസനും ഗൗതമിയും അക്കൂട്ടത്തില്‍ പെടുന്നു.

ലിസിയുമായി വേര്‍പിരിഞ്ഞപ്പോള്‍ കമല്‍ പ്രിയനെ ആശ്വസിപ്പിച്ചു, ഇപ്പോള്‍ കമലിന്റെ അവസ്ഥയോ?

സത്യത്തില്‍ വിവാഹം കഴിക്കാത്തെ കാമുകീ കാമുകന്മാരായും ഉറ്റ സുഹൃത്തുക്കളായും കമലും ഗൗതമിയും ജീവിയ്ക്കുന്നത് എല്ലാവരെയും അത്ഭതപ്പെടുത്തിയിരുന്നു. പെട്ടന്ന് ഒരു ദിവസം കമലുമായി വേര്‍പിരിയുന്നു എന്ന് ഗൗതമി ട്വിറ്ററിലൂടെ അറിയിച്ചു. അതിന്റെ കാര്യ കാരണങ്ങളൊന്നും ഗൗതമി അപ്പോള്‍ പറഞ്ഞിരുന്നില്ല.

മകള്‍ക്ക് വേണ്ടി

തിരക്കുകള്‍ക്കിടയില്‍ മകളെ ശ്രദ്ധിയ്ക്കാന്‍ കഴിഞ്ഞില്ല എന്നും ഇനി മകള്‍ക്ക് വേണ്ടി ജീവിയ്ക്കും എന്നുമായിരുന്നു കമലുമായുള്ള വേര്‍പിരിയല്‍ അറിയിച്ചുകൊണ്ടുള്ള ബ്ലോഗില്‍ ഗൗതമി പറഞ്ഞത്.

വേര്‍പിരിയാന്‍ കാരണം

മകള്‍ തന്നെയാണ് ഈ വേര്‍പിരിയലിന് കാരണം എന്നും ഗൗതമി ഇപ്പോള്‍ വെളിപ്പെടുത്തുന്നു. മകള്‍ക്ക് ഞാന്‍ മാത്രമേയുള്ളൂ എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഈ വേര്‍പിരിയല്‍ സംഭവിച്ചത് എന്ന് ഗൗതമി പറയുന്നു.

എനിക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല

കമലിനെയും മകളെയും സ്‌നേഹിച്ച് അവര്‍ക്കൊപ്പം കഴിഞ്ഞ എനിക്ക് എന്റെ മകള്‍ സുബ്ബലക്ഷ്മിയെ ശ്രദ്ധിക്കാന്‍ കഴിയാതെ പോയതില്‍ വിഷമമുണ്ട് എന്ന് ഗൗതമി പറഞ്ഞു.

എന്ത് സംഭവിച്ചു

കമല്‍ എന്റെ മകളെ സിനിമയിലേക്ക് അനുഗ്രഹിച്ചയച്ചു. പിന്നീട് സുബ്ബുവിന് സിനിമയില്‍ നിന്ന് അവസരങ്ങള്‍ വന്നപ്പോള്‍ കണ്ടില്ല എന്ന് നടിച്ച് മാറി നിന്നു. അപ്പോള്‍ എനിക്ക് മനസ്സിലായി, എന്റെ മകള്‍ക്ക് ഞാന്‍ മാത്രമേയുള്ളൂ.

നല്ല സ്ഥാനത്തെത്തിയ്ക്കും

ഇനി മകള്‍ക്ക് വേണ്ടി മാത്രമാണ് ജീവിയ്ക്കുന്നത്. അവളെ നല്ലൊരു സ്ഥാനത്ത് ഞാന്‍ എത്തിയ്ക്കും എന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഗൗതമി പറഞ്ഞു.

English summary
I only have my daughter says Gauthami

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam