»   » 'എന്നെ വെറുക്കുന്നവരെ ഞാന്‍ സ്‌നേഹിക്കുന്നു', സുചീലീക്‌സ് നാണം കെടുത്തിയ നടി അഗ്നി ശുദ്ധിക്ക്!!!

'എന്നെ വെറുക്കുന്നവരെ ഞാന്‍ സ്‌നേഹിക്കുന്നു', സുചീലീക്‌സ് നാണം കെടുത്തിയ നടി അഗ്നി ശുദ്ധിക്ക്!!!

By: Karthi
Subscribe to Filmibeat Malayalam

സുചി ലീക്‌സ് എന്ന് പറഞ്ഞാല്‍ തെന്നിന്ത്യന്‍ നായികമാര്‍ക്കെല്ലാം ഒരു ഞെട്ടലാണ്. സൂചിലീക്‌സ് ഞെട്ടിച്ചവരാരും ആ ഞെട്ടിലില്‍ നിന്ന് ഇതുവരെ മോചിതരായിട്ടില്ല. പുതുമുഖ നായികമാര്‍ മുതല്‍ പ്രമുഖ നായികമാര്‍ വരെ സുചിസൂക്‌സിന്റെ ചാരക്കണ്ണുകളില്‍ കുടുങ്ങിയവരാണ്. 

സുചിലീക്‌സ് ലീക്ക് ചെയ്ത് ആഘോഷിച്ച നഗ്ന ദൃശ്യങ്ങളും ചിത്രങ്ങളും തങ്ങളുടേതല്ലെന്ന് എല്ലാ താരങ്ങളും പല തവണ വ്യക്തമാക്കിയെങ്കിലും ആരാധകരുടെ ഉള്ളില്‍ നിന്നും അത് മാഞ്ഞുപോയിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ശിവ മനസുള്ള ശക്തി, നന്‍പന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അനൂയ. തന്നെ വെറുക്കുന്നവരെ താന്‍ സ്‌നേഹിക്കുന്നുവെന്ന് താരം വ്യക്തമാക്കുന്നു. ഒപ്പം താന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയാണെന്ന് പ്രേക്ഷകരോട് വ്യക്തമാക്കാന്‍  ഒരുങ്ങുകയാണ് താരം.

ആദ്യ ഇര

സുചിലീക്‌സിന്റെ ട്വിറ്റര്‍ ആക്രമണത്തിന് ഇരയായ ആദ്യ താരങ്ങളില്‍ ഒരാളായിരുന്നു അനൂയ. സിനിമകളിലൂടെ സമ്പാദിച്ച ആരാധക പ്രീതി ഇല്ലാതാക്കി കളയുന്നതായിരുന്നു ട്വിറ്റര്‍ ആക്രമണം. താരത്തെ പിന്നീടാരും സോഷ്യല്‍ മീഡിയകളില്‍ കണ്ടിട്ടില്ല.

ട്വിറ്റര്‍ ഡിലീറ്റ് ചെയ്തു

ഈ സംഭവത്തോടെ അനൂയ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. നെഗറ്റീവ് ചിന്തകളെ ഇല്ലാതാക്കാനാണ് താന്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തതെന്നും താരം വ്യക്തമാക്കി. ഇപ്പോഴിതാ ഏറെ നാളുകള്‍ എല്ലാത്തില്‍ നിന്നും പിന്‍വാങ്ങി നിന്ന താരം ഇപ്പോള്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

സിനിമ വേറെ ജീവിതം വേറെ

സിനിമയില്‍ താന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളല്ല യഥാര്‍ത്ഥ ജീവിതത്തിലെ താന്‍ എന്ന് താരം വ്യക്തമാക്കുന്നു. തനിക്ക് ജീവിതത്തെക്കുറിച്ചൊരു കാഴ്ച്ചപ്പാടുണ്ട് തന്റേതായ മൂല്യങ്ങളും. അഭിനയത്തില്‍ പരിശീലനം നേടിയ പ്രൊഫഷണല്‍ നടിയാണ് താനെന്നും അനൂയ വ്യക്തമാക്കി.

അവിഹിതം മുതല്‍ പ്രേതം വരെ

തന്റെ അഭിനയ ജീവിതത്തില്‍ ഒട്ടേറെ വേഷങ്ങള്‍ അനൂയ അവതരിപ്പിച്ചിട്ടുണ്ട്. ശിവമനസുള്ള ശക്തിയില്‍ വിവാഹ പൂര്‍വ്വ ലൈംഗീകത അംഗീകരിക്കുന്ന വ്യക്തിയാണെങ്കില്‍ മധുരൈ സംഭവം എന്ന ചിത്രത്തില്‍ പ്രേതമായിട്ടാണ് അഭിനയിച്ചത്. ഇതൊന്നും തന്റെ സ്വഭാവവുമായി ബന്ധമുള്ള കഥാപാത്രങ്ങള്‍ അല്ലെന്നും താന്‍ ഈ കഥാപാത്രങ്ങളേപ്പോലെ അല്ലെന്നും താരം വ്യക്തമാക്കുന്നു.

എന്തുകൊണ്ട് ബിഗ് ബോസിലേക്ക്

യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ എങ്ങനെയുള്ള ആളാണെന്ന് പ്രേക്ഷകരോട് വ്യക്തമാക്കുവാന്‍ ഒരു അവസരം വേണമായിരുന്നു. കാരണം പ്രേക്ഷകര്‍ക്ക് തന്നേക്കുറിച്ചുള്ള കാഴ്ചപ്പാടിനേക്കുറിച്ച് അനൂയക്ക് വ്യക്തമായ ധാരണയുണ്ട്. ബിഗ് ബോസിന്റെ വ്യാപ്തി വളരെ വലുതാണ്. അതുകൊണ്ടാണ് ഈ ഷോയുടെ ഭാഗമാകാന്‍ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി.

എപ്പോഴും ക്യാമറാ നിരീക്ഷണത്തില്‍

ബിഗ് ബോസിലെ മത്സരാര്‍ത്ഥികള്‍ എല്ലാവരും എപ്പോഴും 24*7 ക്യാമറ നിരീക്ഷണത്തിലാണ്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് പ്രേക്ഷകര്‍ക്ക് കൃത്യമായി കാണാനും സാധിക്കും. ആരില്‍ നിന്നും ഒന്നും ഒളിക്കാനാകില്ല.

അവതാരകനായി കമല്‍ഹാസന്‍

തങ്ങളുടെ പ്രിയതാരങ്ങളേക്കുറിച്ച് പ്രേക്ഷകര്‍ക്ക് ചില കാഴ്ചപ്പാടുകളും പ്രതീക്ഷകളും ഉണ്ടാകും. പ്രേക്ഷകരുടെ ഈ പ്രതീക്ഷകളെയാണ് ഗോസിപ്പുകള്‍ തകര്‍ക്കുന്നത്. താരങ്ങളുടെ ഓരോ ചലനങ്ങളും ലൈവ് ആയി കാണാന്‍ സാധിക്കുന്ന ബിഗ് ബോസിലൂടെ അവരിലെ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സാധിക്കുമെന്ന് പ്രതീക്ഷയാണ് താരത്തിന്. ബിഗ് ബോസില്‍ അവതാരകനായി എത്തുന്നത് കമല്‍ഹാസനാണ്.

English summary
Anuya went through an all-time low during the #SuchiLeaks episode. Although she was among the first to confront trolls by putting up a tweet, she says she deleted her Twitter account to ward off 'negative thoughts'. And the awkward silence in between prompted her to be a part of the reality show, Bigg Boss.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam