നയന്‍താരയുമായി എനിക്ക് നല്ല ബന്ധം
ഒരു കല്‍ ഒരു കണ്ണാടി, ഇത് കതിരവേലിന്‍ കാതല്‍ എന്നീ ചിത്രങ്ങളിലൂടെയാണ് നിര്‍മാതാവായ ഉദയനിധി സ്റ്റാലിന്‍ തമിഴകത്ത് മിന്നുന്ന താരമായത്. ഇത് കതിരവേലിന്‍ കാതലിന് ശേഷം നയന്‍താരയ്‌ക്കൊപ്പം ഉദയനിധി വീണ്ടും ജോഡി ചേരുന്ന ചിത്രമാണ് നന്‍പന്‍. രണ്ട് ചിത്രങ്ങളില്‍ ഒന്നിച്ചാല്‍ ഗോസിപ്പുണ്ടാക്കാന്‍ അധികമൊന്നും പോകേണ്ടതില്ല. ഉധയനിധിയ്ക്ക് നയന്‍താരയെ ഇഷ്ടമാണെന്നും നയന്‍ അതിന് എതിര്‍പ്പ് പറഞ്ഞതു കാരണം സ്റ്റാലിന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നുമൊക്കെ നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു.
എന്നാല്‍ അങ്ങനെ ഒരു സംഭവമേ ഇല്ലെന്നതാണ സത്യം. നയന്‍താരയുമായി തനിയ്ക്ക് നല്ല അടുപ്പമാണുള്ളതെന്ന് അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

എന്റെ അടുത്ത സുഹൃത്താണ് നയന്‍താര. ബോസ് എന്‍കിറ ബാസ്‌കരന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തു തന്നെ എനിക്ക് നയന്‍താരയെ അറിയാം. ഇത് കതിരവേലിന്‍ കാതല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി ഞാന്‍ ആദ്യം നയന്‍താരയെ സമീപിച്ചപ്പോള്‍ അവര്‍ എതിര്‍പ്പു പറഞ്ഞിരുന്നു. അഭിനയം നിര്‍ത്തുകയാണെന്ന് പറഞ്ഞു. പക്ഷെ പിന്നീട് കേട്ടു ആര്യ നായകനാകുന്ന രാജറാണി എന്ന ചിത്രത്തിലൂടെ നയന്‍ വീണ്ടും തിരിച്ചു വരുന്നുണ്ട് എന്ന്.
അങ്ങനെയാണ് വീണ്ടും ഇത് കതിരവേലിന്‍ കാതലിന്റെ കഥയുമായി നയന്‍താരയെ തന്നെ സമീപിച്ചത്. അവര്‍ക്കിഷ്ടപ്പെടുകയും അഭിനയിക്കാന്‍ സമ്മതിയ്ക്കുകയുമായിരുന്നു. നല്ല അഭിനേത്രിയാണ് നയന്‍താരയെന്നും സ്ര്കീനില്‍ പ്രസന്റാണെന്നും ഉദയനിധി സ്റ്റാലിന്‍ പറയുന്നു.


Click it and Unblock the Notifications











