»   » കല്യാണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ 32 കാരിയായ കജല്‍ അഗര്‍വാളിന്റെ മറുപടി!!

കല്യാണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ 32 കാരിയായ കജല്‍ അഗര്‍വാളിന്റെ മറുപടി!!

Posted By: Rohini
Subscribe to Filmibeat Malayalam

നായികമാരെ എപ്പോഴും അസ്വസ്ഥരാക്കുന്ന ചോദ്യമാണ് കല്യാണം എപ്പോള്‍ ? അഭിമുഖങ്ങളില്‍ ഈ ചോദ്യം ആവര്‍ത്തിച്ച് ചോദിക്കുമ്പോള്‍ പൊട്ടിത്തെറിച്ച താരങ്ങളുമുണ്ട്. പ്രണയ ഗോസിപ്പുകളും കരിയറിനെ ബാധിക്കും എന്ന് കരുതി പേടിയ്ക്കുന്ന താരങ്ങളുമുണ്ട്.

വിവാഹത്തെ കുറിച്ചുള്ള ചോദ്യം കാജല്‍ അഗ്ഗര്‍വാളിനെ സംബന്ധിച്ച് അസ്വസ്ഥത തന്നെയാണ്. ഏറ്റവും പുതിയ ചിത്രമായ വിവേഗത്തിന്റെ വിജയവുമായി ബന്ധപ്പെട്ട് നലല്‍കിയ അഭിമുഖത്തിലും ഈ ചോദ്യം നേരിട്ടു. ചിരിച്ചുകൊണ്ട് നടി പ്രതികരിച്ചു.

kajal

'വീണ്ടും അതേ ചോദ്യം.. ആരെയാണ് ഞാന്‍ വിവാഹം ചെയ്യേണ്ടത്. എന്നെ സംബന്ധിച്ച് എന്റെ വിവാഹത്തെ കുറിച്ച് പരക്കുന്നകാര്യങ്ങളെല്ലാം വെറും വാര്‍ത്തകളാണ്. എനിക്ക് തോന്നുന്നു ഇതൊന്നുമില്ലാത്ത എന്റേതായ ലോകത്താണ് ഞാനിപ്പോള്‍ ജീവിക്കുന്നത് എന്ന്'- കാജല്‍ പറഞ്ഞു.

പ്രണയ ഗോസിപ്പുകളില്‍ അധികം പിടിപെടാത്ത നടിയാണ് കാജല്‍ അഗര്‍വാള്‍. താനിപ്പോള്‍ പ്രണയത്തെ കുറിച്ച് ചിന്തിയ്ക്കുന്നില്ല എന്നും, കൂടെ അഭിനയിക്കുന്ന താരങ്ങലെ പ്രണയിക്കില്ല എന്നും നേരത്തെ ഒരു അഭിമുഖത്തില്‍ നടി വ്യക്തമാക്കിയിരുന്നു

English summary
I think I live in another world in my own bubble says Kajal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam