»   » ബാഹുബലിയ്ക്കിടയില്‍ പ്രഭാസ് സര്‍ജറി നടത്തിയോ?

ബാഹുബലിയ്ക്കിടയില്‍ പ്രഭാസ് സര്‍ജറി നടത്തിയോ?

Posted By:
Subscribe to Filmibeat Malayalam

എല്ലാ റെക്കോര്‍ഡുകളും തിരുത്തിയെഴുതി ഇന്ത്യന്‍ സിനിമയിലെ ചരിത്രം വിജയം നേടുകയാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. രണ്ട് രണ്ടര വര്‍ഷം രാജമൗലിയ്ക്കും ചിത്രത്തിനുമൊപ്പം നിന്നവരാണ് അഭിനേതാക്കളായ ഓരോരുത്തരും.

ഏകദേശം രണ്ടര വര്‍ഷം എടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും ഇതില്‍ ഏകദേശം മുന്നൂറ് ദിവസം താന്‍ ചിത്രത്തിനൊപ്പമുണ്ടായിരുന്നു എന്നും നായകന്‍ പ്രഭാസ് പറയുന്നു. കരിയറിലെ വലിയൊരു ഭാഗം ഒരു സിനിമയ്ക്ക് വേണ്ടി മാത്രമായി മാറ്റിവയ്‌ക്കേണ്ടി വന്നതില്‍ നടന് ഒരു വിഷമവുമില്ല. മറിച്ച് അതൊരു പോസിറ്റീവായിട്ടാണ് പ്രഭാസ് കാണുന്നത്.

prabhas-bahubali

ചിത്രത്തില്‍ ഒരുപാട് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യേണ്ടി വന്നു. അതിനിടെ ഒരു അപകടം പറ്റി സര്‍ജറി ചെയ്യേണ്ടി വന്നു. എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍മാത്രം കിട്ടുന്ന അനുഭവമാണ് ചിത്രത്തില്‍ നിന്ന് ലഭിച്ചതെന്നും അതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും പ്രഭാസ് പറഞ്ഞു.

സിനിമയ്ക്കിടയില്‍ വിവാഹം വന്നപ്പോള്‍ അതും പ്രഭാസ് മാറ്റിവച്ചു. അടുത്തവര്‍ഷം ഫെബ്രുവരിയിലാണ് ഇപ്പോള്‍ വിവാഹം തീരുമാനിച്ചിരിക്കുന്നത്. അതൊന്നും വിഷയമല്ല, മറിച്ച് ബാഹുബലി എന്ന വലിയ ചിത്രം തനിക്ക് നല്‍കിയതിന് രാജമൗലിയ്ക്ക് നന്ദി പറയുന്നുവെന്നും പ്രഭാസ് പറഞ്ഞു.

ചിത്രത്തില്‍ അഭിനയിച്ചതിന് പ്രഭാസ് മേടിച്ചത് 20 കോടിയാണ്. 20 കോടി പ്രതിഫലമായി വാങ്ങിയതിന് പുറമെ ചിത്രത്തിന്റെ തിയറ്റര്‍ കളക്ഷനില്‍ നിന്നും ലഭിക്കുന്ന ഒരു വിഹിതം കൂടി പ്രഭാസിന് നല്‍കാമെന്ന് നിര്‍മാതാക്കളുമായി നടന്‍ കരാറില്‍ ഒപ്പിട്ടിരുന്നു. ഇതേ തുടര്‍ന്ന് 65 കോടി രൂപയാണ് ബാഹുബലിയില്‍ നിന്നും പ്രഭാസിന് ലഭിച്ചത്.

English summary
I underwent a surgery for Baahubali says Prabhas
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam