അതീവ ഗ്ലാമറായി അദ!! വ്യത്യസ്തമായ ചുവടുകളോടെ പ്രഭുദേവ, വീഡിയോ കാണൂ
ഐ വാണ്ട് ടു മാരി യു മാമ എന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്.
വീണ്ടും ആരാധകർക്ക് വിഷ്വൽ ട്രീറ്റ് സമ്മാനിച്ചു കൊണ്ടുളള ചാർളി ചാപ്ലിനിലെ ഏറ്റവും പുതിയ ഗാനം പുറത്ത്. പ്രഭുദേവ നിക്കികൽറാണി ഒരുമിച്ചെത്തിയ ചിന്ന മച്ചാൻ എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴും യൂട്യൂബ് ട്രെന്റിങ്ങിൽ ഗാനം മുന്നിൽ തന്നെയുണ്ട്. ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്ത് വന്നിട്ടുണ്ട്.

ഐ വാണ്ട് ടു മാരി യു മാമ എന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. ഈ രസകരമായ ഗാനത്തിൽ നടി ആദ ശർമയും പ്രഭുദേവയുമാണ് ചുവട് വെച്ചിരിക്കുന്നത്. പാട്ടിൽ അതീവ ഗ്ലാമറസ്സായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഇതോടകം തന്നെ പാട്ട് സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. ജഗദീഷ് കുമാറും ഭാർഗവിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പാട്ടിൽ ആദയും പ്രഭുദേവയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ആദയുടെ ഗ്ലാമർലുക്കിനോട് കടപിടിക്കും വിധത്തിലാണ് പ്രഭുദേവയുടെ ഡാൻസ് പെർഫോമൻസ്. ഇങ്ങനയൊക്കെയാണെങ്കിൽ ഡാൻസിൽ പ്രഭുദേവയ്ക്കൊപ്പം എത്താൻ ആദയ്കക് കഴിഞ്ഞിട്ടില്ലെന്നാണ് ഒരു വിഭാഗക്കാർ പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് പാട്ടിന് ലഭിക്കുന്നത്.


Click it and Unblock the Notifications











