തന്റെ പ്രിയപ്പെട്ട നടനൊപ്പം അഭിനയിക്കണം; നിത്യാ മേനോന്‍
നിത്യ മോനോന് തന്റെ പ്രിയപ്പെട്ട താരത്തിനൊപ്പം അഭിനയിക്കണം. ആ പ്രിയപ്പെട്ട താരം മറ്റാരുമല്ല. തെന്നിന്ത്യന്‍ താരം വിക്രം ആണ്. ഈ അടുത്തിടെ നടന്ന അഭിമുഖത്തിലാണ് നിത്യ ഇക്കാര്യം പറഞ്ഞത്.
ചെയ്യുന്ന പ്രൊഫഷനോട് അങ്ങേയറ്റം നീതി പുലര്‍ത്തുന്ന ആളാണ് വിക്രമെന്നും, അദ്ദേഹമാണ് തന്റെ ഇഷ്ട നടനെന്നും താരം വ്യക്തമാക്കി. ഓക്കെ കണ്‍മണി, കാഞ്ചന 2 എന്നി ചിത്രത്തിളുടെ വിജയാഘോഷത്തിലാണ് താരം ഇപ്പോള്‍.

മണിരത്‌നം സംവിധാനം ചെയ്ത ഒകെ കണ്‍മണി എന്ന ചിത്രത്തില്‍ നിത്യ മേനോനും, ദുല്‍ഖര്‍ സല്‍മാനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വേറിട്ട ഒരു പ്രണയത്തെ ആസ്പദമാക്കി ചെയ്ത ഒ കെ കണ്‍മണി മികച്ച വിജയമായിരുന്നു. എന്നാല്‍ അതിന് ശേഷം നിത്യ മേനോന്‍ നായികയായി രാഘവ ലോറന്‍സ് സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ കാഞ്ചന 2 മണി രത്‌നത്തിന്റെ ഒ കെ കണ്‍മണിയെ കടത്തി വെട്ടി ബോകസ് ഓഫീസില്‍ തിളങ്ങിയിരുന്നു.
രുദ്രമദേവി എന്ന ചിത്രത്തിലാണ് നിത്യ മേനോന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ഒരു രാജ്ഞിയുടെ വേഷമാണ് നിത്യ അവതരിപ്പിക്കുന്നത്. അനുഷ്‌ക, അല്ലു അര്‍ജ്ജുന്‍, റാണ ദഗ്ഗുപതി, കാതറിന്‍ ട്രീസ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications