»   » രജനീകാന്തിനൊപ്പം അഭിനയിക്കണമെന്ന് സണ്ണി ലിയോണ്‍

രജനീകാന്തിനൊപ്പം അഭിനയിക്കണമെന്ന് സണ്ണി ലിയോണ്‍

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരങ്ങളായാലും ബോളിവുഡ് താരങ്ങളായാലും സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനൊപ്പം ഒരു ചിത്രത്തിലെങ്കിലും അഭിനയിക്കണമെന്ന് ആഗ്രഹിയ്ക്കാത്തവര്‍ ഉണ്ടാകില്ല. രജനീകാന്തിന്റെ ആരാധകരുടെ എണ്ണവും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ലഭിയ്ക്കുന്ന വലിയ സ്വീകാര്യതയും തന്നെയാണ് നടിമാരില്‍ പലര്‍ക്കും ഇത്തരമൊരു മോഹമുണ്ടാക്കുന്നത്. രജനിയുടെ നായികയായി എന്നു പറയുന്നത് ഇന്ത്യന്‍ ചലച്ചിത്രലോകത്ത് വലിയ യോഗ്യതയായിട്ടാണ് കണക്കാക്കപ്പെടുന്നത്.

രജനിയുടെ നായികയാകണമെന്ന് ആഗ്രഹമുണ്ടെന്ന് പലവട്ടം പല നായികമാരും പറഞ്ഞിട്ടുണ്ട്. ഇക്കൂട്ടത്തിലേയ്ക്ക് ഏറ്റവും ഒടുക്കമെത്തിയിട്ടുള്ളത് ബോളിവുഡിന്റെ പുത്തന്‍ സെന്‍സേഷന്‍ സണ്ണി ലിയോണാണ്. ബിഗ് ബോസ് എന്ന റിയാലിറ്റിഷോയിലൂടെ ബോളിവുഡിലെത്തിയ കനേഡിയര്‍ നീലച്ചിത്രതാരം സണ്ണി ഇന്ന് ബോളിവുഡ് താരമെന്ന നിലയില്‍ സ്വീകരിക്കപ്പെട്ടുകഴിഞ്ഞു.

കൈനിറയെ അവസരങ്ങളാണ് സണ്ണിയ്ക്കുള്ളത്. ആദ്യമാദ്യം സണ്ണി ലിയോണ്‍ എന്ത് പറഞ്ഞാലും അത് വിവാദമാകുമെന്നുള്ള അവസ്ഥ ഇന്ന് മാറിക്കഴിഞ്ഞു. വെറും ഗ്ലാമര്‍ താരമെന്നതില്‍ക്കവിഞ്ഞ് സണ്ണിയെ സ്വീകരിക്കാന്‍ ബോളിവുഡ് തയ്യാറാവുകയും ചെയ്യുന്നുണ്ട്. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുന്നതിനിടെയാണ് രജനീകാന്തിന്റെ നായികയാകാന്‍ താല്‍പര്യമുണ്ടെന്ന് സണ്ണി പറഞ്ഞത്.

തെന്നിന്ത്യയിലെ വലിയ താരമാണ് രജനീകാന്ത് എന്ന് എനിയ്ക്കറിയാം. അദ്ദേഹത്തിന്റെ ചിത്രത്തിലുള്ള പലതരം രസകരമായ പ്രകടനങ്ങളും ഞാന്‍ സ്‌ക്രീനില്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തോടൊന്നിച്ച് അഭിനയിക്കണമെന്ന് എനിയ്ക്കാഗ്രഹമുണ്ട്- സണ്ണി പറഞ്ഞു.

എന്നോടൊപ്പം അഭിനയിക്കാന്‍ ഇഷ്ടമുള്ള ആര്‍ക്കൊപ്പവും അഭിനയിക്കാന്‍ തനിയ്ക്ക് സന്തോഷമേയുള്ളുവെന്നും കൂടെ അഭിനയിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നവരുടെ പട്ടികയില്‍ പ്രഥമ സ്ഥാനത്തുള്ളത് അമീര്‍ ഖാന്‍ ആണെന്നും താരം പറയുന്നു. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് സണ്ണി രജനീകാന്തിന്റെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

English summary
Sunny Leone says, she wants to work with South Superstar Rajinikanth.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam