ജയ്ക്ക് വിജയ് ആകണമെന്ന്
മലയാളത്തില്‍ മിക്ക നടന്മാരും പറഞ്ഞു കേട്ടിട്ടുണ്ട്, എനിക്ക് മോഹന്‍ലാലിനെ പോലെ ആവണം, മ്മൂട്ടിയെ പോലെയാവണം എന്നൊക്കെ. തമിഴിലെത്തുമ്പോള്‍ അത് കമല്‍ ഹസന്‍ എന്നും രജനി കാന്തെന്നുമാകും. എന്നാല്‍ യുവ നടന്‍ ജയ് യ്ക്ക് വിജയ് ആകണമെന്നാണ് ആഗ്രഹം.
വിജയ് യെ പോലെയല്ല, തമിഴില്‍ ഇപ്പോള്‍ വിജയ് അലങ്കരിക്കുന്ന പദവി തന്നെ വേണം. എനിക്ക് വിജയ് സാറിന്റെ സ്ഥാനം വേണമെന്ന് ഒരഭിമുഖത്തില്‍ ജയ് പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തമിഴകമൊന്ന് ഞെട്ടി. തമിഴില്‍ പൊതുവെ ഇത്തരം തുറന്നു പറച്ചിലുകള്‍ അപൂര്‍വ്വമാണ്. ഇത്തിരിയൊരു ഭയം ഉള്ളിലുള്ളവര്‍ പറയാന്‍ മടിക്കുന്ന സ്ഥാനത്താണ് ജയ് ചങ്കൂറ്റം കാണിച്ചത്.

തമിഴില്‍ രജനീ കാന്തും കമല്‍ ഹസനും കഴിഞ്ഞാല്‍ സ്ഥാനം അജിത്ത്, വിജയ്, സൂര്യ വിക്രം എന്നിങ്ങനെയാണ്. ഇവര്‍ക്കു പിന്നാലെ ചിമ്പു, ധനുഷ്, ജീവ, ആര്യ എന്ന നിരയും വന്നു. എന്നാല്‍ ഈ നിരയിലൊന്നും താന്‍ പെടുന്നില്ല. എനിക്ക് ആദ്യത്തെ നാലില്‍ ഒരാളാവണം എന്നാണ് ആഗ്രഹം. പക്ഷെ ഇപ്പോള്‍ ഞാന്‍ എവിടെയാണെന്ന് എനിക്കറിയില്ല. തുറന്നു പറയുകയാണെങ്കില്‍ വിജയ് അണ്ണന്റെ സ്ഥാനം വേണം- ജയ് പറഞ്ഞു.
തമിഴില്‍ ഇത്തരം തുറന്നു പറച്ചിലുകള്‍ നടത്തിയാല്‍ പണി കിട്ടും എന്നുള്ളതുകൊണ്ടാണ് പൊതുവെ ആരും പറയാന്‍ ധൈര്യം കാണിക്കാത്തത്. ഉയര്‍ന്ന താരങ്ങളോട് ആഭിമുഖ്യമുള്ള നിര്‍മാതാക്കളോ സംവിധായകരോ ഉണ്ടെങ്കില്‍ ഇത്തരം തുറന്നു പറച്ചിലുകള്‍ പാരയായേക്കുമെന്നതു തന്നെ കാരണം.
നേരത്തെ തുപ്പാക്കി എന്ന ചിത്രത്തില്‍ വിജയ് യുടെ അനുജനായി മുരുഗദോസ് ജയ് യെ പരിഗണിച്ചിരുന്നു. പേരുകൊണ്ടും രൂപം കൊണ്ടും സാമ്യമുണ്ടെങ്കിലും പക്ഷെ പിന്നീട് ആ കഥാപാത്രത്തെ കഥയില്‍ നിന്ന് വെട്ടിതിരുത്തുകയായിരുന്നത്രെ. എന്തായാലും വിജയ് പ്രതികരിക്കുകയൊന്നും ചെയ്യാത്ത സ്ഥിതിയ്ക്ക് ജയ്ക്ക് ഭയപ്പെടാനൊന്നുമില്ല.


Click it and Unblock the Notifications