»   » രണ്ട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഉപേക്ഷിച്ചാണ് ജ്യോതിക അന്ന് ആ തീരുമാനം എടുത്തത്!!!

രണ്ട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഉപേക്ഷിച്ചാണ് ജ്യോതിക അന്ന് ആ തീരുമാനം എടുത്തത്!!!

Posted By: Karthi
Subscribe to Filmibeat Malayalam

തമിഴ് സിനിമ ലോകത്തെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് ജ്യോതിക. ഇടക്കാലത്ത് സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തെങ്കിലും ശക്തമായി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ജ്യോതിക. ജ്യോതികയുടെ തിരിച്ചു വരവിന് കുടുംബത്തിന്റെ ശക്തമായ പിന്തുണയുമുണ്ട്.

ബൈക്കില്‍ വന്ന ചാക്കോച്ചനെ കരിക്കിന് എറിഞ്ഞ് വീഴ്ത്തി... കണ്ടുനിന്നവരുടെ പ്രതികരണം ഇങ്ങനെ!!!

തമിഴ് സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ സൂര്യയെയാണ് ജ്യോതിക വിവാഹം കഴിച്ചിരിക്കുന്നത്. ജ്യോതികയുടെ കരിയറിലെ ഉന്നതിയില്‍ നില്‍ക്കുമ്പോഴായിരുന്നു ജ്യോതികയുടെ വിവാഹം. അഭിനയത്തിലേക്ക് ജ്യോതിക തിരിച്ച് വന്നപ്പോഴും ശക്തമായ പിന്തുണയുമായി ഒപ്പം നിന്നതും ഭര്‍ത്താവ് സൂര്യ തന്നെയാണ്.

സൂര്യയുമായുള്ള വിവാഹം

പ്രണയ വിവാഹമായിരുന്നു സൂര്യയും ജ്യോതികയും തമ്മില്‍. ഏഴ് ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. 2006 സെപ്തബര്‍ 11നായിരുന്നു ഇരുവരും വിവാഹിതരായത്. സില്ലനു ഒരു കാതല്‍ ആയിരുന്നു ഇരുവരും ഒടുവില്‍ ഒരുമിച്ചഭിനയിച്ച ചിത്രം.

സിനിമയിലെ ഇടവേള

വിവാഹത്തിന് ശേഷം ആറ് വര്‍ഷത്തോളം അഭിനത്തില്‍ നിന്നും ജ്യോതിക മാറി നിന്നു. വിവാഹത്തിന് ശേഷം തൊട്ടടുത്ത വര്‍ഷം നാല് ചിത്രങ്ങള്‍ ജ്യോതിക പൂര്‍ത്തിയാക്കി. പിന്നെ മകളുടെ ജനനത്തോടെ രണ്ട് വര്‍ഷം വിട്ട് നിന്ന് ജോ 2009ല്‍ ഒരു മലയാള ചിത്രത്തിലും അഭിനയിച്ചു.

മറ്റൊന്നും ചിന്തിച്ചില്ല

സൂര്യയെ വിവാഹം കഴിക്കുന്നതിന്റെ ആവേശത്തിലായിരുന്നു താനപ്പോള്‍. കരിയറിനേക്കുറിച്ചോ മറ്റൊന്നും താനപ്പോള്‍ ആലോചിച്ചിരുന്നില്ലെന്നും ജ്യോതിക പറയുന്നു. രണ്ട് വന്‍ തെലുങ്ക് ചിത്രങ്ങളുമായി കരാറായിരിക്കുന്ന സമയത്തായിരുന്നു ജ്യോതിക വിവാഹിതയാകുന്നത്.

രണ്ട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍

കരാര്‍ ഒപ്പിട്ട രണ്ട് ബിഗ് ചിത്രങ്ങളാണ് ജ്യോതിക ഒഴിവാക്കിയത്. രണ്ടിനും അഡ്വാന്‍സ് തുക മടക്കി നല്‍കി. ഒന്ന് ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രവും ഒന്ന് നാഗാര്‍ജുന നായകനാകുന്ന ചിത്രവുമായിരുന്നു. ശെല്‍വരാഘവന്‍ ചിത്രത്തില്‍ പിന്നീട് തൃഷ നായികയാകുകയും ചിത്രം വന്‍ ഹിറ്റാകുകയും ചെയ്തു.

എല്ലാം യഥാര്‍ത്ഥ സമയത്ത്

തന്റെ ജീവിതത്തില്‍ എല്ലാ കാര്യങ്ങളും യഥാര്‍ത്ഥ സമയത്താണ് നടന്നതെന്ന് ജ്യോതിക പറയുന്നു. 27ാമത്തെ വയസിലാണ് താരം വിവാഹിതയായത്. അധികം കാത്തിരിക്കാതെ ആദ്യ കുഞ്ഞ് ദിയ പിറന്നു. അതുകൊണ്ട് തന്നെ സിനിമയെ മിസ് ചെയ്‌തെന്ന് തോന്നാനുള്ള സമയമുണ്ടിയാരുന്നില്ല.

മടങ്ങി വരവ് ഗംഭീരം

മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യറെ സിനിമയിലേക്ക് തിരികെയെത്തിച്ച സിനിമയായിരുന്നു ജ്യോതികയ്ക്കും തിരിച്ചുവരവിന് വഴിയൊരുക്കിയത്. ഹൗ ഓള്‍ ആര്‍ യു എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കായ 36 വയതിനിലെ എന്ന ചിത്രത്തിലൂടെ ജ്യോതിക മടങ്ങിയെത്തി, ഒപ്പം മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും.

പിന്തുണയുമായി സൂര്യയും

മടങ്ങി വരവില്‍ ജ്യോതികയ്ക്ക് ശക്തമായ പിന്തുണ നല്‍കിയത് സൂര്യയായിരുന്നു. 36 വയതിനിലെ എന്ന ചിത്രം നിര്‍മിച്ചത് സൂര്യയുടെ 2ഡി എന്റര്‍ടെയിന്‍മെന്റാണ്. പിന്നാലെ ഇറങ്ങിയ മഗിളര്‍ മട്ടും നിര്‍മിച്ചതും സൂര്യയായിരുന്നു. മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ജ്യോതികയ്ക്ക് സമ്മാനിച്ചതും സൂര്യയായിരുന്നു എന്നതും യാദൃശ്ചീകം.

English summary
“I was very excited to be getting married to Suriya and missing out on the big films did not matter that much,” says Jyothika.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam