വിജയെയും തട്ടിയിട്ട് ഞാന്‍ വഴുതി വീഴുമോ എന്ന പേടിയുണ്ടായിരുന്നു; ആ രംഗത്തെ കുറിച്ച് ഭൂമിക ചൗള

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒരു പരസ്യ ചിത്രമാണ് തനിക്ക് സിനിമാ കരിയര്‍ ഉണ്ടാക്കി തന്നത് എന്ന് തെന്നിന്ത്യന് താരം ഭൂമിക ചൗള പറയുന്നു. യുവകുടു എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച ഭൂമിക ശ്രദ്ധിയ്ക്കപ്പെട്ടത് തമിഴില്‍ ഇളയദളപതി വിജയ്‌ക്കൊപ്പം അഭിനയിച്ച ബദ്രി എന്ന ചിത്രത്തിലൂടെയാണ്. വിജയ്ക്കും സംവിധായകന്‍ അരുണിനുമൊപ്പമുള്ള അഭിനയാനുഭവം രസകരമായിരുന്നു എന്ന് ഭൂമിക പറയുന്നു. ചിത്രത്തില്‍ എന്റെ ആദ്യ ഷോട്ട് ഏതായിരുന്നു എന്നെനിക്ക് കൃത്യമായി ഓര്‍മയില്ല. പക്ഷെ ഒരു ഗാനരംഗത്ത് സംഭവിച്ച ഷോട്ട് ഇപ്പോഴും കൃത്യമായി ഓര്‍മയിലുണ്ട്- ഭൂമിക ഓര്‍ത്ത് പറയുന്നു.

''കാതല്‍ സൊല്‍വത്...'' എന്ന് തുടങ്ങുന്ന പാട്ട് സ്വിറ്റ്‌സര്‍ലാന്റില്‍ ചിത്രീകരിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. ഒരു പ്രത്യേക സീനില്‍ ഞാന്‍ വിജയിയുടെ പുറത്ത് വന്ന് വീഴുന്നതാണ് രംഗം. എന്നാല്‍ എന്റെ കാല്‍ വഴുതി, വിജയ് യെയും തട്ടി താഴെയിട്ട് വീഴുമോ എന്ന ഭയം ഉള്ളിലുണ്ടായിരുന്നു. ദൈവഭാഗ്യത്തിന് അങ്ങനെയൊന്നും സംഭവിച്ചില്ല.

bhumikachawla

കൂടെ അഭിനയിക്കാന്‍ നല്ലൊരു കോ- സ്റ്റാറാണ് വിജയ്. ഒരുമിച്ച് അഭിനയിക്കുന്നവരെ വളരെ അധികം സഹായിക്കും. ലൊക്കേഷനില്‍ വച്ച് ഖുഷി എന്ന ചിത്രത്തെ കുറിച്ച് വിജയ് എന്നോട് സംസാരിക്കുമായിരുന്നു. ബദ്രിയ്ക്ക് ശേഷം ഞാന്‍ ചെയ്തത് ഖുഷി എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണ് എന്നത് തികച്ചും യാദൃശ്ചികം- ഭൂമിക ചൗള തന്റെ ആദ്യകാലം ഓര്‍ത്തെടുത്ത് പറഞ്ഞു.

Read more about: tamil തമിഴ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X