സമാന്തയ്ക്ക് ഇത്രയും 'മെച്ച്യൂരി'റ്റിയുണ്ടായിരുന്നോ
'കത്തി' എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് തമിഴകം. വിജയ് നായകനായ ചിത്രം, സംവിധാനം ചെയ്തത് എആര്‍ മുരുകദോസ്, നായിക സമാന്ത...എന്നാല്‍ തിയേറ്ററിലെത്തിയാല്‍, മുരുകദോസ് എന്ന സംവിധായകന്റെ മികവില്‍ വിജയ് തകര്‍ത്തഭിനയിച്ച ചിത്രം. സമാന്തയ്ക്ക് കാര്യമായ റോളൊന്നുമില്ല. കുറച്ച സീനുകളില്‍ മാത്രം നായിക എന്ന നിലയില്‍ കാണിച്ചു പോകും.
പക്ഷെ അങ്ങനെയല്ല. സമാന്തയുടെ കഥാപാത്രം ശക്തമാണെന്നു തന്നെയാണ് സംവിധായകന്‍ പറയുന്നത്. സമാന്ത പ്രത്യക്ഷപ്പെടുന്ന സീനുകളില്ലായിരുന്നെങ്കില്‍ സിനിമ പൂര്‍ണമായും ഡ്രൈ ആയി അനുഭവപ്പെടുമായിരുന്നത്രെ. അതിനു മുമ്പ്, സമാന്തയ്ക്ക് മുരുകദോസ് ഒരു ഹാന്റ്‌ഷെയ്ക്ക് കൊടുക്കുന്നു. ഇത്രയും മെച്ച്യൂരിറ്റി അവര്‍ക്കുണ്ടായിരിക്കുമെന്ന് താനൊരിക്കലും കരുതിയില്ലെന്ന് മുരുഗദോസ് പറഞ്ഞു.

കത്തി എന്ന ചിത്രം ഒരിക്കലും ഒരു പ്രണയ ചിത്രമല്ല. പ്രണയത്തെക്കാള്‍ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണ്. ഇക്കാര്യം ആദ്യമേ സമാന്തയോട് പറഞ്ഞിരുന്നുവത്രെ. വളരെ കുറച്ച് രംഗങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും പറഞ്ഞിട്ടുണ്ട്. എന്നിട്ടും വളരെ പക്വതയോടെ ആ കഥാപാത്രം ഏറ്റടുത്ത്, ചുരുങ്ങിയതെങ്കിലും കിട്ടിയഭാഗം സമാന്ത വൃത്തിയായി ചെയ്തുവെന്നും മുരുഗദോസ് പറയുന്നു.
അതുകൊണ്ട് സമാന്തയ്ക്ക് മുരുഗദോസ് ഒരു ഓഫറും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതുവരെ മുരുകദോസ് സംവിധാനം ചെയ്ത ചിത്രങ്ങളില്‍, പ്രേക്ഷകര്‍ ഓര്‍ത്തവയ്ക്കുന്ന ഏറ്റവും മികച്ച സ്ത്രീകഥാപാത്രം 'ഗജനി'യിലെ കല്‍പനയായിരിക്കും. അസിന്‍ അഭിനയിച്ചു തകര്‍ത്ത കല്‍പനയ്ക്ക് സമാനമായ ഒരു വേഷം ഭാവിയില്‍ സമാന്തയ്ക്ക് നല്‍കുമെന്ന് മുരുകദോസ് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞു.


Click it and Unblock the Notifications











