എന്റെ സിനിമ നന്നായില്ലെങ്കില്‍ നിങ്ങള്‍ കാറിത്തുപ്പിക്കൊള്ളൂ, ആരവിനോട് ഇപ്പോഴും പ്രണയം; ഓവിയ
കങ്കാരു എന്ന എന്ന മലയാള സിനിമയില്‍ പൃഥ്വിരാജിന്റെ സഹോദരിയായി എത്തിയ ഓവിയ നായിക എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടത് തമിഴകത്താണ്. പക്ഷെ ജനശ്രദ്ധ ലഭിയ്ക്കാന്‍ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ വരെ വരേണ്ടി വന്നു. വിജയ് ടിവിയിലെ ബിഗ് ബോസ് എന്ന ഷോയിലൂടെയും അതിലെ ചില വിവാദങ്ങളിലൂടെയും ഓവിയ ഇപ്പോള്‍ തമിഴകത്തെ താരമായി മാറിയിരിയ്ക്കുകയാണ്.
ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് സ്വമേധയാ പുറത്തിറങ്ങിയ ഓവിയ ഇപ്പോള്‍ സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനിരിയ്ക്കുകയാണ്. എന്നാല്‍ തന്റെ സിനിമയായതുകൊണ്ട് ഒരു സിനിമയും കാണേണ്ട എന്നും, സിനിമ നന്നായില്ലെങ്കില്‍ കാറിത്തുപ്പിക്കൊള്ളൂ എന്നും ഓവിയ പറയുന്നു. ബിഗ് ബോസിലേക്ക് വീണ്ടും തിരിച്ചു പോകുന്ന എന്ന വാര്‍ത്ത താരം നിഷേധിച്ചു. സെല്‍ഫി വീഡിയോയിലൂടെയാണ് ആരാധകര്‍ക്കുള്ള പല ചോദ്യങ്ങള്‍ക്കും ഓവിയ മറുപടി നല്‍കിയത്.

എന്റെ പേരില്‍ ആരെയും ഉപദ്രവിക്കരുത്
ബിഗ് ബോസില്‍ ഓവിയയെ മാനസികമായി വേദനിപ്പിച്ച ശക്തി, ജൂലി എന്നീ മത്സരാര്‍ത്ഥികള്‍ പുറത്തേക്ക് വന്നിരുന്നു. പുറത്തിറങ്ങിയ ഇവരെ ഓവിയ ആരാധകര്‍ ആക്രമിയ്ക്കുന്നതായി വാര്‍ത്തകളുണ്ട്. എന്നാല്‍ അത് തന്നെ വേദനിപ്പിയ്ക്കുന്നു എന്നും, തന്റെ പേരില്‍ ആരെയും ഇത്തരത്തില്‍ വേദനിപ്പികരുത് എന്നും ഓവിയ പറയുന്നു. ആരെയും വേദനിപ്പിച്ചുകൊണ്ട് എന്നെ സ്‌നേഹിക്കണ്ട. അത്തരമൊരു സ്‌നേഹവും എനിക്ക് വേണ്ട.

ബിഗ് ബോസിലേക്കില്ല, ഇനി അഭിനയം
ബിഗ് ബോസിലേക്ക് തിരിച്ചു പോകുന്നു എന്ന വാര്‍ത്തയും ഓവിയ നിഷേധിച്ചു. ചാനല്‍ റേറ്റിങ് കുറഞ്ഞതിനെ തുടര്‍ന്ന് വന്‍ പ്രതിഫലം നല്‍കി ഓവിയയെ ബിഗ് ബോസിലേക്ക് തിരിച്ചെടുക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഒരു മത്സരാര്‍ത്ഥിയായി ഇനി ഞാന്‍ ബിഗ് ബോസിലേക്കില്ല എന്ന് ഓവിയ വ്യക്തമാക്കി. ഇനി സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണ്.

എനിക്ക് വേണ്ടി സിനിമ കാണണ്ട
ആരാധകര്‍ക്ക് ഇനി എന്നെ സിനിമയില്‍ കാണാം. എന്നാല്‍ ഞാന്‍ അഭിനയിക്കുന്ന സിനിമകള്‍ എനിക്ക് വേണ്ടി കാണേണ്ട എന്ന് ഓവിയ പറയുന്നു. സിനിമ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ മാത്രം കാണുക. ഇഷ്ടമില്ലെങ്കില്‍ കാറിത്തുപ്പിയിട്ട് പോകാം. അതിലൊന്നും എനിക്ക് പ്രശ്‌നമില്ല. എന്തായാലും സിനിമ ചെയ്യാന്‍ പോകുകയാണ്.

ആരവുമായുള്ള പ്രണയം
ആരവിനോടുള്ള പ്രണയം നിയന്ത്രിക്കാന്‍ കഴിയാതെയാണ് താന്‍ ബിഗ് ബോസ് വിട്ട് പോകുന്നത് എന്നാണ് ഓവിയ പറഞ്ഞത്. ഞാനിപ്പോഴും ആരവിനെ പ്രണയിക്കുന്നുണ്ടോ, വിഷാദരോഗത്തിന് അടിമപ്പെട്ടോ എന്നാണ് പലര്‍ക്കും അറിയേണ്ടത്. എനിക്ക് വിഷാദ രോഗമൊന്നുമില്ല. ആരവിനെ ഇപ്പോഴും പ്രണയിക്കുന്നു. എന്റെ പ്രണയം സത്യമാണ്. ഞാന്‍ പ്രണയത്തില്‍ വിശ്വസിയ്ക്കുന്നു. പ്രണയം എന്നും നിലനില്‍ക്കും. ഒരാളെ പ്രണയിച്ചതിന് ശേഷം ഏതോ ഒരു കാരണം പറഞ്ഞ് വെറുക്കാന്‍ ആവശ്യപ്പെട്ടാല്‍ എനിക്കതിന് കഴിയില്ല. ഞാന്‍ പ്രണയിച്ചുകൊണ്ടേയിരിയ്ക്കും.

മുടി വെട്ടിയതിന് കാരണം
ഓവിയയുടെ പുതിയ ഹെയര്‍സ്റ്റൈല്‍ വൈറലായിരുന്നു. ഓവിയയ്ക്ക് എന്തോ ചികിത്സ നടന്നു എന്നും മറ്റും വാര്‍ത്തകള്‍ വന്നു. അതൊന്നുമല്ല, ഞാന്‍ അവധി ആഘോഷിക്കുകയായിരുന്നു. മുടിവെട്ടാന്‍ ഒരു കാരണമുണ്ട്. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മുടി നഷ്ടപ്പെട്ടവര്‍ക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനായി മുടി ദാനം ചെയ്യണം എന്ന് പറഞ്ഞ് ചിലര്‍ എന്നെ സമീപിച്ചിരുന്നു. എന്നാല്‍ എനിക്ക് മുടി കച്ചവടത്തില്‍ താത്പര്യമില്ല. പകരം, മുടി നഷ്ടപ്പെട്ടവര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ വേണ്ടിയാണ് വെട്ടിയത്. നിങ്ങള്‍ എങ്ങിനെയാണോ അങ്ങനെ തന്നെ നിലനില്‍ക്കുക. മുടി പോയതിനൊന്നും വിഷമിക്കാന്‍ പാടില്ല. മുടി ഇല്ലാതെയും ഇങ്ങനെയൊക്കെ സ്റ്റൈലാക്കാം എന്ന് കാണിക്കാന്‍ വേണ്ടിയാണ് മുടി വെട്ടിയത്. തന്റെ അമ്മയും കാന്‍സര്‍ രോഗിയായിരുന്നു എന്ന് ഓവിയ പറഞ്ഞു.

റോള്‍ മോഡല്‍ ആക്കരുത്
യൂട്യൂബില്‍ വന്ന ചില വീഡിയോയില്‍ എന്നെ ചിലര്‍ റോള്‍ മോഡലാക്കുന്നു എന്ന് കണ്ടു. ദയവു ചെയ്ത് എന്നെ റോള്‍ മോഡലായി കാണരുത്. ആരും നല്ലവരല്ല. ഞാന്‍ ഒട്ടും നല്ലതല്ല. നിങ്ങള്‍ക്കറിയാത്ത പല തെറ്റുകളും ഞാന്‍ ചെയ്യും. എല്ലാവര്‍ക്കും നല്ല വശങ്ങളും ചീത്ത വശങ്ങളുമുണ്ട്. അതുകൊണ്ട് ആരെയും അനുകരിക്കരുത്. അത് നിങ്ങളുെ വ്യക്തിത്വത്തെ വിലകുറഞ്ഞ് കാണിക്കും- ഓവിയ പറഞ്ഞു


Click it and Unblock the Notifications