വിവാഹ നിശ്ചയം കഴിഞ്ഞു, എന്നാൽ ഒരിക്കലും അവരെ വിവാഹം കഴിക്കില്ല, വെളിപ്പെടുത്തി ബിഗ് ബോസ് താരം

ബിഗ് ബോസ് ഹൗസിലെ പ്രണയങ്ങൾ പലപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാകാറുണ്ട്. ഭൂരിഭാഗം പ്രണയങ്ങളും വിവാഹത്തിൽ എത്താറുണ്ട്. അതുപോലെ തന്നെ ബിഗ് ബോസ് ഹൗസിലെ പ്രണയം വിവാദങ്ങളും സൃഷ്ടിക്കാറുണ്ട്. താരങ്ങളുടെ പ്രണയം അതിര് വിടുന്നുവെന്ന് ആരോപിച്ച് പ്രേക്ഷകരും രംഗത്തെത്താറുണ്ടായിരുന്നു. കൂടുതലും അന്യഭാഷ ബിഗ് ബോസ് ഹൗസ് അംഗങ്ങൾക്കെതിരെയാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയരുന്നത്.

വിവാഹം ചെയ്യാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്ന് ആരോപിച്ച് ബിഗ് ബോസ് താരത്തിനെതിരെ നടി രംഗത്ത്. നടി സനം ഷെട്ടിയാണ് . ബിഗ് ബോസ് സീസൺ 3 യിലെ മത്സരാർഥിയായ തർഷാനെതിരെയാണ് ആരോപണവുമായി നടി രംഗത്തെത്തിയത്. ഇപ്പോഴിത സംഭവത്തിൽ സത്യാവസ്ഥ വെളിപ്പെടുത്തി നടൻ രംഗത്ത്. ബിഗ് ബോസ് സീസൺ 3 ലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളിൽ ഒരാളിയിരുന്നു തർഷൻ. ബിഗ് ബോസ് ഹൗസിലെ മറ്റൊരു മത്സരാർഥിയായ ഷെറിന്റെ പേരിനോടൊപ്പം നിരവധി ഗോസിപ്പ് കഥ പ്രചരിച്ചിരുന്നു.

 വിവാഹം നിശ്ചയം കഴിഞ്ഞു

ബിഗ് ബോസ് തമിഴ് സീസൺ 3യിലെ മത്സരാർഥിയാണ് തർഷൻ. റിയാലിറ്റി ഷോയിൽ എത്തുന്നതിനു മുൻപ് തന്നെ നടി സനവും തർഷനും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹം നിശ്ചയം വരെ നടന്നിരുന്നു. എന്നാൽ ഷോയിൽ നിന്ന് മടങ്ങി വന്നതിന പിന്നാലെ തങ്ങളുടെ ബന്ധത്തിൽ വിളളലേക്കുകയായിരുന്നു. താനുമായി നിശ്ചയിച്ച് ഉറപ്പിച്ചുവെച്ച വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നുവെന്ന് സനം പറഞ്ഞു. ഇതിനു പിന്നാലെ നടനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു.
താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്നാണ് ബന്ധം തകർന്നതിനെ കുറിച്ച് നടി പറയുന്നത്.

Recommended Video

Bigg Boss Malayalam Season 2 Day 26 Review | FilmiBeat Malayalam
2019 ൽ വിവാഹം

കഴിഞ്ഞ വർഷം ജൂൺ 10 (2019) നായിരുന്നു തങ്ങളുടെ വിവാഹം നടത്താൻ തീരുമാനിച്ചത്. വിവാഹത്തിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെയാണ് തർഷാന് ബിഗ് ബോസ് സീസൺ 3 ൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. വിവാഹത്തെ കുറിച്ച് രഹസ്യമായി സൂക്ഷിക്കാനാണ് തർ‌ഷാൻ തന്നോട് ആവശ്യപ്പെട്ടിരുന്നു. തന്റെ സ്ത്രീ ആരാധകരെ നഷ്ടപ്പെടുമെന്നാണ് കാരണമായി പറഞ്ഞതെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു.

  അവഗണന

ബിഗ് ബോസിൽ നിന്ന് തിരികെ എത്തിയപ്പോൾ ആൾ അടിമുടി മാറുകയായിരുന്നു. തന്നെ പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി. പൊതു സ്ഥലങ്ങളിലും സുഹൃത്തുക്കളുടെ മുന്നിലും അപമാനിച്ചു. ഈ അവസരത്തിൽ തർഷന്റെ മാതാപിതാക്കളുടെ സഹായം തേടിയെങ്കിലും അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കൂടെ അഭിനയിക്കുന്ന നടന്മാരുമായി തനിയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് തന്നെ അപമാനിച്ചിരിന്നു. ഇത് തന്റെ അച്ഛനിൽ ഹൃദസ്തംഭനത്തിന് വരെ കാരണമാക്കിയിരുന്നു. 15 ലക്ഷം രൂപയോളമാണ് അദ്ദേഹത്തിന് വേണ്ടി ചെലവഴിച്ചത്. തനിയ്ക്ക് നഷ്ടപരിഹാരം അല്ല വേണ്ടത്. പകരം താനുമായി വിവാഹം നിശ്ചയം നടന്നുവെന്ന് അംഗീകരിക്കുകയാണ് വേണ്ടതെന്നും നടി പറഞ്ഞു.

 രഹസ്യമായി വിവാഹ നിശ്ചയം

നടിയുടെ ആരോപണത്തിന് മറുപടിയുമായി തർഷൻ രംഗത്തെത്തിയിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞുവെന്നത് സത്യമാണ്. എന്നാൽ അത് എന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയായിരുന്നില്ല. സഹോദരിയുടെ വിവാഹത്തിന ബുദ്ധിമുട്ടാകുമെന്ന് വിചാരിച്ചാണ് താൻ മറച്ചുവെച്ചത്. എന്നാൽ സഹോദരിയുടെ വിവാഹത്തിന് ശേഷം തങ്ങളുടെ വിവാഹം നടത്താമെന്ന് മാതാപിതാക്കൾ പിന്നീട് സമ്മതിക്കുകയും ചെയ്തു. എന്നാൽ വാസ്തവ വിരുദ്ധമായി കാര്യങ്ങളാണ് കഴിഞ്ഞ ദിവസം സനം കഴിഞ്ഞ ദിവസം പറഞ്ഞതെന്നും നടൻ പറഞ്ഞു.

 ഒരിക്കലും  വിവാഹം   കഴിക്കില്ല

ബിഗ് ബോസ് മത്സരത്തിന് ശേഷം അതിൽ പങ്കെടുത്ത സ്ത്രീകളുമായി തന്നെ സംസാരിക്കാൻ അനുവദിച്ചിരുന്നില്ല. എനിയ്ക്ക് അവൾ സ്വാതന്ത്ര്യം നൽകിയിരുന്നില്ല. എന്നെ സിനിമകളിൽ കാസ്റ്റ് ചെയ്യരുതെന്നും ഞാൻ ചതിയനാണെന്നും അവർ പല സംവിധായകന്മാരോടും പറയുകയും ചെയ്തു. വിവാഹം കഴിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും കരിയർ നശിപ്പിക്കുമെന്നും ഇവർ ഭീക്ഷണിപ്പെടുത്തിയിരുന്നു. അതിനു ശേഷമാണ് ഞാൻ എല്ലാം അവസാനിപ്പിച്ചത്. യാതൊരു കാരണവശാലും ഞാൻ അവരെ വിവാഹം ചെയ്യില്ലെന്നും തർഷൻ പറഞ്ഞു.

Read more about: bigg boss tamil തമിഴ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X