വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല, സൂര്യ ക്ഷമ ചോദിച്ചു
മെയ് 16 തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളില്‍ ഒന്ന് തമിഴ്‌നാടായിരുന്നു. സാധരണക്കാര്‍ക്കൊപ്പം സിനിമാ താരങ്ങളും തന്റെ തിരക്കുകളെല്ലാം മാറ്റി വച്ച് വോട്ട് ചെയ്യാനായി പോളിങ് ബൂത്തില്‍ എത്തി. സൂപ്പര്‍സ്റ്റാര്‍ കമലഹാസന്‍ തന്റെ യുഎസ് യാത്ര മാറ്റി വച്ചാണ് വോട്ട് ചെയ്യാനെത്തിയത്.
വിജയ്, രജനികാന്ത്, തല അജിത്ത് എന്നീ താരങ്ങളെല്ലാം വോട്ട് ചെയ്യാനെത്തിയിരുന്നു. എന്നാല്‍ സൂര്യ മാത്രം വോട്ട് ചെയ്യാന്‍ എത്താതിരുന്നത് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സൂര്യ കാരണം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നു.

താന്‍ ഇത് ആദ്യമായാണ് വോട്ട് ചെയ്യാതിരിക്കുന്നത്. അമേരിക്കയില്‍ ആയിരുന്നു. ചെന്നൈയില്‍ എത്താന്‍ കഴിഞ്ഞില്ലെന്നും വോട്ട് ചെയ്യാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും സൂര്യ പറഞ്ഞു. ട്വിറ്റിലൂടെയാണ് താരം വോട്ട് ചെയ്യാന്‍ കഴിയാത്തതിന്റെ പേരില്‍ ക്ഷമ ചോദിച്ചത്. സൂര്യയുടെ ട്വീറ്റ് കാണൂ..


Click it and Unblock the Notifications