ചിമ്പു ചിത്രത്തില്‍ നിന്നും നയന്‍താര പിന്മാറി?

By Lakshmi

നയന്‍താര തമിഴകത്ത് പേരെടുത്തു വരുന്നകാലത്തായിരുന്നു യുവതാരം ചിലമ്പരശനുമായി പ്രണയത്തിലാകുന്നതും സംഭവം വലിയ വിവാദമാകുന്നതും. പിന്നീട് ഈ ബന്ധം വേര്‍പെടുകയും നയന്‍താര പ്രഭുദേവയുമായി അടുക്കുകയും ആ ബന്ധം പലതരം സംഭവവികാസങ്ങളിലൂടെ കടന്നുപോയി രണ്ടുപേരും പിരിയുകയും ചെയ്തു.

ഇതെല്ലാം കഴിഞ്ഞ് അഭിനയത്തില്‍ രണ്ടാമൂഴത്തിനെത്തിയ നയന്‍താര ആദ്യഘട്ടത്തേതിലും പേരും പ്രശസ്തിയും സ്വന്തമാക്കി. ഇതിനിടെയാണ് പൂര്‍വ്വകാമുകന്‍ ചിമ്പുവിനൊപ്പം അഭിനയിക്കാന്‍ നയന്‍താരയ്ക്ക് ഓഫര്‍ ലഭിച്ചത്. അങ്ങേയറ്റം പ്രൊഫഷണലായ നയന്‍താര പഴയകഥയൊന്നും ഓര്‍ത്ത് അഭിനയിക്കാന്‍ മടിയൊന്നും കാണിച്ചില്ല, ചിത്രത്തില്‍ അഭിനയിക്കാന്‍ കരാറില്‍ ഒപ്പുവച്ചു.

Nayanthara and Simbu


ഇതു നമ്മ ആള് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവധാനം ചെയ്യുന്ന പാണ്ഡിരാജാണ്. ചിത്രീകരണം തുടങ്ങിയതുമുതല്‍ ഇതു നമ്മ ആള് വാര്‍ത്തകളില്‍ താരമായി. പൂര്‍വ്വ പ്രണയികള്‍ ഒന്നിയ്ക്കുന്നുവെന്നതു തന്നെയാണ് ഈചിത്രത്തിന് ഇത്രവലിയ വാര്‍ത്താ പ്രാധാന്യം നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ചിത്രം പാതിവഴിയില്‍ നിന്നുപോയെന്നും നയന്‍താര ചിത്രത്തില്‍ നിന്നും പിന്മാറിയെന്നുമാണ് കേള്‍ക്കുന്നത്.

ചുമ്പുവാണ് നായകന്‍ എന്നതല്ല നയന്‍താരയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് കേള്‍ക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ രണ്ടുകോടി രൂപയാണത്രേ നയന്‍താരയ്ക്ക് പ്രതിഫലം നിശ്ചയിച്ചിരുന്നത്. ചിത്രം പൂര്‍ത്തിയാകാറായിട്ടും പ്രതിഫലത്തുകയില്‍ ബാക്കിയുള്ള അമ്പത് ലക്ഷം നയന്‍താരയ്ക്ക് ലഭിച്ചില്ലത്രേ. ഇതില്‍ പ്രതിഷേധിച്ചാണ് നയന്‍താര ചിത്രത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതെന്നാണ് സൂചന.

ഈ പ്രശ്‌നത്തിനിടെ ചിമ്പു ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നയന്‍താര പുതിയ തെലുങ്ക് ചിത്രത്തിലും അഭിനയിക്കാന്‍ തുടങ്ങി. ഇത് നമ്മ ആള് എന്ന ചിത്രത്തിന്റെ ഗതി എന്താവുമെന്നകാര്യം കണ്ടുതന്നെ അറിയണമെന്നാണ് തമിഴ് ചലച്ചിത്രലോകത്തുനിന്നുള്ള റിപ്പോര്‍ട്ട്. ചിത്രം അണിയറക്കാര്‍ ഉപേക്ഷിച്ചുവെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X