ചിമ്പു-നയന്‍താര വാലന്റെന്‍സ് ഡേ സ്‌പെഷ്യല്‍ വീഡിയോ കാണൂ
ചിമ്പു- നയമന്‍താര വാലന്റെന്‍സ് ഡേ സ്‌പെഷ്യല്‍ വീഡിയോ എന്ന് കേട്ട് ആരും തെറ്റിദ്ധരിക്കരുത്. ആ പ്രണയത്തിനും പരാജയത്തിനും ശേഷം എട്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഇരുവരും വീണ്ടും ഒന്നിയ്ക്കുന്ന ഇത് നമ്മ ആള് എന്ന ചിത്രത്തിന്റെ വാലന്റെന്‍സ് ഡേ സ്‌പെഷ്യല്‍ പ്രമോ വീഡിയോയുടെ കാര്യമാണ് പറയുന്നത്.
സിനിമയുടെ ചിത്രീകരണ സമയത്ത് സംഭവിച്ച രസകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് വീഡിയോ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിമ്പുവിന്റെ റൊമാന്റിക്ക് സ്വഭാവത്തെയും ചിത്രത്തില്‍ ഹാസ്യവത്കരിച്ചിരിക്കുന്നതായി കാണാം.

നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും പോസ്റ്ററുകള്‍ക്കും മികച്ച സ്വീകരണം ലഭിച്ചിരുന്നു. ചിമ്പുവും നയന്‍താരയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ തന്നെയാണ് അതിലെയും മുഖ്യ ആകര്‍ഷണം.
പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ജെര്‍മിയയും ഒരു പ്രധാന വേഷത്തിലെത്തുന്നു. അതിഥി താരമായി ജയ് യും അഭിനയിക്കുന്ന ചിത്രത്തില്‍ സൂരി, സന്താനം തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ചിമ്പുവിന്റെ അനുജന്‍ കരലരസന്‍ ഈ ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിയ്ക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മൈല എന്ന കഥാപാത്രമായി നയന്‍ എത്തുന്ന ചിത്രത്തില്‍ ചിമ്പു ഒരു ഐടി ഉദ്യോഗസ്ഥനാണ്.


Click it and Unblock the Notifications











