ചിമ്പുവിന്റെയും നയന്‍താരയുടെയും പ്രണയം കാണണമെങ്കില്‍ കണ്ടോളൂ..
വീണ്ടും പ്രണയിക്കുകയാണ് ചിമ്പുവും നയന്‍താരയും. അയ്യോ..തെറ്റിദ്ധരിക്കണ്ട, സിനിമയിലെ കാര്യമാണ് പറഞ്ഞത്. ഒരു കാലത്തെ പ്രണയജോഡികള്‍ ഒരുമിച്ചെത്തുന്ന ഇത് നമ്മ ആള് എന്ന പുതിയ തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഈ ട്രെയിലര്‍ കണ്ടാല്‍ നിങ്ങള്‍ പറയും. ശരിയായ പ്രണയ ജോഡികള്‍ എന്ന്. ഇവര്‍ക്ക് ശരിക്കും കല്ല്യാണം കഴിച്ചാല്‍ എന്താ എന്നും ഒരു നിമിഷം നിങ്ങള്‍ ചിന്തിച്ചുപോകും. അത്തരം റൊമാന്റിക് പ്രണയമാണ് ട്രെയിലറില്‍ കാണുന്നത്.

ചിമ്പുവും നയന്‍താരയും വീണ്ടും പ്രണയത്തിലാണെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. രംഗങ്ങളും സംഭാഷണങ്ങളും മനസ്സിനെ കുളിരണിയിക്കും പോലെ തോന്നും. പാണ്ഡ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിമ്പുവിന്റെ പിതാവ് ടി രാജേന്ദര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആന്‍ഡ്രിയയും വിവേകുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.
പ്രണയത്തകര്‍ച്ചയ്ക്കുശേഷം ചിമ്പുവിനെയും നയന്‍സിനെയും ഒരുമിച്ച് ആരും കണ്ടിരുന്നില്ല. എന്നാല്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ തരത്തിലാണ് ഇവരുടെ തിരിച്ചു വരവ്.


Click it and Unblock the Notifications











