For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമ ഹിറ്റായാല്‍ ആ ടീഷര്‍ട്ട് ഫ്രൈം ചെയ്ത് എന്റെ മുറിയില്‍ വയ്ക്കും

    By Aswathi
    |

    'മാസ്റ്റേര്‍സ്' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുരിചിതയാണ് പിയ ബാജ്‌പേയ് എന്ന തെന്നിന്ത്യന്‍ നടിയെ. ഇപ്പോള്‍ കേള്‍വി, ആമയും മുയലും എന്നീ ചിത്രങ്ങളിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരുന്നു. ഇതിനെക്കാളൊക്കെ വലിയ സന്തോഷം നല്‍കുന്നത് പതിനൊന്ന് സംവിധായകര്‍ ഒരുമിച്ച് സംവിധാനം ചെയ്യുന്ന 'എക്‌സ് (X)' എന്ന ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കുന്നതാണ്.

    മലയാളത്തിലും ഇംഗ്ലീഷിലുമൊക്കെ മിന്നിക്കയറുമ്പോഴും പിയ വന്നവഴി മറക്കില്ല. തമിഴ് തന്നെയാണ് ആദ്യം. ഇപ്പോള്‍ ലക്ഷ്മി രാമകൃഷ്ണ സംവിധാനം ചെയ്യുന്ന 'നെരുങ്കിവാ മുത്തമിടാതെ' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ മുഴുനീളം പിയ ഒരു ടീഷര്‍ട്ട് മാത്രമാണ് ധരിക്കുന്നത്. ഇതേ ചൊല്ലി സിനിമയിലെ നായകനായ ഷബീര്‍ താരത്തെ കളിയാക്കിയിരുന്നത്രെ.

    ഷൂട്ടിങ് നടന്നുകൊണ്ടിരുന്ന 20 ദിവസവും പിയ ആ ടീഷേര്‍ട്ട് അലക്കിയിരുന്നില്ല. അലക്കി ഉപയോഗിക്കുമ്പോള്‍ അത്, രംഗങ്ങളുടെ കണ്ടിന്യൂയിറ്റി നഷ്ടപ്പെടുത്തുമെന്നാണ് പിയ സെറ്റില്‍ കളിയാക്കിയവര്‍ക്ക് മറുപടി നല്‍കിയത്. ഇപ്പോഴും ആ അഴുകിയ വസ്ത്രം തന്റെ കൈയ്യിലുണ്ടെന്ന് പിയ അറിയിച്ചു. സിനിമ ഹിറ്റായാല്‍ അത് ഫ്രൈം ചെയ്ത് തന്റെ മുറിയില്‍ തൂക്കിയിടുമെന്നും പിയ പറഞ്ഞു.

    nerungi-vaa-muthamidathe

    ലക്ഷ്മി രാമകൃഷ്ണന്‍ എന്ന സംവിധായികയ്‌ക്കൊപ്പമുള്ള അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പിയ വാചാലയായി. ഒരു സ്ത്രീയ്ക്ക് എന്തിനൊക്കെ കഴിയും എന്നതില്‍ ഉറച്ച വിശ്വാസമുള്ളവരാണ് ലക്ഷ്മി മാം. ഒരു സെറ്റിനെ എങ്ങനെ നിയന്ത്രിക്കണമെന്നതിനെ കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നും പിയ പറഞ്ഞു.

    English summary
    If my film becomes a hit, I will have my T-shirt framed said Piaa Bajpai
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X