പാട്ട് മോഷ്ടിച്ചു; ശങ്കറിനെതിരെ ഇളയരാജ വക്കീല്‍നോട്ടീസ് അയച്ചു

By Aswathi

ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിനെതിരെ ഇസൈജ്ഞാനി ഇളയരാജയുടെ വക്കീല്‍ നോട്ടീസ്. തന്റെ ആദ്യകാല സിനിമയിലെ പാട്ട് മോഷ്ടിച്ചെന്നാരോപിച്ചാണ് നിയമ നടപടി. ശങ്കറിന്റെ നിര്‍മാണ കമ്പനി ഏടുത്ത 'കപ്പല്‍' എന്ന ചിത്രത്തിലെ പാട്ടാണ് വിവാദമായിരിക്കുന്നത്.

'കരഗാട്ടൈക്കാരന്‍' എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ ഒരുക്കിയ 'ഊരുവിട്ട്...' എന്ന ഗാനമാണ് കപ്പലില്‍ റീമിക്‌സ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഗാനം ഉപയോഗിച്ചത് തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്ന് ഇളയരാജ പറയുന്നു.

ilayaraja-shankar

കപ്പല്‍ എന്ന ചിത്രം ഹിറ്റായതോടെ പാട്ടും ഹിറ്റായി. അതോടെ വിവാദവും പുറത്തുവന്നു. കപ്പലില്‍ മോഷ്ടിച്ച് ഉപയോഗിച്ചിരിക്കുന്ന തന്റെ പാട്ട് നീക്കം ചെയ്യണമെന്നും അല്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഇളയരാജ പറഞ്ഞു.

തമിഴ് സിനിമയിലെ തന്നെ എക്കാലത്തെയും വന്‍വിജയങ്ങളിലൊന്നായ കരകാട്ടക്കാരനിലേതാണ് ഗാനം. അതേസമയം കരഗാട്ടക്കാരന്‍ സിനിമയുടെ പാട്ടിന്റെ പകര്‍പ്പ് വാങ്ങിയിരുന്നെന്നാണ് കപ്പലിന്റെ അണിയറക്കാര്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X