വേദിയില്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് വെളളം നല്‍കി! സുരക്ഷാ ഉദ്യോഗസ്ഥനോട് കയര്‍ത്ത് ഇളയരാജ! വീഡിയോ
ഇസെെഞ്ജാനി ഇളയരാജയുടെ 76ാം പിറന്നാളിനോടനുബന്ധിച്ചുളള സംഗീത നിശ കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ജന്മദിനാഘോഷങ്ങളുടെ ഭാഗമായുളള പരിപാടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥനോട് ക്ഷുഭിതനാകുന്ന ഇളയരാജയുടെ വീഡിയോ വെെറലായി മാറിയിരുന്നു. പരിപാടിക്കിടെ വേദിയിലുണ്ടായിരുന്ന ഗായകര്‍ക്ക് വെളളം കൊടുത്ത സുരക്ഷ ഉദ്യോഗസ്ഥനോടാണ് ഇളയരാജ ചൂടായത്.
ഗായകര്‍ക്കും മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്കും വെളളം നല്‍കിയ ശേഷം വേദിയില്‍ നിന്നിറങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥനെ അദ്ദേഹം തിരിച്ചുവിളിച്ച് ശകാരിക്കുകയായിരുന്നു. താങ്കളോട് ആരെങ്കിലും കുടിവെളളം ആവശ്യപ്പെട്ടിട്ടാണോ ഇവിടെ കൊണ്ടുവന്ന് വിതരണം ചെയ്‌തെന്നായിരുന്നു ഇളയരാജ ചോദിച്ചിരുന്നത്.

മൈക്കിലൂടെയുളള അദ്ദേഹത്തിന്റെ വാക്കുകളില്‍ ജീവനക്കാരന്‍ പരിഭ്രമിക്കുകയും തന്റെ ജോലിയുടെ ഭാഗമായിട്ടാണ് കൊണ്ടുവന്നതെന്നും മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ ജീവനക്കാരന്റെ വിശദീകരണം കേള്‍ക്കാന്‍ ഇളയരാജ തയ്യാറായില്ല.
പണം നല്‍കി എത്തുന്ന കാഴ്ചക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന ഇത്തരം നീക്കങ്ങള്‍ ശരിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് ഇളയരാജ ശകാരം തുടര്‍ന്നതോടെ ജീവനക്കാരന്‍ വേദിയില്‍ വെച്ചു അദ്ദേഹത്തിന്റെ കാല് പിടിച്ച് മാപ്പ് ചോദിക്കുകയായിരുന്നു. അതേസമയം ഇളയരാജയുടെ പ്രവര്‍ത്തിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്.


Click it and Unblock the Notifications











