എസ്പിബിയുടെ സ്മരണയ്ക്കായി വിളക്ക് കത്തിച്ച് ഇളയരാജ! വൈറല്‍ ചിത്രം

By Prashant V R

ഇതിഹാസ ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിടവാങ്ങല്‍ സിനിമാ ലോകത്തെയും ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. കോവിഡ് ഭേദമായെങ്കിലും തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് അദ്ദേഹത്തിന്‌റെ വിയോഗത്തിന് കാരണമായത്. പ്രിയപ്പെട്ട ബാലു പോയതറിഞ്ഞ് അതിവൈകാരികമായാണ് അടുത്ത സുഹൃത്തും സംഗീത സംവിധായകനുമായ ഇളയരാജ പ്രതികരിച്ചത്.

ilayaraja-spb

ബാലു വേഗം വരിക, ഞാന്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞതല്ലേ, നീ കേട്ടില്ല. എസ്പിബിയുടെ വിടവാങ്ങലിന് പിന്നാലെ ഇളയരാജ പറഞ്ഞ വാക്കുകളാണിവ,. നീ പോയി എവിടേക്കാണ് പോയത്. ഗന്ധര്‍വ്വലോകത്ത് പാടാന്‍ പോയോ. എന്റെ ലോകം ശൂന്യമായി ഈ ലോകത്തെ ഒന്നും എനിക്ക് തിരിയുന്നില്ല. എന്താണ് പറയേണ്ടത് എന്നുപോലും അറിയില്ല. കഴിഞ്ഞ ദിവസം പ്രിയ സുഹൃത്തിനെ കുറിച്ച് ഇളയരാജ വേദനയോടെ പറഞ്ഞ വാക്കുകളാണിവ.

ചെന്നൈ എംജിഎം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേയാണ് വെളളിയാഴ്ച ഉച്ചയ്ക്ക് 1.04ഓടെ എസ്പിബിയുടെ മരണം സ്ഥിരീകരിച്ചത്. അതേസമയം പ്രിയ സുഹൃത്തിന്‌റെ വിയോഗത്തിന് പിന്നാലെ എസ്പിബിയുടെ സ്മരണയ്ക്കായി ഇളയരാജ വിളക്ക് കത്തിച്ചു. കഴിഞ്ഞ ദിവസം തിരുവണ്ണാമല ക്ഷേത്രത്തില്‍ എത്തിയാണ് എസ്പിബിയുടെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കണമെന്ന് പ്രാര്‍ത്ഥിക്കാന്‍ ഇളയരാജ ക്ഷേത്രത്തില്‍ പോയത്. ഇതിന്റെ ചിത്രം ഇളയരാജയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവന്നത്.

മുന്‍പ് എസ്പിബി രോഗബാധിതനായ സമയത്ത് ആരോഗ്യനില അതീവ ഗുരുതരമാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇളയരാജ പങ്കുവെച്ച ഒരു വീഡിയോയും ഹൃദയഭേദകമായിരുന്നു. പ്രിയപ്പെട്ട ബാലു, വേഗം എഴുന്നേറ്റ് വാ (ബാലു ശ്രീഘ്രം വാ) എന്ന് പറഞ്ഞുതുടങ്ങുന്നതായിരുന്നു ആ വീഡിയോ. തമിഴില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചുപ്രവര്‍ത്തിച്ച കൂടുകെട്ടായിരുന്നു ഇളയരാജയും എസ്പിബിയും. ഇളയരാജയുടെ സംഗീതത്തില്‍ നിരവധി സിനിമകളില്‍ എസ്പി ബാലസുബ്രഹ്മണ്യം പാടിയിരുന്നു.

ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തവയായിരുന്നു. പാട്ടുകള്‍ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നവയാണ് എല്ലാം. അഞ്ച് പതിറ്റാണ്ടിലധികം നീണ്ടുനിന്ന സൗഹൃദമായിരുന്നു ഇരുവരും തമ്മില്‍. തമിഴിന് പുറമെ മറ്റ് ഭാഷകളിലും എസ്പിബിയും ഇളയരാജയും തിളങ്ങിയിരുന്നു.

More from Filmibeat

Read more about: ilayaraja ഇളയരാജ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X