ഇളയ ദളപതിയുടെ നിശബ്ദതയുടെ കാരണം വിദ്യ, ആ നോവായ ചിത്രങ്ങൾ വൈറലാകുന്നു
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വിജയ്. തമിഴിലാണ് താരം സജീവമെങ്കിലും മലയാളത്തിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്. തന്റെ ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് വിജയ്ക്കുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിജയ് യുടേയും സഹോദരി വിദ്യയുടേയും ബാല്യകാല ചിത്രമാണ്, അകാലത്തിൽ പൊലിഞ്ഞു പോയ സഹോദരിക്കൊപ്പമുള്ള ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

രണ്ടാം വയസ്സിലായിരുന്നു വിദ്യയുടെ വേർപാട്. സഹോദരിയുടെ മരണത്തോടെ വിജയ് മാനസികമായി തകർന്ന് പോയിരുന്നു. കുട്ടിക്കാലത്ത് ഒരുപാട് കുസൃതികാണിച്ചിരുന്ന വായാടിയായിരുന്ന വിജയ് വിദ്യയുടെ വിയോഗത്തോടെ മാനസികമായി തളർന്ന് പോയെന്ന് അമ്മ ശോഭ ചന്ദ്രശേഖർ മുമ്പൊരിക്കൽ പറഞ്ഞിരുന്നു. വിജയ് യുടേയും വിദ്യയുടേയും ബാല്യകാലചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സഹോദരിയുടെ ഓർമയ്ക്കാണ് വിജയ് തന്റെ പ്രൊഡക്ഷൻ കമ്പനിയ്ക്ക് വി.വി പ്രൊഡക്ഷൻ എന്ന് പേര് നൽകിയത്.
സെറ്റിലെ പോലെ വീട്ടിലും വളരെ നിശബ്ദനാണ് . വിജയ് യുടെ വികാരങ്ങള്‍ അമ്മയ്‌ക്കോ ഭാര്യയ്‌ക്കോ പോലും മനസ്സിലാക്കാന്‍ കഴിയില്ല. ദേഷ്യവും സങ്കടവും സ്‌നേഹവുമൊക്കെ വിജയ്ക്കുണ്ട്. പക്ഷെ അതൊന്നും ആരെയും കാണിയ്ക്കില്ല- അമ്മ മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിദ്യയുടെ വിയോഗത്തിന് ശേഷമായിരുന്നു ഇത്തരത്തിലുള്ള മാറ്റം ഉണ്ടായതെന്നും താരമാതാവ് കൂട്ടിച്ചേർത്തു.
ജീവിതത്തിൽ വളരെ ലാളിത്യം പുലർത്തുന്ന വ്യക്തിയാണ് വിജയ്. തറയിൽ തുണി വിരിച്ച് ലൊക്കേഷനിൽ കിടക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ മുമ്പൊരിക്കൽ വലിയ ചർച്ചയായിരുന്നു. ഇത് വിജയ് യുടെ പുതിയ ശീലമല്ലെന്നും വീട്ടിലും ഇങ്ങനെ തന്നെയാണെന്നും ഭാര്യ സംഗീത പറഞ്ഞിരുന്നു. എന്നാല്‍ അതിന്റെ കാരണം തനിക്ക് അറിയില്ലെന്നും സംഗീത പറഞ്ഞിരുന്നു.
കൂടാതെ ദേഷ്യം വരുമ്പോൾ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോകുന്നതും വിജയ് യുടെ ശീലമാണ്. പിന്നെ അൽപ നേരം കഴിഞ്ഞ് ഒരു കുസൃതിച്ചിരിയുമായി മടങ്ങിവരും. പിന്നീട് അടുക്കളയില്‍ പാചകം ചെയ്യാന്‍ വരെ സഹായിച്ച് വളരെ സന്തോഷവാനായിരിക്കും. സഹോദരി വിദ്യയുടെ മരണത്തിന് മുമ്പ് വരെ വളരെ ജോളിയായിരുന്നത്രെ വിജയ്. ഇപ്പോഴും സഹോദരിയെ കുറിച്ച് പറഞ്ഞാല്‍ കണ്ണ് നനയുമെന്ന് സംഗീത പറഞ്ഞിരുന്നു.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്കൂൾ അധ്യാപകനായിട്ടാണ് വിജയ് എത്തുന്നത്. ഇളയദളപതിക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തിൽ എത്തുന്നുണ്ട്. ഇതാദ്യമായിട്ടാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.


Click it and Unblock the Notifications