»   » തമിഴകം കീഴടക്കാന്‍ ഭൈരവനുമായി ഇളയദളപതി

തമിഴകം കീഴടക്കാന്‍ ഭൈരവനുമായി ഇളയദളപതി

By: Nimisha
Subscribe to Filmibeat Malayalam

തമിഴകത്തിന്റെ സ്വന്തം ഇളയ ദളപതി ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. തന്റെ 60 ാം സിനിമയുമായി ആരാധകരെ സന്തോഷിപ്പിക്കാന്‍ വിജയ് ഒരുങ്ങുന്നു. ഭരതന്‍ സംവിധാനം ചെയ്യുന്ന ഭൈരവന്റെ ടീസര്‍ ഇതിനോടകം തന്നെ സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു.

ദീപാവലി ദിനത്തിലിറങ്ങിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അറ്റലീയുടെ തെരിയുടെ വിജയത്തിന് ശേഷം ഇറങ്ങുന്ന ചിത്രവും സൂപ്പര്‍ഹിറ്റാവുമെന്നതില്‍ സംശയമില്ല.

 bhairava

തമിഴ് നാട്ടില്‍ മാത്രമല്ല ഇങ്ങ് കേരളത്തില്‍ വരെ വിജയ് ആരാധകര്‍ കാത്തിരിക്കുകയാണ് ഭൈരവനെ കാണാനായി. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികാ വേഷം ചെയ്യുന്നത്. ഇതാദ്യമായാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. നടപ്പിലും ഭാവത്തിലും ഓരോ സിനിമയിലും വ്യത്യസ്തത പുലര്‍ത്തുന്ന വിജയ് ഭൈരവനില്‍ കിടിലന്‍ ലുക്കിലാണ്.

പൊങ്കലിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഭൈരവനു ശേഷം തെരി യുടെ രണ്ടാം ഭാഗത്തിലാണ് വിജയ് അഭിനയിക്കുക.

വിജയ് യുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Ilayathalapathy Vijay's Bhairava set to release in Pongal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam