twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാഷ്ട്രീയത്തിലേക്ക് ഇറങ്ങരുത്; വിജയ്ക്ക് അച്ഛന്റെ താക്കീത്

    By Aswathi
    |

    സിനിമയില്‍ ഒരു പരിധി കഴിഞ്ഞാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന പ്രവണതയാണ് തമിഴകത്ത് കണ്ടുവരുന്നത്. ഇപ്പോള്‍ തമിഴ് രാഷ്ട്രീയത്തിന്റെ ഉന്നതിയിലിരിക്കുന്ന കരുണാനിധിയും ജയലളിതയുമുള്‍പ്പടെയുള്ളവരെല്ലാം സിനിമാ പാരമ്പര്യം വഴി വന്നതാണ്. രജനീകാന്ത്, കമല്‍ ഹസന്‍, വിജയ് തുടങ്ങിയവര്‍ക്കും ചെറുതായി ഈ കാറ്റ് തട്ടിയിട്ടുണ്ട്.

    ഇളയ ദളപതി വിജയ് അധികം താമസിയാതെ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങരുതെന്ന് താരത്തിന്റെ അച്ഛന്‍ ഇപ്പോള്‍ താക്കീത് നല്‍കിയിരിക്കുകയാണെന്നാണ് തമിഴകത്തുനിന്നും കേള്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍.

    vijay-and-father

    തമിഴ്‌നാടിന്റെ വികസനത്തിന് വേണ്ടിയും മറ്റും വിജയ് അടുത്തിടെ ഒരുപാട് സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. തനിക്ക് ബി ജെ പിയിലേക്ക് ഇറങ്ങാന്‍ താത്പര്യമുണ്ടെന്ന തരത്തില്‍ ഒത്തിരി പ്രവര്‍ത്തികളും വിജയ് യുടെ ഭാഗത്തുനിന്നും ഉണ്ടായി. മോദിയെ സന്ദര്‍ശിച്ചതൊക്കെ ഇതിന്റെ ഭാഗമായിരുന്നു.

    ബി ജെ പി തമിഴ്‌നാട് യൂണറ്റ് പ്രസിഡന്റായ തമിളിസൈ സുന്ദരരാജനുമായി വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നുവത്രെ. ജനുവരിയില്‍ പാര്‍ട്ടി അഗംത്വം സീകരിക്കാനിരിക്കുന്നുവെന്നും കേട്ടും. എന്നാല്‍ വിജയ് യുടെ അച്ഛനും പ്രശസ്ത തമിഴ്‌സംവിധായകനുമായ എസ്എ ചന്ദ്രശേഖരന്‍ നടന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിനെ ശക്തമായി താക്കീത് ചെയ്‌തെന്നാണ് അറിയുന്നത്.

    ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് ആത്മഹത്യയ്ക്ക് തുല്യമാണെന്നാണ് വിജയ് യുടെ അച്ഛന്റെ പക്ഷം. ഒരു അമ്പത് വയസ്സുവരെയൊക്കെ വിജയ് യെ നല്ലൊരു നടനായി കാണാനാണത്രെ അദ്ദേഹത്തിന്റെ ആഗ്രഹം. വിജയ് ആരാധകരും ആഗ്രഹിക്കുന്നത് മറ്റൊന്നല്ല. ഇനിയധവാ വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നെങ്കില്‍ അതൊരിക്കലും അധികാരത്തിലിരിക്കാന്‍ വേണ്ടിയായിരിക്കില്ല. സമൂഹത്തിലെ കാലികപ്രശ്‌നങ്ങളില്‍ ഏറെ അസ്വസ്ഥനാണ് വിജയ്.

    English summary
    There have been talks about Vijay's interest to serve the people of Tamil Nadu using politics as a base but the actor himself has denied it on several occasions. But now the latest buzz is that Vijay's father and a veteran director SA Chandrasekhar has advised Vijay not to join politics at the moment.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X