രോഗലക്ഷണങ്ങളുളള സുഹൃത്തിന് ഭക്ഷണം എത്തിച്ച വിജയ്! ദളപതിയെ കുറിച്ച് നടന്‍ സഞ്ജീവ്
തമിഴില്‍ എറ്റവും കൂടുതല്‍ ആരാധകരുളള സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് ദളപതി വിജയ്. നടന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. മാസ് എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളിലൂടെയാണ് വിജയ് എല്ലാവരുടെയും ഇഷ്ടതാരമായി മാറിയത്. ദളപതിയുടെ പുതിയ ചിത്രങ്ങള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ വിജയ് ചെയ്യാറുളളൂവെങ്കിലും അതിനെല്ലാം വലിയ വരവേല്‍പ്പാണ് ലഭിക്കാറുളളത്.
കഴിഞ്ഞ വര്‍ഷം ബിഗില്‍ എന്ന ചിത്രമാണ് വിജയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. അറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. ബിഗിലിന് പിന്നാലെ മാസ്റ്റര്‍ എന്ന സിനിമയാണ് തമിഴ് സൂപ്പര്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമാ തിരക്കുകള്‍ക്കിടെയിലും സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമാണ് വിജയ്. പാവപ്പെട്ടവര്‍ക്ക് വേണ്ടിയെല്ലാം ഫാന്‍സ് അസോസിയേഷനുകള്‍ വഴി നടന്‍ സഹായം എത്തിക്കാറുണ്ട്.

അതേസമയം വിജയ്‌യെ കുറിച്ച് അടുത്ത സുഹൃത്തും നടനുമായ സഞ്ജീവ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഐസോലേഷനില്‍ കഴിയുന്ന തനിക്ക് ഭക്ഷണം എത്തിച്ച് വിജയ് അമ്പരപ്പിച്ചതിനെ കുറിച്ചാണ് സഞ്ജീവ് തുറന്നുപറഞ്ഞത്. എനിക്ക് തീരെ സുഖമില്ലാതിരിക്കുകയായിരുന്നു എന്ന് സഞ്ജീവ് പറയുന്നു. നല്ല പനിയും ജലദോഷവും ഉണ്ടായിരുന്നു.

ഇത് കോവിഡ് രോഗലക്ഷണങ്ങളായതിനാല്‍ ഞാന്‍ സ്വയം ഫ്‌ളാറ്റില്‍ ഐസോലേഷനില്‍ പോയി. ഭാര്യയോട് മക്കളെ കൂട്ടി സ്വന്തം വീട്ടില്‍ പോയി നില്‍ക്കാന്‍ പറഞ്ഞു. വിജയ് എന്നെ വിളിച്ച സമയത്ത് ഈ രോഗ ലക്ഷണങ്ങളുടെ കാര്യം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. തുടര്‍ന്ന് എന്നോട് കോവിഡ് പരിശോധന നടത്തിയിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.
Recommended Video

അടുത്ത ദിവസം ചെയ്യാനിരിക്കുകയാണെന്ന് പറഞ്ഞു. ഭക്ഷണത്തിനെന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ അടുത്തുളള ഹോട്ടലില്‍ നിന്ന് എത്തിക്കാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് പറഞ്ഞു. കുറച്ച് നിമിഷങ്ങള്‍ക്കകം അദ്ദേഹം എന്റെ ഫ്‌ളാറ്റിലെത്തി. എന്നോട് താഴെ ഇറങ്ങി വരാന്‍ പറഞ്ഞു. അദ്ദേഹം എനിക്കുളള ഭക്ഷണവുമായാണ് വന്നത്.

മാസ്‌ക്ക് ധരിക്കാതിരുന്നതിനാല്‍ അദ്ദേഹത്തിനടുത്തേക്ക് എനിക്ക് ചെല്ലാനായില്ല. സെക്യൂരിറ്റിയെ വിട്ട് ഭക്ഷണം എടുപ്പിക്കുകയായിരുന്നു, ഒരഭിമുഖത്തില്‍
സഞ്ജീവ് പറഞ്ഞു. അതേസമയം വിജയെ കുറിച്ച് സഞ്ജീവ് പറഞ്ഞ കാര്യങ്ങള്‍ മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ദളപതിയുടെ എറ്റവും പുതിയ ചിത്രമായ മാസ്റ്ററില്‍ സഞ്ജീവും അഭിനയിച്ചിട്ടുണ്ട്.

അഭിനേതാവിന് പുറമെ അവതാരകനായും തിളങ്ങിയിട്ടുളള താരമാണ് വിജയുടെ അടുത്ത സുഹൃത്തായ സഞ്ജീവ്. മുന്‍പ് വിജയുടെ മാസ്റ്റര്‍ ലൊക്കേഷന്‍ സമയത്ത അനുഭവങ്ങളും സഞ്ജീവ് പങ്കുവെച്ചിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ ലോക്ഡൗണ്‍ കാരണമായിരുന്നു റിലീസ് മുടങ്ങിയത്. വിജയ് ചിത്രത്തിന്റെ റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും പാട്ടുകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications