twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇളയദളപതി വിജയിയെ കാണാന്‍ ആയിരങ്ങള്‍ തടിച്ചു കൂടി; ആരാധകര്‍ക്കുള്ള സമ്മാനമായി എടുത്ത സെല്‍ഫി റെക്കോര്‍ഡില്‍

    |

    പുതിയൊരു വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ 2020 പോലൊരു വര്‍ഷം ഇനി ഉണ്ടാവരുതേ എന്നാണ് എല്ലാവരുടെയും പ്രാര്‍ഥനകള്‍. കൊറോണ വൈറസ് വന്ന് ലോകം മുഴുവന്‍ വ്യാപിച്ചതോടെ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത മാസങ്ങളായിരുന്നു കഴിഞ്ഞ് പോയത്. തിയറ്ററുകളെല്ലാം പത്ത് മാസത്തോളമായി അടഞ്ഞ് കിടക്കുന്നു. സിനിമാ മേഖലയടക്കം വലിയ പ്രതിസന്ധിയിലായിരുന്നു.

    എന്നാല്‍ ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള ചില കാര്യങ്ങള്‍ കൂടി ഇതിനിടയിലുണ്ട്. സിനിമകള്‍ എത്തിയില്ലെങ്കിലും ഇളയദളപതി വിജയ് ഇപ്പേള്‍ മറ്റൊരു നേട്ടം കൂടി സ്വന്തം പേരിലാക്കിയിരിക്കുകയാണ്. '2020 ല്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ റിട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് എന്ന നേട്ടമാണ് വിജയിയുടെ ഒരു സെല്‍ഫി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നെയ്‌വേലിയില്‍ നിന്നുമാണ് റെക്കോര്‍ഡ് സൃഷ്ടിച്ച ആ സെല്‍ഫിയുടെ ഉല്‍ഭവം'.

    വിജയ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ 'മാസ്റ്റര്‍' എന്ന സിനിമയുടെ ചിത്രീകരണത്തിന് നെയ്‌വേലിയില്‍ എത്തിയ വിജയിയെ കാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് അന്ന് ലൊക്കേഷനില്‍ എത്തിയത്. ആരാധകരെ സാക്ഷിയാക്കി സെറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ബസിന് മുകളില്‍ കയറി നിന്ന് കൊണ്ടാണ് വിജയ് ഒരു സെല്‍ഫി ചിത്രമെടുത്തത്.

    vijay

    'താങ്ക്യൂ നെയ്‌വേലി' എന്ന് മാത്രമാണ് ഈ ട്വീറ്റിന് വിജയ് നല്‍കിയ ക്യാപ്ഷന്‍. എന്നാല്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തില്‍ 158,000 റിട്വീറ്റുകളാണ് ഇതിന് ലഭിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും വലിയൊരു റെക്കോര്‍ഡായി അത് മാറുകയും ചെയ്തു. അന്ന് ഇളയദളപതിയെ കാണാന്‍ ആയിരങ്ങള്‍ വന്നതിന് പിന്നിലും ഒരു കാരണമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വിജയിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയിഡ് നടത്തിയിരുന്നു.

    'ബിഗില്‍' എന്ന സിനിമയുടെ സാമ്പത്തിക ഇടപാടുകളില്‍ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടി കാണിച്ച് കൊണ്ടാണ് ആദായനികുതി വകുപ്പ് വിജയ്‌ക്കെതിരെ രംഗത്ത് വന്നത്. ബിഗിലിന് വേണ്ടി വിജയ് വാങ്ങിയ പ്രതിഫലവുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കുകയും താരത്തെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് താരത്തെ വിട്ടത്.

    Recommended Video

    Vijay and Vijay Sethupathi’s ‘Master’ to release in theatres first, producers say

    റെയിഡിലോ, ചോദ്യം ചെയ്യലിലോ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. രാജ്യത്തൊട്ടാകെ ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തു. താരത്തിന്റെ ബിജെപി വിരുദ്ധ നിലപാടുകളിലുള്ള പ്രതികാര നടപടിയാണ് റെയിഡിന് പിന്നിലെന്ന് പലരും വിലയിരുത്തിയിരുന്നു. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. വീണ്ടും ഷൂട്ടിങ്ങിന് തിരിച്ചെത്തിയതോടെയാണ് വിജയിയെ കാണാന്‍ അന്ന് ആയിരങ്ങള്‍ തടിച്ച് കൂടിയത്.

    English summary
    Ilayathalapathy Vijay's Neyveli Selfie Picture Becomes The most Retweeted Tweet of 2020 In Twitter
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X