twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയ് യുടെ പുലി ക്ലൈമാക്‌സ് കാണാന്‍ 1000 കാരണങ്ങള്‍!!

    By Aswathi
    |

    കത്തി എന്ന ചിത്രത്തിന്റെ ബ്ലോക്ബസ്റ്റര്‍ ഹിറ്റിന് ശേഷം ഇളദളപതി വിജയ് നായകനാകുന്ന പുലിയെന്ന ചിത്രത്തെ അത്രയും പ്രതീക്ഷയോടെയാണ് തമിഴകം കാത്തിരിയ്ക്കുന്നത്. വിജയ് ഇരട്ട റോളില്‍ വീണ്ടുമെത്തുന്ന ചിത്രത്തിലൂടെ ഏറെ നാളുകള്‍ക്ക് ശേഷം ശ്രിദേവി തമിഴിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

    പൂര്‍ണമായും സസ്‌പെന്‍സോടുകൂടെ ചിമ്പു ദേവന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ക്ലൈമാകാസ് രംഗം കാണാന്‍ ആയിരം കാരണണങ്ങളുണ്ടെന്നാണ് ഇപ്പോള്‍ തമിഴകത്തു നിന്നും കേള്‍ക്കുന്ന റിപ്പോര്‍ട്ട്.

    vijay

    അതെ, മികച്ച പരിശീലനം നേടിയ ആയിരം പേരുമായുള്ള വിജയ് യുടെ യുദ്ധം ക്ലൈമാക്‌സ് രംഗത്തുണ്ടത്രെ. മാത്രവുമല്ല ചൈനീസ് സ്റ്റണ്ട് കൊറിയോഗ്രാഫറായ സാങ് ലിങ് ആഡാണ് ചിത്രത്തിന് വേണ്ടി സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്തിരിയ്ക്കുന്നത്. ഹോളിവുഡിലെ സ്റ്റണ്ടമാനാണ് ഈ 1000 പേരെ മുന്നില്‍ നിന്ന് നയിക്കുന്നതെന്ന ആകാംഷയുമുണ്ട്.

    ആദ്യകാലത്തെ ഒരു യുദ്ധത്തിന് സമാനമായിരിക്കും പുലിയുടെ ക്ലൈമാക്‌സെന്നാണ് രത്‌നചുരുക്കം. പുരാതന യുദ്ധത്തിന് നേതൃത്വം നല്‍കിയ ഒരു സൈനികന്റെ വേഷത്തിലാണ് വിജയ് എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേട്ടതത്രെയും സത്യമാണെങ്കില്‍ വിജയ് ആരാധകര്‍ക്കുള്ള ദീപാവലിയാണ് വരാനിരിക്കുന്നത്.

    English summary
    Here is not just one but thousand reasons to watch Ilayathalapathy Vijay's Puli or should we perhaps say Puli's climax to be more precise.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X