ഇളയദളപതിയും ഏഴ് കോമഡിക്കാരും !
ഇളയദളപതി വിജയ് യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ സയലന്റാണ്. പക്ഷെ ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ അടിച്ച് തുന്നും പാറിക്കാനും (വിജയ് ഭാഷയില്‍ പറഞ്ഞാല്‍; പേച്ചി മട്ടുംതാന്‍ സയലന്റ്, ആണ അടി സാറ വെടി) പൊട്ടി ചിരിക്കാനും ചരിപ്പിക്കാനും നടനെ കഴിഞ്ഞിട്ടേയുള്ളൂ.
റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന വിജയ് യുടെ പുതിയ ചിത്രമായ പുലി ഒരു സമ്പൂര്‍ണ ഹാസ്യ ചിത്രമായിരിക്കും. വിജയ്‌ക്കൊപ്പം തമിഴകത്തെ മുന്‍നിര ഹാസ്യതാരങ്ങളെല്ലാം ചിത്രത്തിലെത്തുന്നുണ്ട്. ഒന്നും രണ്ടുമല്ല, ഏഴ് ഹാസ്യതാരങ്ങള്‍. ആരൊക്കെയാണെന്ന് നോക്കാം,

ഇളയദളപതിയും ഏഴ് കോമഡിക്കാരും !
അമ്മാച്ചിയുടെ ഡയലോഗ് ഡെലിവറി തന്നെയാണ് പ്രേക്ഷകരെ ചിരിപ്പിക്കുന്നത്. അടുത്തിടെ റിലീസായ മിക്ക ചിത്രങ്ങളിലും ഇമ്മാന്‍ അണ്ണാച്ചിയുടെ വേഷം ശ്രദ്ധേയമായിരുന്നു.

ഇളയദളപതിയും ഏഴ് കോമഡിക്കാരും !
തമ്പി രാമെയുടെ ചില മുഖഭാവങ്ങളാണ് പ്രേക്ഷകരെ ചിരിപ്പിയ്ക്കുന്നത്. പുലിയില്‍ വിജയ്‌ക്കൊപ്പം തമ്പി രാമൈയുമുണ്ടത്രെ. നേരത്തെ ജില്ലയിലും ഇരുവരും ഒന്നിച്ചിട്ടുണ്ട്.

ഇളയദളപതിയും ഏഴ് കോമഡിക്കാരും !
നണ്‍മ്പന്‍, തുപ്പാക്കി എന്നീ ചിത്രങ്ങളില്‍ തന്നെ കണ്ടതാണ് വിജയ് - സത്യന്‍ കൂട്ടുകെട്ട് പ്രേക്ഷകരെ എത്രമാത്രം ചിരിപ്പിച്ചുവെന്ന്. വാര്‍ത്തകള്‍ സത്യമെങ്കില്‍ അത് പുലിയിലും ആവര്‍ത്തിയ്ക്കും.

ഇളയദളപതിയും ഏഴ് കോമഡിക്കാരും !
അടുത്തിടെ തമിഴ് സിനിമയില്‍ അധികം കാണാറുണ്ടായിരുന്നില്ല കരുണാസിനെ. അങ്ങനെയെങ്കില്‍ പുലിയിലൂടെ കരുണാസിന്റെ ഒരു തിരിച്ചുവരവും കാണാം.

ഇളയദളപതിയും ഏഴ് കോമഡിക്കാരും !
ടെലിവിഷന്‍ ചാനല്‍ പരിപാടികളിലൂടെ വെള്ളിത്തിരയിലെ ഹാസ്യനിരയില്‍ ഇടം പിടിച്ച റോബോ ശങ്കറുമുണ്ടത്രെ പുലിയില്‍

ഇളയദളപതിയും ഏഴ് കോമഡിക്കാരും !
കോമഡി നടന്മാര്‍ മാത്രമല്ല, നടിമാരുമുണ്ട്. അതില്‍ പ്രധാനി വിദ്യുലത രാമന്‍ തന്നെ

ഇളയദളപതിയും ഏഴ് കോമഡിക്കാരും !
പവര്‍ സ്റ്റാര്‍ ശ്രീനിവാസന്റെയും ഒരു തിരിച്ചുവരവായിരിക്കും പുലി


Click it and Unblock the Notifications