»   » നടുറോഡില്‍ തെന്നിന്ത്യന്‍ നായികയ്ക്ക് നേരെ അതിക്രമം! ഇനിയിത് ആവര്‍ത്തിച്ചാല്‍... നടി പറയുന്നു!

നടുറോഡില്‍ തെന്നിന്ത്യന്‍ നായികയ്ക്ക് നേരെ അതിക്രമം! ഇനിയിത് ആവര്‍ത്തിച്ചാല്‍... നടി പറയുന്നു!

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമയിലെ അഭിനേത്രികള്‍ മോശക്കാരാണെന്നും അവരോട് ആര്‍ക്ക് എന്തും പറയാമെന്നുമുള്ള ധാരണ പലരും വച്ചുപുലര്‍ത്തുന്നുണ്ട്. ഇതിനുള്ള തെളിവാണ് നടുറോഡില്‍ പട്ടാപ്പകല്‍ തെന്നിന്ത്യന്‍ നായിക ഇല്യാന ഡിക്രൂസിന് നേരെ ആരാധകരെന്ന് തോന്നിപ്പിക്കുന്ന ചെറുപ്പക്കാരില്‍ നിന്നും നേരിടേണ്ടിവന്ന മോശം പെരുമാറ്റം.

ചിത്രീകരണം തീരുവോളം എംടിയുടെ ആ തിരക്കഥ മമ്മൂട്ടി വായിച്ച് പോലും നോക്കിയില്ല!

കൊച്ചിയില്‍ യുവനടിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് എതിരായി ഉണ്ടാകുന്ന അതിക്രമങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. എന്നാല്‍ ഇവിടെ സിനിമയിലുള്ളവരല്ല ആരാധകരെന്ന് പറയുന്നവര്‍ തന്നെയാണ് മോശമായി പെരുമാറിയത്.  സംഭവത്തേക്കുറിച്ച് ഇല്യാന ട്വീറ്റ് ചെയ്യുകയും തുടര്‍ന്ന് മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.

അവകാശം നല്‍കിയിട്ടില്ല

മനോഹരമായ ലോകത്താണ് നാം ജീവിക്കുന്നത്. താനൊരു പബ്ലിക് ഫിഗറാണ്. ആഡംബരം നിറഞ്ഞതോ അജ്ഞാതമായതോ ആയ ജീവിതമല്ല തന്റേത്. തന്നോട് അപമര്യാദയായി പെരുമാറാന്‍ ഒരു പുരുഷനും താന്‍ അവകാശം നല്‍കിയിട്ടില്ലെന്ന് ഇല്യാന ട്വീറ്റില്‍ പറഞ്ഞു.

താനൊരു സ്ത്രീയാണ്

താന്‍ ഈ പറഞ്ഞ വാചകങ്ങളില്‍ ആരാധകര്‍ ആശയക്കുഴപ്പത്തിലാകരുത്. ഒരു ദിവസത്തിന്റെ അവസാനം വരേയും താനൊരു സ്ത്രിയാണ്, എന്ന് പറഞ്ഞായിരുന്നു ഇല്യാനയുടെ ട്വീറ്റ് അവസാനിച്ചത്. ഇങ്ങനെ എഴുതാനുണ്ടായ സാഹചര്യത്തേക്കുറിച്ചാണ് അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

ട്രാഫിക് സിഗ്നലില്‍ യുവാക്കളുടെ ശല്യം

ഫാഷന്‍ ഷോയില്‍ പങ്കെടുക്കാനായി കാറില്‍ പോവുകയായിരിന്നു. ട്രാഫിക് സിഗ്നല്‍ മാറാന്‍ തന്റെ കാര്‍ കാത്തുകിടക്കുമ്പോഴാണ് ആറ് യുവാക്കളുടെ ശല്യമുണ്ടായത്. തന്റെ കാറാണെന്ന് മനസിലായതോടെ തന്റെ കാറിന് സമീപം നിര്‍ത്തിയ കാറിലെ ചെറുപ്പക്കാര്‍ മോശമായി പെരുമാറാന്‍ തുടങ്ങി.

ഈ പ്രായത്തിലും പൂവാല ശല്യം

ചെറുപ്പത്തില്‍ തനിക്ക് പൂവാല ശല്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ പ്രായത്തില്‍ ഇത്തരത്തില്‍ പുരുഷന്മാരില്‍ നിന്ന് ശല്യം നേരിടുമെന്ന് കരുതിയിരുന്നില്ല. കാറിന്റെ ജനല്‍ച്ചില്ലില്‍ തട്ടി ശബ്ദമുണ്ടാക്കി, ഒരാള്‍ കാറിന്റെ മുകളിലെ ബോണറ്റ് തുറന്ന് അതില്‍ കമിഴ്ന്നു കിടന്ന് തന്നെ കളിയാക്കി ചിരിക്കാന്‍ തുടങ്ങിയെന്നും ഇല്യാന പറയുന്നു.

എന്തുകൊണ്ട് പ്രതികരിച്ചില്ല

തനിക്ക് വേണമെങ്കില്‍ അവരുടെ ഫോട്ടോ എടുക്കാമായിരുന്നു. പക്ഷെ അതവരെ കൂടുതല്‍ പ്രകോപിപ്പിക്കുമെന്ന് കരുതിയതിനാല്‍ ചെയ്തില്ല. സിഗ്നല്‍ മാറിയപ്പോഴും അവരെന്റെ കാറിനെ പിന്തുടര്‍ന്നു. അവര്‍ ആറ് പേരുണ്ടായിരുന്നു. തന്റെ ഡ്രൈവറെ മര്‍ദ്ദിച്ചിരുന്നെങ്കില്‍ തനിക്ക് തടയാന്‍ ആകുമായിരുന്നില്ല. അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്ന് ഇല്യാന വ്യക്തമാക്കി.

ഇനി ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍

ഇനി ഇത്തരത്തിലൊരു സാഹചര്യം ഉണ്ടായാല്‍ പ്രതികരണം മറ്റൊരു രീതിയിലായിരിക്കും. ഇപ്പോള്‍ തന്റെ സുരക്ഷിതത്വം മാത്രമാണ് നോക്കിയത്. ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ ബോഡിഗാര്‍ഡിനെ നിയമിക്കുന്നതിനേക്കുറിച്ച് ആലോചിക്കുമെന്നും ഇല്യാന വ്യക്തമാക്കി.

English summary
'They started banging against the window, pressing themselves against the car, one of them even lying down on the top of the bonnet and laughing...' Ileana D'Cruz recalled the incident.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam